You Searched For "death"

കൊറോണ: ചൈനയില്‍ മരണം 25 ആയി, 830 പേര്‍ക്ക് വൈറസ് ബാധ; അതീവ ജാഗ്രതാ നിര്‍ദേശം

24 Jan 2020 12:26 PM GMT
ഇന്നലെ മാത്രം വൈറസ് ബാധയേറ്റ എട്ടു പേര്‍ മരണത്തിന് കീഴടങ്ങി. 259 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ വ്യക്തമാക്കി. ചികിത്സയിലുള്ള 177 പേരുടെ നില അതീവ ഗുരുതരമാണ്. 34 പേര്‍ ആശുപത്രി വിട്ടതായും അധികൃതര്‍ വ്യക്തമാക്കി.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

23 Jan 2020 11:56 AM GMT
കാര്യമ്പാടി കണ്ണാശുപാതിക്ക് സമീപം മുക്കത്ത് വര്‍ഗീസിന്റെ മകന്‍ ടുബിന്‍ വര്‍ഗീസ് (32) ആണ് മരിച്ചത് .

കുറ്റിപ്പുറത്ത് കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ടു പേര്‍ മരിച്ചു; ആറു പേര്‍ക്ക് പരിക്ക്

15 Jan 2020 2:28 AM GMT
കാര്‍ യാത്രികരായ കര്‍ണാടക ഇരിയൂര്‍ സ്വദേശികളായ പാണ്ഡുരംഗ(34), പ്രഭാകര്‍(50) എന്നിവരാണ് മരിച്ചത്.

Death of a legendary sultan

12 Jan 2020 1:46 PM GMT

കുടുംബവഴക്ക് ഒത്തുതീര്‍പ്പാക്കാനെത്തിയ യുവാവിന് കുത്തേറ്റു

8 Jan 2020 5:11 PM GMT
ചിറയിന്‍കീഴ് പെരുങ്കുഴി സ്വദേശി അനീഷിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

അബ്ദുല്‍ ഖാദിര്‍ പുല്ലങ്കോട് അന്തരിച്ചു

5 Jan 2020 5:26 AM GMT
എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂളില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് പിഎസ്‌സി മുഖേന സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. 2001ല്‍ പുല്ലങ്കോട് ജിഎല്‍പി സ്‌കൂളില്‍ നിന്നാണ് വിരമിച്ചത്. ശേഷം എടവണ്ണ ജാമിഅ നദ്‌വിയ്യയില്‍ അല്‍പകാലം അധ്യാപകനായിരുന്നു.

സഹോദരങ്ങളുടെ വിവാഹത്തലേന്ന് യുവാവ് വാഹനാപകടത്തില്‍ മരിച്ചു

4 Jan 2020 7:26 PM GMT
സ്‌കൂട്ടര്‍ യാത്രകാരനായ താറ്റിയേരി ഇബ്രാഹിം മൗലവിയുടെ മകന്‍ ഇസ്ഹാഖ് ആണ് അപകടത്തില്‍ മരണപ്പെട്ടത്. കുറ്റൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസും മാതമംഗലം ഭാഗത്തേക് വരികയായിരുന്ന സ്‌ക്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു.

മഞ്ഞപിത്തം ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു

4 Jan 2020 5:00 PM GMT
പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി കെ സഫ(16) ആണ് മരിച്ചത്.

ഫറോക്ക് സ്വദേശി റിയാദില്‍ നിര്യാതനായി

27 Dec 2019 5:55 PM GMT
ഫറോക്ക് ചുങ്കം എട്ടേനാലില്‍ താമസിക്കുന്ന തലേക്കര ബീരാന്‍കുട്ടി (52)യാണ് വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ ശിമെസിയിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചത്.

നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയില്‍ ബൈക്ക് ഇടിച്ച് യുവതിയും യുവാവും മരിച്ചു

26 Dec 2019 3:06 PM GMT
ബൈക്ക് യാത്രികരായ ചോറ്റാനിക്കര സ്വദേശി ശ്യാം സുനില്‍ (23), കാക്കനാട് സ്വദേശിനി ശ്രാവണി (19) എന്നിവരാണ് മരിച്ചത്.കൊച്ചി - ധനുഷ്‌ക്കോടി ദേശീയപാതയില്‍ കരട്ടെ വാളകത്തിനു സമീപമാണ് അപകടമുണ്ടായത്

യുപി: പോലിസ് വെടിവയ്പില്‍ പരിക്കേറ്റ ഒരാള്‍കൂടി മരിച്ചു; മരണ സംഖ്യ 21 ആയി ഉയര്‍ന്നു

26 Dec 2019 7:03 AM GMT
ഫിറോസാബാദില്‍ പോലിസ് വെടിയേറ്റ് ചികില്‍സയിലായിരുന്ന മുഹമ്മദ് ഹറൂണ്‍ ആണ് ഇന്ന് മരിച്ചത്. കഴുത്തിന് വെടിയേറ്റ ഹറൂണ്‍ എയിംസില്‍ ചികില്‍സയിലായിരുന്നു.

വിഖ്യാത ഹിന്ദി എഴുത്തുകാരന്‍ ഗംഗാ പ്രസാദ് വിമല്‍ ശ്രീലങ്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

26 Dec 2019 4:55 AM GMT
തിങ്കളാഴ്ച രാത്രി കുരുണ്ടുഗഹതപ്മ പ്രദേശത്തെ സതേണ്‍ എക്‌സ്പ്രസ് ഹൈവേയിലാണ് അപകടം. 80 കാരനായ എഴുത്തുകാരനും കുടുംബവും സഞ്ചരിച്ച വാന്‍ കണ്ടെയ്‌നര്‍ ട്രക്കിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു.

മലയാളി വിദ്യാര്‍ഥി ദുബയില്‍ കാറപകടത്തില്‍ മരിച്ചു

25 Dec 2019 12:31 PM GMT
അമേരിക്കയിലെ ബോസ്റ്റണ്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ശരത് കുമാര്‍ നമ്പ്യാര്‍(22) ആണ് മരിച്ചത്.

പൊതുസുരക്ഷാ നിയമ പ്രകാരം യുപിയിലെ ജയിലിലടച്ച കശ്മീരി മരിച്ചു

23 Dec 2019 1:09 PM GMT
വടക്കന്‍ കശ്മീരിലെ ഹന്ദ്വാര ജില്ലയിലെ കുലങ്കം നിവാസിയായ ഗുലാം മുഹമ്മദ് ഭട്ടാണ് അലഹാബാദ് ജയിലില്‍ മരിച്ചത്.

തൂക്കുകയര്‍ തന്നെ; നിര്‍ഭയ കേസിലെ പുനപ്പരിശോധനാ ഹര്‍ജി തള്ളി

18 Dec 2019 9:13 AM GMT
പുതിയ കാര്യങ്ങളൊന്നും പുനപ്പരിശോധന ഹര്‍ജിയില്‍ കൊണ്ടുവരാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് പുനപ്പരിശോധന ഹര്‍ജി തള്ളിയത്. മറ്റ് മൂന്ന് പ്രതികളുടെ ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു.

കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു

16 Dec 2019 3:40 AM GMT
ഫെഡറല്‍ ബാങ്ക് ബ്രാഞ്ച് മാനേജര്‍ തൊടുപുഴ എടവെട്ടി പുത്തന്‍അറയില്‍ അബ്ദുള്‍ അസീസിന്റെ ഭാര്യ ഷൈല (48), അസീസിന്റെ മാതാവ് ബല്‍കിസ് (72) എന്നിവരാണ് മരിച്ചത്.കാര്‍ ഓടിച്ചിരുന്ന അസീസി(55)നെ പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാരിവട്ടത്തിന് സമീപം എടുത്തിട്ടുള്ള വാടക വീട്ടിലേക്ക് തൊടുപുഴയില്‍ നിന്നും സാധനങ്ങളുമായാണ് കാറില്‍ അസീസും കുടുംബവും വന്നത്.സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഇരുമ്പനം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്ലാന്റിന് സമീപത്തായിരുന്നു അപകടം

