Latest News

എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ച പോലിസുകാരനെതിരേ കേസ്

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മിഥുന്‍ റോയിക്കെതിരേ കേസെടുത്തത്

എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ച പോലിസുകാരനെതിരേ കേസ്
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാളില്‍വച്ച് എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ച പോലിസുകാരനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മിഥുന്‍ റോയിക്കെതിരേ കേസെടുത്തത്. പോലിസുകാരനൊപ്പമുണ്ടായിരുന്ന സുഹൃത്തിനേയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഉന്നത നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കുടുംബത്തോടൊപ്പം മാളിലെത്തിയ പോലിസുകാരനെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. പുതുവല്‍സര രാത്രിയില്‍ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാര്‍ട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്‌ഐക്കാരും പോലിസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരെ തല്ലിയ പോലിസ് സംഘത്തില്‍പെട്ടയാളാണ് മിഥുന്‍ റോയ്. അതിനുള്ള പ്രതികാരമാണ് മാളിലെ തല്ലെന്നായിരുന്നു മിഥുന്‍ റോയിയുടെ പരാതി.

Next Story

RELATED STORIES

Share it