Top

You Searched For "Haryana"

വിമത എംഎല്‍എമാര്‍ തങ്ങുന്ന റിസോര്‍ട്ടില്‍ വീണ്ടും രാജസ്ഥാന്‍ പോലിസ്, 20 മിനിറ്റിന് ശേഷം മടങ്ങി; ശര്‍മ്മയെ ചോദ്യം ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടു

20 July 2020 2:40 AM GMT
ബിജെപി കുതിരക്കച്ചവടം നടത്താന്‍ ശ്രമിച്ചതിന്റെ തെളിവായ ഓഡിയോ ടേപ്പുകളുമായി ബന്ധപ്പെട്ട് വിമത എംഎല്‍എ ഭന്‍വര്‍ലാല്‍ ശര്‍മ്മയെ ചോദ്യം ചെയ്യാനാണ് രാജസ്ഥാന്‍ പോലിസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്ഒജി) സംഘം ഞായറാഴ്ച വൈകീട്ട് ഹരിയാനയിലെ മനേസറിലെ റിസോര്‍ട്ടിലെത്തിയത്.

ഹരിയാനയില്‍ ഭൂചലനം; 24 മണിക്കൂറിനിടെ രണ്ടാമത്തേത്

19 Jun 2020 4:11 AM GMT
റിക്ചര്‍ സ്‌കെയിലില്‍ 2.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഹരിയാനയിലെ റോഹ്ത്തക്കിന് സമീപമാണ്.

ഹരിയാനയില്‍ 21 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

26 May 2020 1:48 AM GMT
ചണ്ഡീഗഡ്: ചണ്ഡീഗഡില്‍ ഇന്നലെ രാത്രി വരെ 21 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഹരിയാനയില്‍ കൊവിഡ് ബാധയുണ്ടായവരുടെ എണ്ണം 1,213 ആയി.സംസ്ഥാനത്ത് ഇത...

ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ തടവിലിടാന്‍ സ്‌റ്റേഡിയം താല്‍കാലിക ജയിലാക്കുമെന്ന് ഹരിയാന

30 March 2020 11:27 AM GMT
ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോലിയും താമസസൗകര്യവും നഷ്ടപെട്ട തൊഴിലാളികളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി ചീഫ് സെക്രട്ടറിമാര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം.

കൊവിഡ് 19: ഹരിയാനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തി

15 March 2020 1:23 PM GMT
ഇന്ന് ഉച്ചയ്ക്ക് 1.40 നുള്ള 12484 അമൃത്സര്‍ കൊച്ചുവേളി എക്‌സ്പ്രസ് ട്രെയിനില്‍ 40 ബര്‍ത്തുകളും 16 സിറ്റിങ്ങുകളുമായി അനുവദിക്കപ്പെട്ട പ്രത്യേക കോച്ചില്‍ ജാമിഅ മില്ലിയ സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥി ഉള്‍പ്പെടെ 52 വിദ്യാര്‍ഥികള്‍ ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍നിന്നും നാട്ടിലേക്ക് തിരിച്ചു.

കെട്ടിട നിയമം ലംഘിച്ചു; ധര്‍മേന്ദ്രയുടെ ഹരിയാനയിലെ ഹെ-മാന്‍ റസ്‌റ്റോറന്റ് അധികൃതര്‍ അടച്ചുപൂട്ടി സീല്‍ ചെയ്തു

8 March 2020 2:17 AM GMT
കര്‍ണാലിലെ ദേശീയപാതയില്‍ സ്ഥിതിചെയ്യുന്ന 'ഫാം-ടു-ഫോര്‍ക്ക്' തീമിലുള്ള റെസ്‌റ്റോറന്റാണ് കെട്ടിട നിയമം ലംഘിച്ചെന്ന് കാട്ടി അധികൃതര്‍ സീല്‍ ചെയ്തത്.

