- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ് ഫൈനല്‍ കാണാന്‍ 10 ലക്ഷം രൂപ; ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ഫിഫ

ഹൈദരാബാദ്: 2026ലെ ഫിഫ ലോകകപ്പ് ഫൈനല്‍ കാണാനുള്ള ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്. ഫൈനല്‍ മത്സരത്തിന്റെ ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് വില 10,990 ഡോളറിലെത്തി (ഏകദേശം 10.19 ലക്ഷം രൂപ). കഴിഞ്ഞ ഡിസംബറില്‍ ടിക്കറ്റ് വില്‍പന ആരംഭിച്ചപ്പോള്‍ ഇത് 8,680 ഡോളറായിരുന്നു. ഇന്നലെ ടിക്കറ്റ് വില്‍പനയുടെ അഞ്ചാം ഘട്ടം പുനരാരംഭിച്ചപ്പോഴാണ് ഫിഫ നിരക്ക് കുത്തനെ കൂട്ടിയത്.
ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ ജൂലൈ 19ന് നടക്കുന്ന ഫൈനല്‍ മല്‍സരത്തിന്റെ രണ്ടാം കാറ്റഗറി ടിക്കറ്റ് വില 5,575 ഡോളറില്‍ നിന്ന് 7,380 ഡോളറായും, മൂന്നാം കാറ്റഗറി വില 4,185 ഡോളറില്‍ നിന്ന് 5,785 ഡോളറായും വര്‍ധിപ്പിച്ചു. ആവശ്യക്കാര്‍ കൂടുന്നതനുസരിച്ച് വില മാറുന്ന 'ഡൈനാമിക് പ്രൈസിംഗ്' രീതിയാണ് ഫിഫ ഇത്തവണ പിന്തുടരുന്നത്.
ടിക്കറ്റ് വില്‍പന പുനരാരംഭിച്ച ബുധനാഴ്ച ഫിഫയുടെ വെബ്സൈറ്റിലുണ്ടായ സാങ്കേതിക തകരാറുകള്‍ ആരാധകരെ മണിക്കൂറുകളോളം വലച്ചു. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച പലരെയും തെറ്റായ ലിങ്കുകളിലേക്കാണ് വെബ്സൈറ്റ് നയിച്ചത്. ഇത് പിന്നീട് പരിഹരിച്ചതായി ഫിഫ അറിയിച്ചു. നിലവില്‍ ഗ്രൂപ്പ് ഘട്ടത്തിലെ 72 മത്സരങ്ങളില്‍ 17 എണ്ണത്തിന്റെ ടിക്കറ്റുകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. നോക്കൗട്ട് മത്സരങ്ങളുടെ വില്‍പന ആരംഭിച്ചിട്ടില്ല.
ഫിഫയുടെ നടപടി ഫുട്‌ബോളിനെ സാധാരണക്കാരില്‍ നിന്നും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരില്‍ നിന്നും അകറ്റുന്നതാണെന്ന് കാട്ടി 69 യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് കത്തയച്ചു. ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയതും സാധാരണക്കാര്‍ക്ക് അപ്രാപ്യവുമായ ടൂര്‍ണമെന്റിായി ഇത് മാറുമെന്ന് അവര്‍ കുറ്റപ്പെടുത്തി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















