അമീബിക് മസ്തിഷ്‌ക ജ്വരം; ചികില്‍സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു
![അമീബിക് മസ്തിഷ്‌ക ജ്വരം; ചികില്‍സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു അമീബിക് മസ്തിഷ്‌ക ജ്വരം; ചികില്‍സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു](https://www.thejasnews.com/h-upload/2024/05/21/219938-ameebic.webp)
തിരൂരങ്ങാടി: അമീബിക് മസ്തിഷ്‌ക ജ്വരം(അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ്) ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരി മരിച്ചു. കളിയാട്ടമുക്ക് പടിഞ്ഞാറേപ്പീടിയേക്കല്‍ ഹസന്‍ കോയയുടെ മകള്‍ ഫദ്‌വ ആണു തിങ്കളാഴ്ച രാത്രി 11ഓടെ മരിച്ചത്. ഇക്കഴിഞ്ഞ 10നാണ് രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആദ്യം ചികില്‍സ തേടിയത്. കടലുണ്ടിപ്പുഴയില്‍ കുളിച്ചതിലൂടെയാണ് അമീബ ശരീരത്തില്‍ കടന്നതെന്നാണു നിഗമനം. കളിയാട്ടമുക്ക് എഎംഎല്‍പി സ്‌കൂള്‍ നഴ്‌സറി വിദ്യാര്‍ഥിനിയാണ്. മാതാവ്: ഫസ്‌ന. സഹോദരങ്ങള്‍: ഫൈഹ, ഫംന.
ഫദ്‌വയ്‌ക്കൊപ്പം കടലുണ്ടിപ്പുഴയില്‍ കുളിച്ച മറ്റു നാല് കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഈ മാസം ഒന്നിനാണ് കുട്ടി കടലുണ്ടി പുഴയില്‍ കുളിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ പനിയും തലവേദനയും അനുഭവപ്പെട്ട കുട്ടിയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്‌കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT