Sub Lead

വീട്ടില്‍വച്ച് മന്ത്രിക്ക് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്; സര്‍ക്കാരിനോട് വിശദീകരണം തേടി കേന്ദ്രം

കൃഷി മന്ത്രി ബി സി പാട്ടീല്‍ ആണ് ഹവേരി ജില്ലയിലെ ഹിരെകേരൂരിലുള്ള തന്റെ വീട്ടില്‍ വച്ച് വാക്‌സിനെടുത്തത്. ചൊവ്വാഴ്ചയാണ് ആരോഗ്യ പ്രവര്‍ത്തര്‍ മന്ത്രിയുടെ വീട്ടിലെത്തി വാക്‌സിന്‍ നല്‍കിയത്.

വീട്ടില്‍വച്ച് മന്ത്രിക്ക് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്; സര്‍ക്കാരിനോട് വിശദീകരണം തേടി കേന്ദ്രം
X

ബെംഗളൂരു: വീട്ടില്‍വച്ച് കര്‍ണാടക മന്ത്രി കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുത്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൃഷി മന്ത്രി ബി സി പാട്ടീല്‍ ആണ് ഹവേരി ജില്ലയിലെ ഹിരെകേരൂരിലുള്ള തന്റെ വീട്ടില്‍ വച്ച് വാക്‌സിനെടുത്തത്. ചൊവ്വാഴ്ചയാണ് ആരോഗ്യ പ്രവര്‍ത്തര്‍ മന്ത്രിയുടെ വീട്ടിലെത്തി വാക്‌സിന്‍ നല്‍കിയത്.

കൊവിഡ് വാക്‌സിന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് അനുവദിച്ച കേന്ദ്രങ്ങളില്‍ മാത്രമേ വാക്‌സിന്‍ കുത്തിവയ്പ്പ് നല്‍കാവൂ എന്നിരിക്കെയാണ് മന്ത്രി സ്വന്തം വീട്ടില്‍വച്ച് വാക്‌സിന്‍ സ്വീകരിച്ചത്. മന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും കുത്തിവെപ്പെടുത്തിരുന്നു. വാക്‌സിനെടുക്കുന്ന ചിത്രം സഹിതം മന്ത്രി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് സംഭവം വിവാദമായത്. ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷന്‍ പറഞ്ഞു.

ആശുപത്രിയിലെത്തി കുത്തിവെപ്പെടുക്കുമ്പോള്‍ അവിടെ കാത്തിരിക്കുന്ന ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നത് ഒഴിവാക്കാനാണ് വീട്ടില്‍വെച്ച് തന്നെ വാക്‌സിനെടുത്തതെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമാണ് പാട്ടീലിന്റെ വിശദീകരണം.


Next Story

RELATED STORIES

Share it