Sub Lead

പോലിസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനം; ഹരിയാനയില്‍ മുസ്‌ലിം യുവാവ് മരിച്ചു

ജുനൈദിനെ മോചിപ്പിക്കാന്‍ 70,000 രൂപ പോലിസ് കൈക്കൂലിയായ പിടിച്ചുവാങ്ങിയെന്നും കുടുംബം പറഞ്ഞു.

പോലിസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനം; ഹരിയാനയില്‍ മുസ്‌ലിം യുവാവ് മരിച്ചു
X

മേവാത്ത്: ഹരിയാനയിലെ മേവാത്തില്‍ പോലിസ് കസ്റ്റഡിയില്‍ കൂരമര്‍ദ്ദനത്തിനിരയായ മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടു. മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ് ചികില്‍സയിലായിരുന്ന 21കാരനായ ജുനൈദാണ് മരിച്ചത്.ജുനൈദിനെ മോചിപ്പിക്കാന്‍ 70,000 രൂപ പോലിസ് കൈക്കൂലിയായ പിടിച്ചുവാങ്ങിയെന്നും കുടുംബം പറഞ്ഞു.

ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഹരിയാന രാജസ്ഥാന്‍ അതിര്‍ത്തിയായ സുനേരയില്‍ വച്ചാണ് ഹരിയാന ഫരീദാബാദ് സൈബര്‍ സെല്‍ ജുനൈദിനെയും മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. മറ്റൊരു കേസിലെ പ്രതിയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു അറസ്‌റ്റെന്നാണ് പോലിസ് വിശദീകരണം. കസ്റ്റഡിയില്‍ വെച്ച് ക്രൂര പീഡനമാണ് ജുനൈദിന് ഏല്‍ക്കേണ്ടിവന്നത്. അസഭ്യ വര്‍ഷവും വര്‍ഗീയ പരാമര്‍ശങ്ങളും പോലിസ് നടത്തിയതായും കുടുംബം ആരോപിക്കുന്നു.

കടുത്ത മര്‍ദനത്തില്‍ പരിക്കേറ്റ് അവശനായ ജുനൈദിനെ വിട്ടയക്കാന്‍ 70,000 രൂപ കൈക്കൂലിയും പോലിസ് കുടുംബത്തില്‍ നിന്ന് പിടിച്ചുവാങ്ങി. ഗുരുതരമായി പരിക്കേറ്റ ജുനൈദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്നലെയോടെ ജുനൈദ് മരണത്തിന് കീഴടങ്ങി.

പോലിസ് ആയാലും മറ്റാരായാലും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് യുയാവിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കുറ്റവാളിയെന്ന് തെറ്റിദ്ധരിച്ചാണ് കസ്റ്റഡിയിലെടുത്തതെങ്കിലും കസ്റ്റഡിക്ക് മുമ്പ് അക്കാര്യം ഉറപ്പുവരുത്താന്‍ പോലിസിന് ബാധ്യതയുണ്ടായിരുന്നു. കൂടാതെ കടുത്ത മര്‍ദ്ദനവും അഴിച്ചുവിട്ടെന്നും മുന്‍ സൈനിക ഉദ്യോഗസ്ഥനായ മൗലാന ഇദ്രീസ് കുറ്റപ്പെടുത്തി.

മേവാത്തില്‍ കസ്റ്റഡി പീഡനവും കൊലപാതകവും തുടര്‍ക്കഥയാവുകയാണ്. അടുത്തിടെ ആസിഫ് ഖാനെന്ന 27 കാരനെ ഹിന്ദുത്വര്‍ അടിച്ചുകൊന്നിരുന്നു. അറസ്റ്റിലായ പ്രതികളെ കഴിഞ്ഞ ദിവസം ഹിന്ദുത്വ സംഘടനകളെ തുടര്‍ന്ന് പോലിസ് വിട്ടയക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it