പെണ്‍കുട്ടിയെ ബൈക്കിലിരുത്തിയതിനു യുവാവിനെ തല്ലിക്കൊന്നു

8 Nov 2019 10:23 AM GMT
15കാരിയായ പെണ്‍കുട്ടി 20 കാരന്റെ മോട്ടോര്‍ സൈക്കിളില്‍ ഇരിക്കുന്നത് കണ്ട ബന്ധുക്കള്‍ സമീപത്തെ പാടത്തെ ഫാംഹൗസിലേക്കു കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു

ക്രമസമാധാനം തടസ്സപ്പെടുത്തുന്ന എല്ലാ കേസും രാഷ്ട്രത്തോടുള്ള യുദ്ധപ്രഖ്യാപനമല്ല, ഹരിയാന കോടതിയുടെ സുപ്രധാന വിധി

4 Nov 2019 9:41 AM GMT
പൊതുമുതല്‍ നശിപ്പിക്കുന്നതിനു കലാപത്തിനും കേസെടുക്കാമെങ്കിലും സര്‍ക്കാരിനെതിരേ യുദ്ധപ്രഖ്യാപനമെന്ന മട്ടില്‍ വകുപ്പുകള്‍ വലിച്ചുനീട്ടരുതെന്ന് കോടതി നിര്‍ദേശിച്ചു.

ഹരിയാനയിലെ ബിജെപി-ദുഷ്യന്ത് ചൗട്ടാല കൂട്ടുകെട്ടിനു പിന്നില്‍ അഴിമതിക്കറ? ആംആദ്മിയും പ്രതിക്കൂട്ടില്‍; വിവാദം പുകയുന്നു

29 Oct 2019 5:11 PM GMT
ഹരിയാനയിലെ പുതിയ രാഷ്ട്രീയ നീക്കം ടീച്ചേഴ്‌സ് റിക്രൂട്ട്‌മെന്റ് കേസില്‍ നിന്ന് ചൗട്ടാല കുടുംബത്തെ കുതന്ത്രങ്ങള്‍ മെനഞ്ഞ് സ്ഥിരമായി പുറത്തെത്തിക്കുന്നതിന്റെ ഭാഗമാണെന്നാണ് പുതിയ വിവാദം.

ഹരിയാനയില്‍ ഖട്ടാര്‍ മുഖ്യമന്ത്രി; ചൗട്ടാല ഉപമുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഇന്ന് ഉച്ചയ്ക്ക്

27 Oct 2019 12:53 AM GMT
സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഇന്നു ഉച്ചയ്ക്കു നടക്കും. ഇന്നലെ ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യയെ കണ്ട് ഖട്ടാര്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി-ജെജെപി സഖ്യത്തെ ഗവര്‍ണര്‍ ക്ഷണിച്ചു. ഉച്ചയ്ക്ക് 2.15ന് രാജ്ഭവനിലാകും സത്യപ്രതിജ്ഞാ ചടങ്ങുകള്‍.

ഹരിയാനയില്‍ സത്യപ്രതിജ്ഞ ദിവാലി ദിനത്തിലാക്കാന്‍ കൊണ്ടുപിടിച്ച ശ്രമം

26 Oct 2019 7:34 AM GMT
ദിവാലി ദിനത്തില്‍ തന്നെ സത്യപ്രതിജ്ഞ നടത്തുന്നതിലൂടെ സര്‍ക്കാരിന് ഒരു ഹൈന്ദവടച്ച് വരുത്താന്‍ കഴിയുമെന്നും ബിജെപി കണക്കുകൂട്ടുന്നു.

ഹരിയാന: ജെജെപിക്ക് ഉപമുഖ്യമന്ത്രി പദവി നല്‍കി സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി

25 Oct 2019 6:29 PM GMT
ചണ്ഡീഗഡ്: ഹരിയാനയില്‍ ജന്‍നായക് ജനതാ പാര്‍ട്ടിയെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി. ദുഷ്യന്ത് ചൗത്താലയുടെ ജെജെപിക്ക് ഉപമുഖ്യമന്ത്രി പദവി...

അതിദേശീയത മാത്രം പോരെന്ന്; ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പാളിയതെങ്ങനെ?

25 Oct 2019 8:02 AM GMT
ദേശീയ നേതാക്കളും ദേശീയ പ്രശ്‌നങ്ങള്‍ക്കുമപ്പുറം പ്രാദേശിക നേതാക്കളും പ്രാദേശിക പ്രശ്‌നങ്ങളുമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചത്.

