Latest News

ഫോൺ വാങ്ങി നൽകിയില്ല; റിട്ട. എസ്ഐ ആയ അമ്മാവനെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പിടിയിൽ

ഫോൺ വാങ്ങി നൽകിയില്ല; റിട്ട. എസ്ഐ ആയ അമ്മാവനെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പിടിയിൽ
X

ഇടുക്കി: ഫോണ്‍ വാങ്ങിക്കൊടുക്കാത്തതിന് മറയൂരില്‍ റിട്ട. എസ്‌ഐ ലക്ഷ്മണനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന്‍ പിടിയില്‍. ലക്ഷ്മണന്റെ സഹോദരി പുത്രന്‍ മറയൂര്‍ സ്വദേശി അരുണിനെയാണ് പോലിസ് പിടികൂടിയത്. ഇന്റര്‍നെറ്റ് ഉപയോഗത്തിന് അടിമയായ അരുണിന്റെ ഫോണ്‍ ലക്ഷ്മണന്‍ വാങ്ങിവച്ചിരുന്നു. ഈ ഫോണിന് കേടുപാടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് പുതിയ ഫോണ്‍ വാങ്ങി നല്‍കാമെന്ന് ലക്ഷ്മണന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഫോണ്‍ വാങ്ങി നല്‍കാന്‍ വൈകിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്നലെ വൈകീട്ട് ലക്ഷ്മണന്റെ വീട്ടിലെത്തിയ അരുണ്‍ വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. സംഭവശേഷം ഓടി രക്ഷപ്പെട്ട അരുണിനെ രാത്രിയാണ് കണ്ടെത്തിയത്.

Next Story

RELATED STORIES

Share it