മുന്‍ ബിജെപി നിയമസഭ സ്ഥാനാര്‍ഥി കോണ്‍ഗ്രസില്‍; ഹരിയാനയില്‍ ഭരണകക്ഷിക്ക് തിരിച്ചടി
സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ് ഭന്‍, രാജ്യസഭ എംപി ദീപേന്ദര്‍ ഹൂഡ എന്നിവരുടെ സാന്നിധ്യത്തിലാണ് റണോലിയ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. റണോലിയ കോണ്‍ഗ്രസിലേക്ക് വന്നതോടെ ആദംപൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ ശക്തി വര്‍ധിച്ചതായി ദീപേന്ദര്‍ ഹൂഡ പറഞ്ഞു.

ഹിസാര്‍: ആദംപൂര്‍ ഉപതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ഹരിയാനയില്‍ ബിജെപിക്ക് തിരിച്ചടി. 2014ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കരണ്‍ സിങ് റണോലിയ കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് ബിജെപിക്ക് തിരിച്ചടിയായത്.
സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ് ഭന്‍, രാജ്യസഭ എംപി ദീപേന്ദര്‍ ഹൂഡ എന്നിവരുടെ സാന്നിധ്യത്തിലാണ് റണോലിയ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. റണോലിയ കോണ്‍ഗ്രസിലേക്ക് വന്നതോടെ ആദംപൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ ശക്തി വര്‍ധിച്ചതായി ദീപേന്ദര്‍ ഹൂഡ പറഞ്ഞു.
ആരോഗ്യം, വിദ്യാഭ്യാസം, യുവജനങ്ങളുടെ തൊഴിലില്ലായ്മ എന്നീ വിഷയങ്ങള്‍ ഹരിയാനയില്‍ മാത്രമല്ല രാജ്യമെമ്പാടും ചര്‍ച്ചയാവുകയാണെന്നും ദീപേന്ദര്‍ പറഞ്ഞു. ആദംപൂരിലെ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന കുല്‍ദീപ് ബിഷ്‌ണോയ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. എംഎല്‍എ സ്ഥാനം രാജിവെച്ചാണ് അദ്ദേഹം ബിജെപിയിലെത്തിയത്.
ഏതെങ്കിലും രാഷ്ട്രീയ നേതാവിന്റെയോ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയോ അല്ല ആദംപൂര്‍, സാധാരണ ജനങ്ങളുടേതാണ്. 2019ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കുല്‍ദീപ് ആദംപൂരില്‍ നിന്ന് വിജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ്. ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ തന്നെ ജനങ്ങള്‍ പിന്തുണക്കുമെന്നും ദീപേന്ദര്‍ പറഞ്ഞു.
RELATED STORIES
കേന്ദ്രമന്ത്രി വി മുരളീധരന്റെ ഉള്ളൂരിലെ വീടിന് നേരേ ആക്രമണം;...
9 Feb 2023 9:37 AM GMTഹിമാചലില് അദാനിയുടെ സ്ഥാപനങ്ങളില് റെയ്ഡ്
9 Feb 2023 7:47 AM GMTകൊല്ലത്ത് ഗൃഹനാഥന് സ്വയം ചിതയൊരുക്കി തീക്കൊളുത്തി മരിച്ചു
9 Feb 2023 7:38 AM GMTഇന്ധന സെസ്സിനെതിരായ പ്രതിപക്ഷ പ്രതിഷേധം സഭയ്ക്ക് പുറത്തേക്ക്;...
9 Feb 2023 7:32 AM GMTസുപ്രിംകോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവര്ത്തകനുമായ ഇഹ്തിഷാം ഹാഷ്മി...
9 Feb 2023 7:23 AM GMTറവന്യൂ കുടിശ്ശിക പിരിക്കുന്നതില് ഗുരുതര വീഴ്ച; അഞ്ചുവര്ഷത്തെ...
9 Feb 2023 7:09 AM GMT