ടിപ്പര്‍ ഇടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു

12 Dec 2019 4:37 PM GMT
ആരക്കുന്നം എ പി വര്‍ക്കി ആശുപത്രിക്ക് സമീപം തോട്ടപ്പടിയില്‍ ഇന്നലെ രാവിലെ 9 നാണ് അപകടം. പിറവം ഐ ടി സി യില്‍ പഠിക്കുന്ന ലിജോപത്രോസ്(19) ആണ് മരിച്ചത്. സുഹൃത്ത് ആദര്‍ശിനൊപ്പം രാവിലെ ക്ലാസിലേക്ക് പോകുമ്പോള്‍ പിറവം ഭാഗത്ത് നിന്നും അമിത വേഗതയില്‍ വന്ന ടിപ്പര്‍ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി ബസിനെ മറികടന്ന് അമിത വേഗതയിലാണ് ടിപ്പര്‍ വന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു

പൗരത്വ ബില്ലിനെതിരേ അസമില്‍ പ്രതിഷേധം കത്തുന്നു; കുട്ടി മരിച്ചു, 20 പേര്‍ക്ക് പരിക്ക്

10 Dec 2019 6:02 PM GMT
തലസ്ഥാനമായ ഗുവാഹത്തിയില്‍ പോലിസ് ലാത്തിച്ചാര്‍ജിലും കണ്ണീര്‍വാതക പ്രയോഗത്തിലും ആറു പേര്‍ക്ക് പരിക്കേറ്റു. ജോര്‍ഹത്ത്, ഗോലഘട്ട്, നാഗോണ്‍ എന്നിവിടങ്ങളിലും നിരവധി പ്രക്ഷോഭകര്‍ക്ക് പരിക്കേറ്റു.

പുതുക്കോട്ടയില്‍ കാറപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു

8 Dec 2019 1:08 AM GMT
വേളാങ്കണ്ണിക്ക് പോകുകയായിരുന്ന കുടംബം സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

കോളജില്‍ നിന്ന് വിനോദയാത്രക്ക് പോയ വിദ്യാര്‍ഥിനി കുഴഞ്ഞ് വീണ് മരിച്ചു

7 Dec 2019 4:14 AM GMT
എറണാകുളം മഹാരാജാസ് കോളജ് സ്റ്റാറ്റിസ്റ്റിക്സ് രണ്ടാംവര്‍ഷ ബിരുദാനന്തര വിദ്യാര്‍ഥിനിയായ മൂവാറ്റുപുഴ നിരപ്പ് കണ്ണാടിസിറ്റി കളരിക്കല്‍ അബ്ദുല്‍സലാമിന്റെ മകള്‍ റൈസാ മോള്‍ (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ്

വ്യവസായി ഡോ. കുഞ്ഞഹമ്മദ്കുട്ടി അന്തരിച്ചു

3 Dec 2019 3:38 AM GMT
ചെന്നൈയിലായിരുന്നു അന്ത്യം. താനൂര്‍ എംഎല്‍എ വി അബ്ദുറഹിമാന്റെ സഹോദരനാണ് കുഞ്ഞഹമ്മദ്കുട്ടി.

വയനാട്ടില്‍ സ്‌കൂളില്‍ വിദ്യാര്‍ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവം: മൂന്‍കൂര്‍ ജാമ്യം തേടി അധ്യാപകര്‍ ഹൈക്കോടതിയില്‍

27 Nov 2019 2:24 PM GMT
സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്‍ പാമ്പു കടിയേറ്റ് തക്ക സമയത്ത് ചികില്‍സ കിട്ടാതെ മരിച്ചതില്‍ ആരോപണം നേരിടുന്ന പ്രധാന അധ്യാപകന്‍ കെ കെ മോഹനന്‍ ,മറ്റൊരധ്യാപകനായ സി വി ഷജില്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത് .

