Cricket

ലോകകപ്പ് വിജയത്തിന് പിന്നാലെ വാംഖഡെയിലെ ഗ്രൗണ്ട് സ്റ്റാഫിന് 10 ലക്ഷം രൂപ വീതം സമ്മാനം നല്‍കി ഹാര്‍ദ്ദിക് പാണ്ഡെ

ലോകകപ്പ് വിജയത്തിന് പിന്നാലെ വാംഖഡെയിലെ ഗ്രൗണ്ട് സ്റ്റാഫിന് 10 ലക്ഷം രൂപ വീതം സമ്മാനം നല്‍കി ഹാര്‍ദ്ദിക് പാണ്ഡെ
X

മുംബൈ: ട്വന്റി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് ജീവനക്കാര്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ലോകകപ്പിന് മുന്നോടിയായി വാംഖഡെ സ്റ്റേഡിയത്തില്‍ കഠിനമായ പരിശീലനത്തിലേര്‍പ്പെട്ടപ്പോള്‍ തനിക്ക് എല്ലാ സഹയവും നല്‍കിയ ഗ്രൗണ്ട് സ്റ്റാഫിന് ലക്ഷങ്ങളുടെ സമ്മാനം നല്‍കിയാണ് ഹാര്‍ദിക് വാക്കുപാലിച്ചത്. ഐപിഎല്ലിന് മുന്നോടിയായി മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ പതിനൊന്നോളം ഗ്രൗണ്ട് സ്റ്റാഫിന് ഒരോരുത്തര്‍ക്കും 10 ലക്ഷം രൂപയുടെ ചെക്കും മറ്റ് നിരവധി സമ്മാനങ്ങളും നല്‍കിയാണ് ഹാര്‍ദിക് ആരാധകരുടെ ഹൃദയം തൊട്ടത്.

പലപ്പോഴും രാത്രി വൈകിയും നീണ്ടുനിന്നിരുന്ന പരിശീലന സെഷനുകളില്‍ ഹാര്‍ദിക്കിന് എല്ലാവിധ പിന്തുണയും നല്‍കിയത് ഇവിടുത്തെ ഗ്രൗണ്ട് സ്റ്റാഫായിരുന്നു. അന്ന് അവര്‍ക്ക് നല്‍കിയ ഉറപ്പാണ് ലോകകപ്പ് വിജയത്തിന് ശേഷം ഹാര്‍ദിക് പാലിച്ചത്. വ്യാഴാഴ്ച വാംഖഡെയിലെത്തിയപ്പോഴാണ് ഹാര്‍ദിക് ഗ്രൗണ്ട് സ്റ്റാഫിന് ഓരോരുത്തര്‍ക്കും 10 ലക്ഷം രൂപയുടെ ചെക്ക് കൈ മാറിയത്. വാംഖഡെയില്‍ നടന്ന ആവേശകരമായ സെമി പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തായിരുന്നു ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തിയത്. അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തകര്‍ത്ത് ഇന്ത്യ കിരീടം നിലനിര്‍ത്തിയപ്പോള്‍ ഹാര്‍ദിക്കിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു.




Next Story

RELATED STORIES

Share it