- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുഴയില്‍ വീണ നവദമ്പതികളുടെയും ബന്ധുവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി

കൊല്ലം: പുഴയില്‍ വീണ് കാണാതായ നവദമ്പതികളുടെയും ബന്ധുവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ കുമ്മിള്‍ ചോനാംമുകളില്‍ പുത്തന്‍വീട്ടില്‍ സിദ്ദീഖ്(28), ഭാര്യ ആയൂര്‍ അര്‍ക്കന്നൂര്‍ കാരാളിക്കോണം കാവതിയോട് പച്ചയില്‍ നൗഫിയ നൗഷാദ്(21), ബന്ധു പള്ളിക്കല്‍ പകല്‍ക്കുറി ഇടവേലിക്കല്‍ സൈനുല്‍ ആബിദീന്റെ മകന്‍ അന്‍സല്‍ ഖാന്‍(19) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അന്‍സല്‍ ഖാന്റെ മൃതദേഹം ഇന്നലെയും ദമ്പതികളുടേത് ഇന്നുമാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. അന്‍സല്‍ഖാന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു ദമ്പതികള്‍. വൈകീട്ട് പുഴ കാണാനും ഫോട്ടോ എടുക്കാനുമായി കടവിലെത്തിയ മൂവരും ഇത്തിക്കരയാറില്‍ പള്ളിക്കല്‍ താഴേഭാഗം കടവിലാണ് വീണത്. അഞ്ചരയോടെ ഈ ഭാഗത്ത് വലയിടാനെത്തിയ പ്രദേശവാസി പുഴയോരത്ത് ചെരിപ്പുകളും രണ്ട് ബൈക്കും കണ്ടപ്പോഴാണ് സംശയമുണ്ടായത്. തുടര്‍ന്ന് നാട്ടുകാരെയും പോലിസിനെയും വിവരമറിയിക്കുകയായിരുന്നു. തിരച്ചിലിലിലാണ് 7.30ഓടെ അന്‍സല്‍ഖാനെ പുഴയില്‍നിന്നു കണ്ടെത്തി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇക്കഴിഞ്ഞ ജൂലൈ 16നാണ് സിദ്ദിഖിന്റെയും നൗഫിയയുടെയും വിവാഹം കഴിഞ്ഞത്.
RELATED STORIES
ആശുപത്രികളും ക്ലിനിക്കുകളും സേവനങ്ങളുടെ നിരക്ക് പ്രദര്‍ശിപ്പിക്കണം:...
24 Jun 2025 2:58 PM GMTകാട്ടുപന്നി കുറുകെ ചാടി; സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു
24 Jun 2025 2:57 PM GMTപന്ധര്‍പൂര്‍ തീര്‍ത്ഥയാത്ര; പത്ത് ദിവസത്തേക്ക് മാംസ വില്‍പ്പന...
24 Jun 2025 2:46 PM GMTജൂത കുടിയേറ്റക്കാരുമായുള്ള ബന്ധം ഉപേക്ഷിച്ച് മെഴ്സ്ക്
24 Jun 2025 2:35 PM GMTഎന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ നടപടി തുടങ്ങി
24 Jun 2025 2:06 PM GMTപനി ബാധിച്ച് മരിച്ചയാള്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
24 Jun 2025 2:03 PM GMT