ബിജെപിക്ക് തിരിച്ചടി; ഹരിയാനയില്‍ തൂക്കുസഭ, എല്ലാ കണ്ണുകളും ദുഷ്യന്ത് ചൗത്താലയിലേക്ക്

24 Oct 2019 2:26 PM GMT
ഇരു പാര്‍ട്ടിക്കും മാന്ത്രിക സംഖ്യയായ 46 എത്തിപ്പിടിക്കാന്‍ സാധിക്കാത്തതിനാല്‍ ദുഷ്യന്ത് ചൗത്താലയുടെ ജനനായക് ജനതാ പാര്‍ട്ടി (ജെജെപി)യെ ഒപ്പംകൂട്ടി സര്‍ക്കാര്‍ രൂപീകരണത്തിനാണ് ഇരു പാര്‍ട്ടികളും ശ്രമിക്കുന്നത്.

ഹരിയാനയില്‍ തൂക്കുസഭ; മുഖ്യമന്ത്രി പദവി നല്‍കുന്നവരെ പിന്തുണയ്ക്കുമെന്ന് ജെജെപി

24 Oct 2019 5:20 AM GMT
നിലവില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇതുവരെയുള്ള ഫലസൂചനകള്‍ പ്രകാരം ബിജെപി 37 സീറ്റുകളിലും കോണ്‍ഗ്രസ് 32 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുകയാണ്.

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി മുന്നില്‍ (LIVE Counting)

24 Oct 2019 2:41 AM GMT
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും വോട്ടെണ്ണല്‍ തുടങ്ങി. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതു പോലെ തുടക്കം മുതല്‍ ഇരുസംസ്ഥാനങ്ങളിലും ബിജെപിയാണ് മുന്നിട്ടു നില്‍ക്കുന്നത്.

അഞ്ചിടങ്ങളിലും വോട്ടെണ്ണല്‍ തുടങ്ങി; ഇഞ്ചോടിഞ്ച് പോരാട്ടം(LIVE Counting)

24 Oct 2019 2:02 AM GMT
ത്രികോണ മല്‍സരം നടന്ന കോന്നി, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങള്‍ ഉള്‍പ്പെടെ മൂന്ന് മുന്നണികള്‍ക്കും നെഞ്ചിടിപ്പേറ്റിയാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത.

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി തിരിച്ചുവരുമോ? ഫലം ഇന്നറിയാം

24 Oct 2019 2:00 AM GMT
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും വോട്ടെണ്ണല്‍ വ്യാഴാഴ്ച്ച രാവിലെ എട്ട് മണിമുതല്‍. 288 സീറ്റുകളുള്ള മഹാരാഷ്ട്രയിലും 90 സീറ്റുകളുള്ള ഹരിയാനയിലും ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ്‌പോളുകളുടെയും പ്രവചനം.

വോട്ടെണ്ണാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; നെഞ്ചിടിപ്പോടെ മുന്നണികള്‍

24 Oct 2019 1:22 AM GMT
രാവിലെ എട്ടുമണിക്ക് ആരംഭിക്കും. എട്ടരയോടെ തന്നെ ആദ്യ ഫലസൂചന അറിയാം. 11 മണിയോടെ വ്യക്തമായ ലീഡ് അറിയാനാകും.

വീണ്ടും കുതിരക്കച്ചവടം?: ഒക്ടോബര്‍ 24 നു ശേഷം കമല്‍നാഥ് സര്‍ക്കാര്‍ വീഴുമെന്ന് മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബിന്റെ പ്രവചനം

23 Oct 2019 5:53 AM GMT
രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിനു ശേഷവും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേക്കേറിയിട്ടുള്ള സാഹചര്യത്തില്‍ വരും നാളുകളില്‍ കുതിരക്കച്ചവടം ശക്തമാകുമെന്ന സൂചനയാണ് അര്‍ണാബ് നല്‍കുന്നത്.

വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് ബിജെപി സ്ഥാനാര്‍ത്ഥി; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസ് അയച്ചു

20 Oct 2019 6:23 PM GMT
വോട്ടിംഗ് യന്ത്രത്തിലെ ഏത് ബട്ടണില്‍ അമര്‍ത്തിയാലും വോട്ട് മുഴുവന്‍ ബിജെപിക്ക് ലഭിക്കുമെന്നും ആര് ആര്‍ക്ക് വോട്ട് ചെയ്യുമെന്നത് താന്‍ അറിയുമെന്നും ബക്ഷിക് അണികളോട് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ഹരിയാനയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ നിന്നു സോണിയ പിന്മാറി; രാഹുല്‍ പങ്കെടുക്കും

18 Oct 2019 5:14 AM GMT
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നിശ്ചയിച്ചിരുന്ന റാലിയില്‍നിന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പിന്മാറി. ഹരിയാനയിലെ മഹേന്ദ്രഗഡില്‍ ഇന്നാണ് സോണിയ ഗാന്ധിയുടെ റാലി നിശ്ചയിച്ചിരുന്നത്.

