Latest News

കാറിനുള്ളില്‍ യുവാവും യുവതിയും വെടിയേറ്റ് മരിച്ച നിലയില്‍

തോക്കും വെടിയുണ്ടകളും കണ്ടെടുത്തു

കാറിനുള്ളില്‍ യുവാവും യുവതിയും വെടിയേറ്റ് മരിച്ച നിലയില്‍
X

ലക്നൗ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ യുവാവിനേയും യുവതിയേയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സുമിത്ത്, രേഖ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറിനുള്ളില്‍ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെടുത്തതായി പോലിസ് അറിയിച്ചു. പ്രാഥമിക പരിശോധനയില്‍ ഇരുവരുടേയും മരണം വെടിയേറ്റാണെന്ന് പോലിസ് സ്ഥിരീകരിച്ചു. യുവതിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതാകാം എന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. സുമിത്തിന്റെ കൈയില്‍ നിന്ന് ഒരു പിസ്റ്റള്‍ കണ്ടെത്തിയതായും പോലിസ് അറിയിച്ചു. കാര്‍ അകത്തുനിന്ന് ലോക്ക് ചെയ്തിരുന്നുവെന്നും പോലിസ് പറഞ്ഞു.

ഡല്‍ഹിയിലെ ത്രിലോക്പുരിയിലാണ് സുമിത് താമസിക്കുന്നത്. രേഖ നോയിഡ സെക്ടര്‍ 58ലും. വെള്ളിയാഴ്ച മുതല്‍ ഇരുവരേയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങള്‍ പരാതി നല്‍കിയിരുന്നതായും പോലിസ് പറഞ്ഞു. സുമിത്തിന്റേയും രേഖയുടേയും കുടുംബങ്ങളെ പോലിസ് വിവരമറിയിച്ചു. പോലിസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് സംഘവും സംഭവസ്ഥലം പരിശോധിച്ചു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it