Kerala

'പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ ആളല്ല, സ്വതന്ത്രനായി മല്‍സരിക്കില്ല': കെ സുധാകരന്‍

പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ ആളല്ല, സ്വതന്ത്രനായി മല്‍സരിക്കില്ല: കെ സുധാകരന്‍
X

ന്യൂഡല്‍ഹി: നാലു ദിവസത്തോളം കോണ്‍ഗ്രസ് പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയതിനുശേഷം നിലപാടില്‍ അയവുവരുത്തി കെ സുധാകരന്‍. കണ്ണൂരില്‍ സ്വതന്ത്രനായി മല്‍സരിക്കാനില്ലെന്നും പാര്‍ട്ടിക്ക് വിധേയനായി തുടരുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരോ ''പാര്‍ട്ടിയുടെ അംഗീകാരം ലഭിക്കുമെങ്കില്‍ മല്‍സരിക്കും. പുതിയ കാര്യങ്ങളുമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് മുന്നോട്ടുപോകും. പാര്‍ട്ടിയില്‍ തുടരാതെ പിന്നെ എങ്ങോട്ടാണ് പോകേണ്ടത്?. സ്ഥാനാര്‍ഥിത്വം നിഷേധിച്ചെന്നല്ലാതെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിട്ടൊന്നുമില്ലല്ലോ?. പാര്‍ട്ടി എത്രയോ വലുതാണ്. ഞാന്‍ എത്രയോ ചെറുതാണ്. പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ ആളല്ല. പാര്‍ട്ടിക്ക് വിധേയനായി നില്‍ക്കാനാണ് തീരുമാനം. കേരളത്തില്‍ എല്ലായിടത്തും എന്റെ ആളുകളുണ്ട്. അത് കമ്മിറ്റിയുണ്ടാക്കാനും നേതാക്കളെ ഉണ്ടാക്കാനും വേണ്ടിയുള്ളതല്ല. പാര്‍ട്ടിക്ക് വേണ്ടിയുള്ള പൊതുപ്രവര്‍ത്തനത്തിന് വേണ്ടിയുള്ളതാണ്. പാര്‍ട്ടിയെ അനുസരിച്ച് മുന്നോട്ടു പോകും'' കെ സുധാകരന്‍ പറഞ്ഞു.



Next Story

RELATED STORIES

Share it