Latest News

ഏറ്റവും വേദന കുറഞ്ഞ മരണം'; അമേരിക്കയില്‍ നൈട്രജന്‍ കുത്തിവെച്ച് വധശിക്ഷ നടപ്പാക്കി, ചരിത്രത്തിലാദ്യം

മനുഷ്യര്‍ക്ക് അറിയാവുന്ന ഏറ്റവും വേദനയില്ലാത്തതും മനുഷ്യത്വപരവുമായ വധശിക്ഷാ രീതിയാണ് നടപ്പാക്കിയതെന്ന് അലബാമ സ്റ്റേറ്റ് ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചു.

വാഷിങ്ടണ്‍: നൈട്രജന്‍ വാതകം ഉപയോഗിച്ച് ആദ്യമായി വധശിക്ഷ നടപ്പാക്കി അമേരിക്ക. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട കെന്നത്ത് സ്മിത്തിനെയാണ് അലബാമയില്‍ നൈട്രജന്‍ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കിയത്. മാസ്‌കിലൂടെ നൈട്രജന്‍ ശ്വസിപ്പിക്കുകയായിരുന്നു. മനുഷ്യര്‍ക്ക് അറിയാവുന്ന ഏറ്റവും വേദനയില്ലാത്തതും മനുഷ്യത്വപരവുമായ വധശിക്ഷാ രീതിയാണ് നടപ്പാക്കിയതെന്ന് അലബാമ സ്റ്റേറ്റ് ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചു.

നൈട്രജന്‍ ശ്വസിപ്പിച്ച് വധശിക്ഷ നടപ്പാക്കാന്‍ യുഎസ് ഫെഡറല്‍ കോടതി അനുമതി നല്‍കിയിരുന്നു. അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ 27 സംസ്ഥാനങ്ങളില്‍ മാത്രമാണ് വധശിക്ഷ. ബാക്കി 23 സംസ്ഥാനങ്ങളിലും വധശിക്ഷക്ക് നിയമപരമായ അം?ഗീകാരമില്ല. വിഷം കുത്തിവെച്ചാണ് പൊതുവെ യുഎസിലെ വധശിക്ഷകള്‍ നടപ്പാക്കിയിരുന്നത്. നേരത്തെ, മിസ്സിപ്പിസി, ഒക്ലഹോമ സംസ്ഥാനങ്ങളില്‍ നൈട്രജന്‍ ശ്വസിപ്പിച്ച് വധശിക്ഷ നടപ്പാക്കാമെന്ന് അനുമതി നല്‍കിയിരുന്നെങ്കിലും ഇതുവരെ പ്രയോ?ഗിച്ചിട്ടില്ല. നൈട്രജന്‍ ഹൈപ്പോക്‌സിയ (നൈട്രജന്‍ ശ്വസിച്ച് മരിക്കുന്ന രീതി) ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് കെന്നത്ത് സ്മിത്ത് കോടതിയെ സമീപിച്ചെങ്കിലും യുഎസ് ജില്ലാ ജഡ്ജി ആര്‍. ഓസ്റ്റിന്‍ ഹഫക്കര്‍ തള്ളി.

1988-ല്‍ വടക്കന്‍ അലബാമയില്‍ പാസ്റ്ററിന്റെ ഭാര്യ എലിസബത്ത് സെന്നറ്റിനെ കൊലപ്പെടുത്തിയതിനാണ് ഇയാളെ വധശിക്ഷക്ക് വിധിച്ചത്. കേസില്‍ മറ്റൊരു കുറ്റവാളിയുടെ വധശിക്ഷ 2010ല്‍ നടപ്പാക്കി. സെനറ്റിനെ 1988 മാര്‍ച്ച് 18 ന് അലബാമയിലെ കോള്‍ബെര്‍ട്ട് കൗണ്ടിയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 45 കാരിയായ യുവതിയുടെ നെഞ്ചില്‍ എട്ട് തവണയും കഴുത്തിന്റെ ഇരുവശത്തും ഒരു തവണയും കുത്തേറ്റതായി കണ്ടെത്തിയിരുന്നു. ഇവരുടെ ഭര്‍ത്താവ് ചാള്‍സ് സെനറ്റ് സീനിയര്‍, കൊലപാതക അന്വേഷണം തന്നിലേക്കായപ്പോള്‍ ആത്മഹത്യ ചെയ്തു. 1000 ഡോളര്‍ രൂപ നല്‍കിയാണ് വാടക കൊലയാളികളെ ഏര്‍പ്പെടുത്തിയതെന്നാണ് പൊലീസ് വാദം.

Next Story

RELATED STORIES

Share it