കൊവിഡ് വ്യാപനം രൂക്ഷം;ഹരിയാനയില്‍ സര്‍വകലാശാലകളും കോളജുകളും രണ്ടാഴ്ചത്തേക്ക് അടച്ചു
സര്‍ക്കാര്‍, സ്വകാര്യ, പ്രഫഷണല്‍ കോളജുകളും സ്വകാര്യ സര്‍വകലാശാലകളടക്കമുള്ളവയും അടയ്ക്കാനാണ് നിര്‍ദ്ദേശം.

ചണ്ഡീഗഢ്: കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ ഹരിയാനയില്‍ സര്‍വകലാശാലകളും കോളജുകളും രണ്ടാഴ്ചത്തേക്ക് അടച്ചു. ജനുവരി 12 വരെയാണ് അടയ്ക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍, സ്വകാര്യ, പ്രഫഷണല്‍ കോളജുകളും സ്വകാര്യ സര്‍വകലാശാലകളടക്കമുള്ളവയും അടയ്ക്കാനാണ് നിര്‍ദ്ദേശം.
ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണമെന്ന് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. അധ്യാപക, അനധ്യാപക ജീവനക്കാര്‍ സ്ഥാപനങ്ങളില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. സംസ്ഥാനത്ത് നിലവില്‍ രാത്രി കര്‍ഫ്യൂ തുടരുകയാണ്. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണം.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 3194 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.59 ശതമാനമായി ഉയര്‍ന്നു. കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം 1621 ആയി. കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം 3,000 കടക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞിരുന്നു. കേസുകള്‍ കൂടുന്നുണ്ടെങ്കിലും ആശുപത്രികളില്‍ കിടക്കകള്‍ ഒഴിവുള്ളതിനാല്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ 6,360 പേരാണ് ഡല്‍ഹിയില്‍ ചികിത്സയിലുള്ളത്. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നഗരത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
RELATED STORIES
രാജ്യം ഇന്ന് വലിയൊരു ദുരന്തമുഖത്ത്; ജനാധിപത്യവാദികള് ഒന്നിച്ച്...
26 March 2023 12:22 PM GMTനടി ആകാന്ക്ഷ ദുബെയെ യുപിയിലെ ഹോട്ടലില് മരിച്ച നിലയില് കണ്ടെത്തി
26 March 2023 12:08 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: ജുഡീഷ്യല് അന്വേഷണം നടത്തണം-കൃഷ്ണന്...
26 March 2023 12:02 PM GMTബ്രഹ്മപുരം മാലിന്യപ്ലാന്റില് വീണ്ടും തീപ്പിടിത്തം; ഫയര്ഫോഴ്സ്...
26 March 2023 11:59 AM GMTസിഎച്ച് സെന്ററിലെ പരിപാടിയില് പങ്കെടുത്തതിന് കണ്ണൂര് കോര്പറേഷന്...
26 March 2023 11:06 AM GMTനിയമലംഘനം; സൗദിയില് ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 16,649 പ്രവാസികള്
26 March 2023 9:58 AM GMT