Sub Lead

താനൂര്‍ ബോട്ട് ദുരന്തം: മരണം 22 ആയി, ബോട്ടുടമയ്‌ക്കെതിരേ നരഹത്യയ്ക്കു കേസ്

താനൂര്‍ സ്വദേശി നാസറിനെതിരെയാണ് നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ഇയാള്‍ ഒളിവിലാണെന്നാണ് പോലിസ് അറിയിച്ചു.

താനൂര്‍ ബോട്ട് ദുരന്തം: മരണം 22 ആയി, ബോട്ടുടമയ്‌ക്കെതിരേ നരഹത്യയ്ക്കു കേസ്
X

മലപ്പുറം: താനൂര്‍ പൂരപ്പുഴയില്‍ ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. എന്നാല്‍ മരണപ്പട്ടെവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടം നടന്നത് മുതല്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എത്രപേരാണ് ബോട്ടിലുണ്ടായിരുന്നത് എന്നതില്‍ വ്യക്തതയില്ലാത്തതിനാല്‍ തിരച്ചില്‍ തുടരുമെന്ന് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ രാവിലെ ആറിന് തന്നെ തുടങ്ങുമെന്ന് മന്ത്രി വി അബ്ദുര്‍ഹ്മാന്‍ അറിയിച്ചു.താനൂര്‍, പരപ്പനങ്ങാടി, ചെട്ടിപ്പടി സ്വദേശികളാണ് മരിച്ചവരില്‍ അധികവും. മരിച്ച അഫ്‌ലഹ്, അന്‍ഷിദ് എന്നിവരുടെ േപാസ്റ്റ്‌മോര്‍ട്ടം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നടക്കും. ഹസ്‌ന, ഷഫ്‌ന, ഫാത്തിമ മിന്‍ഹ, സിദ്ദീഖ്, ജല്‍സിയ, ഫസീന, ഫൈസാന്‍, സബറുദ്ദീന്‍ എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും സീനത്ത്, ജെറീര്‍, അദ്‌നാന്‍ എന്നിവരുടേത് തിരൂര്‍ ജില്ലാ ആശുപത്രിയിലും ഹാദി ഫാത്തിമ, ഷംന, സഹ്‌റ, നൈറ, സഫ്‌ല ഷെറിന്‍ എന്നിവരുടേത് മലപ്പുറം താലൂക്ക് ആശുപത്രിയിലും റുഷ്ദ, ആദില ഷെറി, ആയിഷാബി, അര്‍ഷാന്‍ എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം മഞ്ചേരി മെഡിക്കല്‍ കോളജിലാണ് നടക്കുക.

അതിനിടെ, അപകടത്തിനിടയാക്കിയ ബോട്ടിന്റെ ഉടമയ്‌ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പോലിസ് കേസെടുത്തു. താനൂര്‍ സ്വദേശി നാസറിനെതിരെയാണ് നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ഇയാള്‍ ഒളിവിലാണെന്നാണ് പോലിസ് അറിയിച്ചു. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ബോട്ട് യാത്രയെന്ന് പോലിസ് സ്ഥിരീകരിച്ചു. അറ്റ്‌ലാന്റിക് ബോട്ടിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തില്‍ അടക്കം പോലിസ് പരിശോധന നടത്തും. തുറമുഖ വകുപ്പ്, ഇന്‍ലാന്റ് നാവിഗേഷന്‍ എന്നിവരുടെ ലൈസന്‍സ് ബോട്ടിന് ഉണ്ടെന്നാണ് പോലിസിന് ലഭിച്ച പ്രാഥമിക വിവരം. ലൈസന്‍സ് നമ്പറും ബോട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.അവധിക്കാലം ആഘോഷിക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. മുപ്പത്തഞ്ചിലേറെ പേരാണ് ദുരന്തത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്നതിലേറെയും സ്ത്രീകളും കുഞ്ഞുങ്ങളുമായിരുന്നു. രാത്രി 7നും 7.40നും ഇടയില്‍ 35ലേറെ യാത്രക്കാരുമായി തീരം വിട്ട ബോട്ട് മുന്നൂറ് മീറ്ററോളം സഞ്ചരിച്ചപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ആദ്യം ഒന്നു ചരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മറിയുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നു. കോസ്റ്റല്‍ ഗാര്‍ഡും നേവിയുമെത്തി തിരച്ചില്‍ തുടരും. ഇനിയും മൃതദേഹങ്ങളുണ്ടോ എന്നറിയാനാണ് കോസ്റ്റ് ഗാര്‍ഡും നേവിയുമെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും ഇന്ന് താനൂര്‍ സന്ദര്‍ശിക്കും.

Next Story

RELATED STORIES

Share it