ശൈശവ വിവാഹം അസാധുവാക്കിക്കൊണ്ടുള്ള ഹരിയാന നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം
ഇതോടെ 15നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നത് നിയമ വിരുദ്ധമാവും.

ന്യൂഡല്‍ഹി: പതിനെട്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം നിയമ വിരുദ്ധമാക്കിയ ഹരിയാന ബാല വിവാഹ നിരോധന ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി. ഇതോടെ 15നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നത് നിയമ വിരുദ്ധമാവും.
കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം തടയുന്നതിനുള്ള പ്രത്യേക നിയമമായ പോസ്‌കോയ്ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്ത വകുപ്പുകള്‍ക്കു മേല്‍ പ്രാമാണ്യമുണ്ടെന്നും അതുകൊണ്ടുതന്നെ 15നും 18നും ഇടയില്‍ പ്രായമുള്ള ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമായി കാണാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. പ്രായപൂര്‍ത്തിയാവാത്ത ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമായി കാണാനാവില്ലെന്ന, ഐപിസി 375 ാം വകുപ്പിലെ രണ്ടാം ഉപവകുപ്പ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
പതിനെട്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുമായുള്ള ലൈംഗിക ബന്ധം നിയമ വിരുദ്ധമാക്കുന്നതിന്, വിവാഹം തടയാന്‍ ലക്ഷ്യമിട്ട് കര്‍ണാടകയുടെ മാതൃകയില്‍ സംസ്ഥാനങ്ങള്‍ നിയമം കൊണ്ടുവരുന്നതായിരിക്കും ഉചിതമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരിയാന സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയത്.
RELATED STORIES
തറാവീഹ് നമസ്കാരം തടഞ്ഞ് ബജ്റങ്ദള്‍
26 March 2023 2:45 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
26 March 2023 11:52 AM GMTകര്‍ഷക സമരത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു
25 March 2023 1:56 PM GMTഅയോഗ്യത: രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം-തല്‍സമയം
25 March 2023 9:19 AM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല്‍ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMT'ഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളില്‍' ട്വീറ്റിനു പിന്നാലെ...
21 March 2023 5:08 PM GMT