Sub Lead

ബലാത്സംഗക്കേസ് പ്രതി ഗുര്‍മീത് റാം റഹീമിന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ

ഖലിസ്ഥാന്‍വാദികളുടെ ഭീഷണിയുണ്ടെന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീതിന് ഈ മാസം ഏഴു മുതല്‍ 21 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണി വന്നത്.

ബലാത്സംഗക്കേസ് പ്രതി ഗുര്‍മീത് റാം റഹീമിന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ
X

ചണ്ഡിഗഢ്: ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന് ഇസഡ് പ്ലസ്കാറ്റഗറി സുരക്ഷ നല്‍കാന്‍ ഹരിയാന സര്‍ക്കാര്‍. ഖലിസ്ഥാന്‍വാദികളുടെ ഭീഷണിയുണ്ടെന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീതിന് ഈ മാസം ഏഴു മുതല്‍ 21 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണി വന്നത്.

മുന്‍ പത്രപ്രവര്‍ത്തകന്‍ രാമചന്ദ്ര ഛത്രപതിയുടെ കൊലപാതകം, രണ്ട് സഹപ്രവര്‍ത്തകര്‍ക്കെതിരേയുള്ള ബലാല്‍സംഘം എന്നീ കേസുകളിലാണ് ഗുര്‍മീത് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്.

2017ല്‍ പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതിയാണ് 54കാരനായ ഗുര്‍മീതിന് ശിക്ഷ വിധിച്ചത്. ഗുര്‍മീതിന്റെ ലൈംഗിക ചൂഷണം വെളിപ്പെടുത്തുന്ന അജ്ഞാത കത്ത് പ്രചരിപ്പിച്ച ദേരാ സച്ചാ സൗദയുടെ മുന്‍ മാനേജരെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള കേസുകളിലും ഗുര്‍മീത് പ്രതിയാണ്. പ്രസ്തുത കത്ത് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഗുര്‍മീതിന് പരോള്‍ ലഭിച്ചത്. സംസ്ഥാനത്തെ ദേര അനുയായികളുടെ വോട്ട് നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരോള്‍ നല്‍കിയതെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു. ലക്ഷക്കണക്കിന് അനുയായികളുള്ള ദേരാ വിഭാഗം ഗുര്‍മീതിന്റെ ആജ്ഞ അനുസരിച്ചാണ് വോട്ട് ചെയ്യാറുള്ളത്.

നിലവില്‍ രാജ്യത്ത് എക്‌സ്, വൈ, വൈ പ്ലസ്, ഇസഡ്, ഇസഡ് പ്ലസ് എന്നീ സുരക്ഷകളാണ് നല്‍കുന്നത്. ഇതിനു പുറമേ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുമുണ്ട്. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് ഈ സുരക്ഷ നല്‍കുന്നത്. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എസ്പിജി സുരക്ഷ നല്‍കിയിരുന്നു. എന്നാലിത് പിന്നീട് ഇസഡ് പ്ലസ് സുരക്ഷയാക്കി മാറ്റി.

ഇസഡ്പ്ലസ് വിഭാഗത്തിലുള്ള ആളുകള്‍ക്ക് സുരക്ഷയ്ക്കയൊരുക്കി കൂടെ സഞ്ചരിക്കാന്‍ 10 സെക്യൂരിറ്റി ജീവനക്കാരെയും താമസ സുരക്ഷയ്ക്കായി രണ്ട് ഉദ്യോഗസ്ഥരെയും ആണ് ലഭിക്കുക. ആകെ പന്ത്രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആണ് സുരക്ഷയൊരുക്കുക.

Next Story

RELATED STORIES

Share it