- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്വന്റി-20 ലോകകപ്പില്‍ പാകിസ്താനെതിരേ അഭിഷേക് ശര്‍മ്മ കളിക്കും; സഞ്ജു സാംസണ്‍ പുറത്തേക്ക്?

കൊളംബോ: ട്വന്റി-20 ലോകകപ്പില്‍ പാകിസ്താനെതിരായ മല്‍സരത്തില്‍ വെടിക്കെട്ട് താരം അഭിഷേക് ശര്‍മ്മ തന്നെ ഓപ്പണ്‍ ചെയ്യും. താരം ഫിറ്റാണെന്നും ഇന്ത്യക്കായി ഞായറാഴ്ച കൊളംബോയില്‍ കളിക്കുമെന്നും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി. അഭിഷേക് കളിക്കാത്ത പക്ഷം ഏവരും മലയാളി താരം സഞ്ജു സാംസണില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ സഞ്ജു ആണ് ഇന്ത്യക്കായി അഭിഷേകിന് പകരം ഇറങ്ങിയത്. എന്നാല്‍ അഭിഷേകിന്റെ വരവോടെ സഞ്ജുവിന്റെ സ്ഥാനം ഏറെ കുറെ പുറത്തേക്കായി.ഇടംകൈയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും ഞായറാഴ്ചത്തെ മത്സരത്തിലുണ്ടാകുമെന്ന് സൂര്യകുമാര്‍ യാദവ് സൂചന നല്‍കി.
അതേസമയം ഇന്ത്യന്‍ ടീം നാളത്തെ മല്‍സരത്തില്‍ പാകിസ്താന്‍ താരങ്ങള്‍ക്ക് കൈ കൊടുക്കുമോ എന്നത് സംബന്ധിച്ച ചോദ്യത്തിന് സൂര്യകുമാര്‍ യാദവ് മൗനം പാലിച്ചു. 24 മണിക്കൂര്‍ കാത്തിരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ താരങ്ങള്‍ കൈ കൊടുക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും കളിയെ അതിന്റെ സ്പിരിറ്റില്‍ കാണണമെന്നും നേരത്തെ പാക് ക്യാപറ്റന്‍ സല്‍മാന്‍ അലി ആഗ പറഞ്ഞു. മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ക്യാപ്റ്റന്‍മാരുടെ പ്രതികരണങ്ങള്‍.
'ഞങ്ങള്‍ക്ക് ഒരു മോശം തുടക്കമാണ് ലഭിച്ചത്, അത് നിഷേധിക്കാന്‍ കഴിയില്ല. അതിന് യാതൊരു ഒഴികഴിവുമില്ല. ബുദ്ധിമുട്ടുള്ള വിക്കറ്റുകളില്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് അവരുടെ സ്വന്തം പദ്ധതികള്‍ ഉണ്ടാകണം. ഞങ്ങള്‍ നന്നായി തുടങ്ങി, പക്ഷേ ഒരു തടസ്സം നേരിട്ടു, എന്നിട്ടും അതിനെ നന്നായി മറികടന്നു. ഇതാണ് ട്വന്റി-20 ക്രിക്കറ്റിന്റെ ഭംഗി' സൂര്യകുമാര്‍ പറഞ്ഞു.
ഇന്ത്യന്‍ താരങ്ങള്‍ എതിരാളികളിലല്ല സ്വന്തം രീതികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സൂര്യകുമാര്‍ വ്യക്തമാക്കി. 'ഞങ്ങള്‍ ഞങ്ങളുടെ ശക്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. എതിരാളികള്‍ എങ്ങനെ കളിക്കുന്നു എന്നതില്‍ അല്ല. ആരാണോ മികച്ച ക്രിക്കറ്റ് കളിക്കുന്നത് അവര്‍ വിജയിക്കും. അതാണ് പ്രധാനം' സൂര്യകുമാര്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















