Latest News

കൊച്ചിയില്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി മധ്യവയസ്‌കന്‍ ജീവനൊടുക്കി

കൊച്ചിയില്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി മധ്യവയസ്‌കന്‍ ജീവനൊടുക്കി
X

കൊച്ചി: നഗരമധ്യത്തിലെ ജ്വല്ലറി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മധ്യവയ്സക്ന്‍ ജീവനൊടുക്കി. കൊച്ചി എംജി റോഡിലെ ജ്വല്ലറിക്ക് മുകളില്‍ നിന്നാണ് ഇയാള്‍ ചാടിയത്. ആത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുന്നതായി എറണാകുളം സെന്‍ട്രല്‍ പോലിസ് വ്യക്തമാക്കി.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ജ്വല്ലറിയുടെ മൂന്നാം നിലയില്‍നിന്ന് ഇയാള്‍ താഴേക്ക് ചാടുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഇദ്ദേഹം തല്‍ക്ഷണം മരിച്ചു. മൃതദേഹം കണ്ടെത്തുമ്പോള്‍ ദേഹത്ത് വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. ഇയാള്‍ ഉടുത്തിരുന്ന മുണ്ട് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് പോലിസ് കണ്ടെടുത്തു.

മരിച്ചയാള്‍ക്ക് ഏകദേശം 50 വയസ് പ്രായം തോന്നിക്കുമെന്ന് പോലിസ് പറഞ്ഞു. ഇയാള്‍ കെട്ടിടത്തിന്റെ ആറാം നില വരെ കയറിയതായി സംശയിക്കുന്നെന്ന് പോലിസ് പറയുന്നു. എന്നാല്‍ ആറാം നിലയില്‍ പുറത്തേക്ക് തുറന്ന ഭാഗങ്ങളില്ല. അതിനാല്‍ ഇയാള്‍ മൂന്നാം നിലയിലേക്ക് ഇറങ്ങിവന്ന് ഇവിടെനിന്ന് ചാടിയതാകാമെന്നാണ് പോലിസിന്റെ നിഗമനം. എറണാകുളം സെന്‍ട്രല്‍ പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

Next Story

RELATED STORIES

Share it