India

പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണം നല്‍കിയില്ല; 27കാരി ജീവനൊടുക്കി

പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണം നല്‍കിയില്ല; 27കാരി ജീവനൊടുക്കി
X

മുസ്തഫനഗര്‍: പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ഭര്‍ത്താവ് പണം നല്‍കാഞ്ഞതിന്റെ പേരില്‍ യുവതി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം.27 വയസുള്ള രാധികയാണ് മരിച്ചത്. ആശിഷ് ശര്‍മയുടെ ഭാര്യയാണ്. ഖേദി സാരായ് ഗ്രാമത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്.പുതിയ മൊബൈല്‍ വാങ്ങുന്നതിനായി രാധിക ഭര്‍ത്താവിനോട് 10,000 രൂപ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ആശിഷ് 2,000 രൂപ മാത്രമാണ് നല്‍കിയത്. തൊട്ടു പിന്നാലെ ഇവര്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പോലിസിന് നല്‍കിയ മൊഴി. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്നാണ് സൂചന. ദമ്പതികള്‍ക്ക് മൂന്നു വയസുള്ള ഒരു മകനുണ്ട്.




Next Story

RELATED STORIES

Share it