കൃഷിയിടത്തില്‍ താഴ്ന്ന് കിടന്ന വൈദ്യുതി കമ്പി കഴുത്തില്‍ കുരുങ്ങി കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു

26 Nov 2019 3:09 PM GMT
കുന്നുകര അയിരൂര്‍ ചിറയ്ക്കല്‍ ഔസേഫാണ് (75) ആണ് മരിച്ചത്. ആറ്റുപുറം ചാലക്കുടിപ്പുഴ തീരത്തെ പാട്ടത്തിന് നടത്തുന്ന ഏത്തവാഴകൃഷിയിടത്തില്‍ സഹായിയോടൊപ്പം മരുന്ന് തളിക്കാനത്തെിയപ്പോഴായിരുന്നു അപകടംയ സപോര്‍ട്ട് കേബിളില്‍ നിന്ന് കെട്ടഴിഞ്ഞ് താഴ്ന്ന് കിടക്കുകയായിരുന്നു വൈദ്യുതി ലൈന്‍. ഇക്കാര്യം ഔസേഫിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. കൃഷിയിടത്തില്‍ നടന്ന് നീങ്ങുന്നതിനിടെയാണ് വൈദ്യുതി ലൈന്‍ ഔസേഫിന്റെ കഴുത്തില്‍ കുരുങ്ങി ഷോക്കേറ്റത്

ഫുട്‌ബോള്‍ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

25 Nov 2019 7:30 AM GMT
മുട്ടില്‍ മാണ്ടാട് തോലാണ്ടില്‍ നെല്‍സണ്‍ (26) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30യോടെയാണ് സംഭവം.

അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുമരണം

25 Nov 2019 4:14 AM GMT
ഓട്ടോറിക്ഷ ഓടിച്ചിരുന്ന അങ്കമാലി മങ്ങാട്ടുകര പനങ്ങാട്ടുപറമ്പില്‍ ജോസഫ് (58), അങ്കമാലി കല്ലുപാലം പാറക്ക വീട്ടില്‍ ജോര്‍ജിന്റെ ഭാര്യ മേരി (58), ജോര്‍ജിന്റെ സഹോദരിമാരായ അങ്കമാലി കറുകുറ്റി മാമ്പ്ര കിടങ്ങേന്‍ വീട്ടില്‍ മേരി (65), മൂക്കന്നൂര്‍ കൈപ്രമ്പാടന്‍ തോമസിന്റെ ഭാര്യ റോസി (52) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ദേശിയ പാതിയില്‍ അങ്കമാലി ബാങ്ക് ജംഗ്ഷനു സമീപമായിരുന്നു അപകടം

മലപ്പുറം സ്വദേശി ദോഹയില്‍ നിര്യാതനായി

24 Nov 2019 5:57 PM GMT
മലപ്പുറം കണ്ണമംഗലം ബദരിയാ നഗര്‍ സ്വദേശി അബ്ദുറഹ്മാന്‍ അരീക്കന്‍ (50) ദോഹ ഹമദ് ഹോസ്പിറ്റലില്‍ നിര്യാതനായി.

മലയാളി സ്‌കൂള്‍ അധ്യാപിക റിയാദില്‍ മരണപ്പെട്ടു

24 Nov 2019 5:26 PM GMT
ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെ റിയാദിലായിരുന്നു അന്ത്യം.

വീടുകള്‍ക്കു മേല്‍ യാത്രാവിമാനം തകര്‍ന്നു വീണു; 24 മരണം

24 Nov 2019 1:42 PM GMT
നോര്‍ത്ത് കിവുവില്‍ ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. വീടുകള്‍ തകര്‍ന്ന് കൊല്ലപ്പെട്ടവരില്‍ ഒരു കുടുംബത്തിലെ നാലു പേരും ഉള്‍പ്പെടും. നോര്‍ത്ത് കിവു വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ വിമാനം 'കാണാതാവുക'യും സമീപത്തെ ജനവാസകേന്ദ്രത്തില്‍ തകര്‍ന്ന് വീഴുകയുമായിരുന്നു.