ഉമര്‍ ഖാലിദിനെ വെടിവെച്ച കേസിലെ പ്രതി നവീന്‍ ദലാല്‍ ശിവസേന സ്ഥാനാര്‍ഥി

9 Oct 2019 3:00 PM GMT
ഹരിയാനയിലെ ബഹാദുര്‍ഗഡ് മണ്ഡലത്തില്‍ നിന്നാണ് ശിവസേനാ ടിക്കറ്റില്‍ നവീന് ദലാല്‍ മല്‍സരിക്കുന്നത്.

സീറ്റിന് കോഴ: ഹരിയാന കോണ്‍ഗ്രസില്‍ തമ്മിലടി; അഞ്ചുകോടിക്ക് സീറ്റ് വിറ്റെന്ന് അശോക് തന്‍വര്‍

2 Oct 2019 1:32 PM GMT
നിയമസഭ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തില്‍ പ്രതിഷേധിച്ച് ഇവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ വസതിക്ക് മുന്നില്‍ സമരം നടത്തുകയും ചെയ്തു.

ഏക എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു; ഹരിയാനയില്‍ ബിജെപി-അകാലിദള്‍ സഖ്യം അവസാനിച്ചു

27 Sep 2019 5:04 AM GMT
അസാന്മാര്‍ഗ്ഗികമായ നടപടിയാണിത്. ബിജെപി മുന്നണി മര്യാദ പാലിച്ചില്ല. അതിനാല്‍ ഹരിയാനയില്‍ ബിജെപിയുമായി ഉണ്ടായിരുന്ന സഖ്യം ഉപേക്ഷിക്കുകയാണെന്നും അകാലി ദള്‍ പാര്‍ട്ടി വക്താവ് വ്യക്തമാക്കി.

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന്; കേരളത്തിലെ അഞ്ച് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ്

21 Sep 2019 7:03 AM GMT
കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഒക്ടോബര്‍ 21ന് നടക്കും. മഞ്ചേശ്വരം, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ്, എറണാകുളം മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

പീഡിപ്പിച്ച അധ്യാപകനെതിരെ പരാതിപ്പെട്ട പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; അമ്മ വിഷം കഴിച്ചു

23 Aug 2019 12:03 PM GMT
ഭിവാനിയിലെ ജില്ലാ വിദ്യാഭ്യാസ ഓഫിസിലെത്തിയാണ് കുട്ടിയുടെ അമ്മ വിഷം കഴിച്ചത്. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ഇവരുടെ ജീവന്‍ രക്ഷിക്കാനായി.

'കശ്മീരി പെണ്‍കുട്ടികളെ വിവാഹം ചെയ്യാമല്ലോ'; വിവാദ പരാമര്‍ശവുമായി ഹരിയാന മുഖ്യമന്ത്രി

10 Aug 2019 9:45 AM GMT
പെണ്‍കുട്ടികളുടെ ജനനക്കുറവ് എന്നും ഹരിയാന അനുഭവിക്കുന്ന പ്രശ്‌നമാണ്. 'ബേട്ടി ബച്ചാവോ ബേട്ടി പഥാവോ പദ്ധതി ആരംഭിച്ച ഷേഷം 1000 ആണ്‍കുട്ടികള്‍ക്ക് 850-933 പെണ്‍കുട്ടികള്‍ എന്ന അനുപാതത്തിലേക്ക് കണക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനി അത് 1000 എത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുകയെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.

