You Searched For "bjp"

കര്‍ണാടകയിലെ വിമത എംഎല്‍എയുടെ ആസ്തി 18 മാസത്തിനിടെ കൂടിയത് 185 കോടി

16 Nov 2019 5:42 PM GMT
ജൂലൈയില്‍ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്, ജെഡിഎസ് സര്‍ക്കാര്‍ വീഴുന്നതിലേക്ക് നയിച്ച കൂറുമാറ്റത്തില്‍ പങ്കാളികളായ 17 വിമത എംഎല്‍എമാരില്‍ ഒരാളാണ് എംടിബി നാഗരാജ്.

അയോധ്യ വിധി 'ഞങ്ങള്‍ക്ക് അനുകൂല'മായത് ബിജെപി കേന്ദ്രത്തിലുള്ളതിനാലെന്ന് ബിജെപി എംപി

15 Nov 2019 5:04 PM GMT
മന്‍സുഖ് വാസവ എംപി മാപ്പ് പറയണമെന്നും സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി

പ്രതിസന്ധി അയയുന്നു; മഹാരാഷ്ട്രയില്‍ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സര്‍ക്കാര്‍; നേതാക്കള്‍ നാളെ ഗവര്‍ണറെ കാണും

15 Nov 2019 12:12 PM GMT
കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്തതിനെ തുടര്‍ന്ന് ഗവര്‍ണറുടെ ശുപാര്‍ശപ്രകാരം സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയിരുന്നു.

കാന്‍സര്‍ രോഗിക്കും സഹോദരനും മര്‍ദനം: ബിജെപി ജില്ലാ പ്രസിഡന്റിനും സംഘത്തിനുമെതിരേ ജാമ്യമില്ലാ കേസ്

15 Nov 2019 7:19 AM GMT
ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, കോഴിക്കോട് മേഖലാ വൈസ് പ്രസിഡന്റ് എ പി ഗംഗാധരന്‍, രഞ്ജിത്ത്, സുരേഷ് എന്നിവരടക്കം കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരേയാണ് കേസെടുത്തത്. തളിപ്പറമ്പ് പൂക്കോത്തുനടയില്‍ ബുധനാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.

മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന തര്‍ക്കത്തിനിടെ കരാറുകാറുടെ വീടുകളില്‍ ആദായനികുതി റെയ്ഡ്

14 Nov 2019 4:43 PM GMT
കേന്ദ്രഭരണമുള്ളതിനാല്‍ പ്രതിപക്ഷ കക്ഷികളെ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് റെയ്ഡ് നടത്തുകയാണെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് മഹാരാഷ്ട്രയിലും സമാനസംഭവങ്ങള്‍ അരങ്ങേറിയത്

കര്‍ണാടകയിലെ അയോഗ്യരായ 15 വിമത എംഎല്‍എമാര്‍ ബിജെപിയില്‍

14 Nov 2019 10:46 AM GMT
മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ, ബിജെപി സംസ്ഥാന പ്രസിഡന്റ് നളിന്‍കുമാര്‍ കട്ടീല്‍, ദേശീയ സെക്രട്ടറി പി മുരളീധര്‍ റാവു എന്നിവര്‍ ചേര്‍ന്ന് വിമത എംഎല്‍എമാര്‍ക്ക് അംഗത്വം നല്‍കി. ഡിസംബര്‍ 5ന് നടക്കുന്ന 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ ഇവര്‍ ബിജെപി സ്ഥാനാര്‍ഥികളാവും.

സ്റ്റേ ഇല്ലെന്ന് പറഞ്ഞ് ആക്ടിവിസ്റ്റുകളെ കയറ്റാന്‍ ശ്രമിക്കേണ്ട; അനുവദിക്കില്ലെന്ന് ബിജെപി

14 Nov 2019 7:28 AM GMT
മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശന കാര്യത്തിലും സര്‍ക്കാര്‍ അഭിപ്രായം പറയണം. വീണ്ടും കള്ളക്കളിക്ക് ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭം നടക്കും.

