- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബലാത്സംഗം ചെറുത്തതോടെ ഓടുന്ന ട്രെയ്‌നില്‍നിന്നു പുറത്തേക്കെറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം, പ്രതി പിടിയില്‍
27കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്‍പത് വയസ്സുള്ള മകനുമൊത്ത് യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

ചണ്ഡീഗഢ്: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ബലാത്സംഗം ചെയ്യാനുള്ള ശ്രമം ചെറുത്ത യുവതിയെ ട്രാക്കിലേക്കെറിഞ്ഞ് കൊലപ്പെടുത്തി. ഹരിയാനയിലെ ഫത്തേബാദ് ജില്ലയിലാണ് സംഭവം നടന്നത്. 27കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്‍പത് വയസ്സുള്ള മകനുമൊത്ത് യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ട്രെയിന്‍ ഫത്തേബാദിലെ ടൊഹാന ടൗണ്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ അമ്മ ഒപ്പമില്ലാതെ കരഞ്ഞുകൊണ്ട് നില്‍ക്കുന്ന മകനെ കണ്ട് അച്ഛന്‍ കാര്യം തിരക്കിയപ്പോഴാണ് വിവരം അറിഞ്ഞത്. യുവതിയും മകനും യാത്ര ചെയ്ത കമ്പാര്‍ട്ടുമെന്റില്‍ മൂന്ന് യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ട്രെയിനില്‍ യുവതിയെ കണ്ട പ്രതി ആക്രമിക്കുകയും പുറത്തേക്ക് തള്ളിയിട്ട ശേഷം ഒപ്പം ചാടുകയും ചെയ്തു.
മകന്‍ കരഞ്ഞുകൊണ്ട് തന്റെ അടുത്ത് വന്ന ശേഷം അമ്മയെ ഒരാള്‍ ഡോറിന്റെ ഭാഗത്ത് വെച്ച് പുറത്തേക്ക് വലിച്ചുവെന്നും തള്ളിയിട്ടുവെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. സ്‌റ്റേഷനിലെത്തുന്നതിന് 20 കിലോമീറ്റര്‍ മുന്‍പ് കൂട്ടിക്കൊണ്ട് പോകാന്‍ സ്‌റ്റേഷനില്‍ എത്തണമെന്ന് ഭാര്യ പറഞ്ഞുവെന്നും എന്നാല്‍ ഇപ്പോള്‍ അവള്‍ ജീവനോടെയില്ലെന്നും ഭര്‍ത്താവ് പറഞ്ഞു.
യുവതിയെ തള്ളിയിട്ട ശേഷം ഒപ്പം ചാടിയ പ്രതി സന്ദീപ് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. റോഹ്തക്കില്‍ നിന്ന് മടങ്ങുകയായിരുന്നു യുവതി. കഴിഞ്ഞ കുറെ ദിവസങ്ങളായി യുവതി റോത്തക്കിലാണ് താമസിച്ചിരുന്നത്. രാത്രി മുഴുവന്‍ റെയില്‍വേ ട്രാക്കില്‍ യുവതിക്കായി തെരച്ചില്‍ നടത്തിയെങ്കിലും ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തില്‍ സുരക്ഷാവീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലിസ് അറിയിച്ചു.
RELATED STORIES
വിമാനദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടി; എഐസാറ്റ്സ്...
28 Jun 2025 10:07 AM GMTഇസ്രായേല്‍ ആക്രമണത്തില്‍ രക്തസാക്ഷികളായവരുടെ സംസ്കാര ചടങ്ങുകള്‍...
28 Jun 2025 9:26 AM GMTഇറാനികള്‍ ആരെയും അവരുടെ വിധി തീരുമാനിക്കാന്‍ അനുവദിക്കില്ല: വിദേശകാര്യ ...
28 Jun 2025 9:02 AM GMTതുടര്‍ച്ചയായ പീഡനം, പുറത്തു പറഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി;...
28 Jun 2025 8:48 AM GMTസ്വര്‍ണവിലയില്‍ ഇടിവ്
28 Jun 2025 8:13 AM GMTഎന്റെ കുട്ടിക്ക് എന്ത് പേരിടണമെന്ന് ഭരിക്കുന്നവര്‍ തീരുമാനിച്ചാല്‍...
28 Jun 2025 8:05 AM GMT