ഹരിയാനയില്‍ 'ഗോ രക്ഷക്' വെടിയേറ്റു മരിച്ചു

31 July 2019 4:51 PM GMT
സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പശുക്കടത്തുമായി കൊലപാതകത്തിനു ബന്ധമൊന്നും കണ്ടെത്താനായിട്ടില്ലെന്നും പല്‍വാല്‍ പോലിസ് സൂപ്രണ്ട് നരേന്ദ്ര ബിജാര്‍നിയ പറഞ്ഞു

ഹരിയാനയിലെ കോണ്‍ഗ്രസ് വക്താവിന്റെ കൊലപാതകം; സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍

29 Jun 2019 10:14 AM GMT
വ്യാഴാഴ്ച രാവിലെയാണ് കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരി വെടിയേറ്റ് മരിച്ചത്. ഫരീദാബാദിലെ ജിമ്മില്‍ നിന്നും മടങ്ങുമ്പോഴായിരുന്നു ആക്രമണം. പത്തിലധികം വെടിയുണ്ടകളാണ് വികാസ് ചൗധരിയുടെ ശരീരം തുളച്ച് കടന്നുപോയത്.

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവിനെ വെടിവച്ച് കൊന്നു

27 Jun 2019 8:59 AM GMT
ഇദ്ദേഹത്തിന്റെ ശരീരത്തില്‍ 10ലേറെ ബുള്ളറ്റിനുകള്‍ കണ്ടെടുത്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു

സവര്‍ണരുടെ കുളത്തില്‍നിന്ന് പശുവിനെ കുളിപ്പിച്ചതിനു ദലിത് യുവാവിനു മര്‍ദ്ദനം; രണ്ടുപേര്‍ അറസ്റ്റില്‍

24 Jun 2019 3:59 PM GMT
സമീപകാലത്തായി ദലിതര്‍ക്കെതിരായ ആക്രമണങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരികയാണെന്നു സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു

ഹരിയാനയില്‍ സ്ത്രീവോട്ടര്‍മാരെ വോട്ട് ചെയ്ത് 'സഹായിച്ച്' പോളിങ് ഏജന്റ്

13 May 2019 4:00 AM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിലാണ് സംഭവം. പോളിങ് ഏജന്റ് വോട്ടര്‍മാരെ സ്വാധീനിക്കുന്ന വീഡിയോ ട്വിറ്ററില്‍ ചിലര്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഹരിയാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്.

ഹരിയാനയില്‍ എഎപി- ജെജെപി സഖ്യം; ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്ന് നേതാക്കള്‍

13 April 2019 10:57 AM GMT
ആകെയുള്ള 10 സീറ്റില്‍ ഏഴെണ്ണത്തില്‍ ജെജെപിയും അവശേഷിപ്പിച്ചവയില്‍ ആം ആദ്മി പാര്‍ട്ടിയും മല്‍സരിക്കും. രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളും ജെജെപി സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാലയുടെ കൊച്ചുമകനായ ദുഷ്യന്ത് ചൗതാല പറഞ്ഞു.

ഡല്‍ഹിയിലും ഹരിയാനയിലും കോണ്‍ഗ്രസ്-എഎപി സഖ്യം

5 April 2019 5:59 PM GMT
പ്രകടന പത്രികയില്‍ മാറ്റം വരുത്തി ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന വാഗ്ദാനം ഉള്‍പ്പെടുത്താമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചതായാണ് റിപോര്‍ട്ട്. പൂര്‍ണ സംസ്ഥാന പദവി ലഭ്യമാവും വരെ, തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാര്‍ നോമിനി ആയിരിക്കും ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറെന്നും റിപോര്‍ട്ടില്‍ പറയുന്നു.

കഠ്‌വ കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജിയുടെ ഭാര്യയെ സുപ്രധാന തസ്തികയില്‍ നിയമിച്ച് ഹരിയാന ബിജെപി സര്‍ക്കാര്‍

28 March 2019 3:49 PM GMT
പത്താന്‍കോട്ട് ജില്ലാ സെഷന്‍സ് ജഡ്ജി തേജീന്ദര്‍ സിങിന്റെ ഭാര്യയാണ് ഭണ്ഡാരി. ഏറെ വിവാദമായ കത്തുവ ബലാല്‍സംഗക്കേസില്‍ ജസ്റ്റിസ് തേജീന്ദര്‍ സിങാണ് വാദം കേള്‍ക്കുന്നത്. ബക്കര്‍വാല സമുദായത്തില്‍നിന്നുള്ള എട്ടുവയസ്സുകാരിയായ മുസ്‌ലിം ബാലികയെ ക്ഷേത്രാങ്കണത്തില്‍ ബന്ദിയാക്കി വച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും തുടര്‍ന്നു കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
Share it