സ്‌കൂളില്‍ വച്ച് പാമ്പ് കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ചു

20 Nov 2019 4:31 PM GMT
ബത്തേരി ഗവ. സര്‍വ്വജന ഹൈസ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി പുത്തന്‍കുന്ന് ചിറയൂരിലെ നൊട്ടന്‍വീട്ടില്‍ അഡ്വ. അബ്ദുല്‍ അസീസിന്റെയും അഡ്വ. സജ്‌ന ആയിഷയുടെയും മകള്‍ ഷഹല ഷെറിന്‍ (10) ആണ് മരിച്ചത്.

കോണ്‍ഗ്രസ് ഓഫിസില്‍ പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍

19 Nov 2019 5:32 AM GMT
കോഴിക്കോട്: കുറ്റിയാടിയില്‍ കോണ്‍ഗ്രസ് ഓഫിസില്‍ പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍. കക്കാട് സ്വദേശി വടക്കെ മൂയ്യോട്ടുമ്മല്‍ ദാമോദരനെയാണ്...

ഭോപ്പാല്‍ വാതക ദുരന്തത്തിലെ ഇരകള്‍ക്കായി പോരാടിയ അബ്ദുല്‍ ജബ്ബാര്‍ അന്തരിച്ചു

17 Nov 2019 10:50 AM GMT
മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം ചികില്‍സയിലായിരുന്നു. ഭോപ്പാലില്‍നിന്ന് മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാനിരിക്കെ ഹൃദയസ്തംഭനം മൂലമാണ് മരണം.

ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണം: അന്വേഷണം വേണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി

17 Nov 2019 9:51 AM GMT
ഒരു അധ്യയന വര്‍ഷത്തില്‍ ചെന്നൈ ഐഐടിയില്‍ നടന്ന ആറാമത്തെ ദുരൂഹ മരണമാണിതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

ടാങ്കര്‍ ലോറിയില്‍ കാറിടിച്ച് വെട്ടത്തൂര്‍ സ്വദേശി മരിച്ചു

15 Nov 2019 11:20 AM GMT
വെട്ടത്തൂര്‍ തേലക്കാട് പരുത്തിയില്‍ കുഞ്ഞിമുഹമ്മദിന്റെയും ഖദീജയും മകന്‍ മസ്‌റൂര്‍ (24) ആണ് മരിച്ചത്. പാലക്കാട് കല്‍പ്പാത്തി -കല്‍മണ്ഡപം ബൈപ്പാസ് റോഡില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടം.

തിളച്ച സാമ്പാറില്‍ വീണ് ആറ് വയസ്സുകാരന് ദാരുണാന്ത്യം

14 Nov 2019 6:43 PM GMT
പാന്യം നഗരത്തിലെ നഴ്‌സറി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു കുട്ടി. ഉച്ചഭക്ഷണ ഇടവേളയില്‍ കുട്ടി ഓടുന്നതിനിടെ അബദ്ധത്തില്‍ ചൂടുള്ള സാമ്പാര്‍ ചെമ്പില്‍ വീഴുകയായിരുന്നു.

പെരിങ്ങമ്മലയിലെ സമര നായകന്‍ ഡോ. ഖമറുദ്ധീന്‍ വിട വാങ്ങി

13 Nov 2019 1:57 PM GMT
ഇന്ന് വൈകീട്ട് അഞ്ചോടെയാണ് അന്ത്യം. ഇഖ്ബാല്‍ കോളജില്‍ മുന്‍ ജീവനക്കാരന്‍ മടത്തറ സ്വദേശി യുസുഫ് റാവുത്തരുടെ സംസ്‌കാര ചടങ്ങ് കഴിഞ്ഞു കലയപുരം നെറ്റിക്കുന്നു ജുമാ മസ്ജിദില്‍ നിന്നും പുറത്തിറങ്ങവേ കുഴഞ്ഞു വീഴുകയായിരുന്നു.

കണ്ണൂര്‍ കുറുവയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു

13 Nov 2019 12:34 PM GMT
കടലായിയില്‍ നിന്നും കണ്ണൂരിലെ ആശുപത്രിയിലേക്ക് പോകുന്നതിനേടേയായിരുന്നു അപകടം. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്.
Share it
Top