പി ജയരാജനു വേണ്ടി ചുവരെഴുതി; ചുവര്‍ പൂര്‍ണമായും തകര്‍ത്ത് ബിജെപി

തലശ്ശേരി കൊമ്മല്‍വയലില്‍ വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി പി ജയരാജനുവേണ്ടി ചുമരെഴുത്ത് നടത്തിയ മതിലാണ് തകര്‍ത്തത്

പി ജയരാജനു വേണ്ടി ചുവരെഴുതി; ചുവര്‍ പൂര്‍ണമായും തകര്‍ത്ത് ബിജെപി

തലശ്ശേരി: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എതിരാളികളുടെ പോസ്റ്ററുകള്‍ നശിപ്പിക്കുന്നതും മറ്റും കണ്ടിട്ടുണ്ട്. എന്നാല്‍ അത്രയൊന്നും കേട്ടുകേള്‍വിയില്ലാത്തതാണ് ചുവരെഴുത്ത് നടത്തിയ ചുവര്‍ തന്നെ തകര്‍ക്കുക എന്നത്. തലശ്ശേരി കൊമ്മല്‍വയലില്‍ വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി പി ജയരാജനുവേണ്ടി ചുമരെഴുത്ത് നടത്തിയ മതിലാണ് തകര്‍ത്തത്. ഇന്നലെ രാത്രിയാണ് സംഭവം. ആക്രമണത്തിനു പിന്നില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. സംഭവസ്ഥലം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിക്കുകയും ചെയ്തു. പോലിസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് സിപിഎം.
RELATED STORIES

Share it
Top