Latest News

ഡല്‍ഹിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തം; താഴേയ്ക്കു ചാടിയ പിതാവും മക്കളും മരിച്ചു

ഡല്‍ഹിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തം; താഴേയ്ക്കു ചാടിയ പിതാവും മക്കളും മരിച്ചു
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അപ്പാര്‍ട്ട്‌മെന്റിലെ തീപിടിത്തത്തില്‍ മുന്നു മരണം. ദ്വാരക സെക്ടര്‍ 13 ലെ സബാദ് അപ്പാര്‍ട്ട്‌മെന്റ് എന്ന റസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ ആറാം നിലയിലാണ് തീപിടിത്തമുണ്ടായത്.

പിതാവും രണ്ട് മക്കളുമാണ് അപകടത്തില്‍ മരിച്ചത്. തീ പടര്‍ന്നപ്പോള്‍ ഇവര്‍ രക്ഷപ്പെടുന്നതിനായി കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു.

Next Story

RELATED STORIES

Share it