ബിജെപി ജില്ലാ പ്രസിഡന്റിന്റെ കാറിന് സൈഡ് കൊടുത്തില്ല; കാന്‍സര്‍ രോഗിയെയും സഹോദരനെയും മര്‍ദിച്ചെന്ന് പരാതി

14 Nov 2019 4:23 AM GMT
തലശ്ശേരി ബ്രണ്ണന്‍ കോളജ് മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളായ പുളിമ്പറമ്പ് വൈഷ്ണവത്തില്‍ ഗോകുല്‍ കൃഷ്ണ (24), അര്‍ജുന്‍ കൃഷ്ണ (20) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

ബിജെപിക്ക് ഏറ്റവും കൂടുതല്‍ പണം എത്തിയത് ടാറ്റയില്‍ നിന്ന് -കോര്‍പ്പറേറ്റുകള്‍ നല്‍കിയത് 472 കോടി

13 Nov 2019 11:57 AM GMT
ഇലക്ടറല്‍ ട്രസ്റ്റുകളിലൂടെ കോര്‍പ്പറേറ്റുകള്‍ 472 കോടി രൂപ ബിജെപിക്ക് സംഭാവന ചെയ്തു. ഇതില്‍ 356 കോടിയും ടാറ്റയുടെ നിയന്ത്രണത്തിലുള്ള പ്രോഗ്രസീവ് ഇലക്ടറല്‍ ട്രസ്റ്റില്‍ നിന്നാണ്.

ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ്: 4130 കോടി അഴിമതിക്കാരന് ബിജെപി ടിക്കറ്റ്, അഴിമതിവിരുദ്ധന്‍ പുറത്തും

11 Nov 2019 5:09 PM GMT
81 അംഗ സഭയിലേക്കുള്ള 56 സ്ഥാനാര്‍ത്ഥികളുടെ പട്ടികയിലാണ് മൊത്തം 4130 കോടി രൂപയുടെ അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഭാനു പ്രതാപ് സാഹിയുടെ പേര് പ്രത്യക്ഷപ്പെട്ടത്. മധു കോഡ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു ഭാനു പ്രതാപ്.

ജാര്‍ഖണ്ഡ് : മുന്‍ ബിജെപി എംഎല്‍എ കോണ്‍ഗ്രസില്‍

11 Nov 2019 4:30 AM GMT
ജെപിസിസി പ്രസിഡന്റ് രാമേശ്വര്‍ ഉറാവിന്റെയും എഐസിസി നേതാവ് ആര്‍ പി എന്‍ സിങ്ങിന്റെയും സാന്നിധ്യത്തിലായിരുന്നു അകേലയുടെ പാര്‍ട്ടി പ്രവേശനം.

ശിവസേനയുമായി സഖ്യം അപകടകരം: മുന്നറിയിപ്പ് നല്‍കി കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം

10 Nov 2019 5:25 PM GMT
നിലവില്‍ കോണ്‍ഗ്രസ്സിനും എന്‍സിപിക്കും ചേര്‍ന്ന് 98 സീറ്റാണ് ഉള്ളത്. 288 അംഗ സഭയില്‍ 145 സീറ്റുണ്ടെങ്കില്‍ മാത്രമാണ് സര്‍ക്കാര്‍ രൂപീകരിക്കാനാവുകയുള്ളൂ. ശിവസേനക്ക് 56 സീറ്റുണ്ട്. അതിനര്‍ത്ഥം ശിവസേനയില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്നാണ്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനക്ക് ഗവര്‍ണറുടെ ക്ഷണം

10 Nov 2019 3:39 PM GMT
ഒക്ടോബര്‍ 24 ന് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം വന്നിരുന്നെങ്കിലും അധികാര പങ്കിടുന്നതില്‍ ധാരണയാവാത്തതിനെ തുടര്‍ന്നാണ് ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണശ്രമം പാളിയത്.

ശിവസേന പിന്നില്‍നിന്ന് കുത്തി; സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബിജെപി, മഹാരാഷ്ട്രയില്‍ കരുനീക്കങ്ങള്‍ സജീവം

10 Nov 2019 2:06 PM GMT
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് ബിജെപി ഗവര്‍ണറെ അറിയിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി കഴിഞ്ഞ ദിവസമാണ് ക്ഷണിച്ചത്. ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള അവസാന തിയ്യതി തിങ്കളാഴ്ചയാണ്.

വട്ടിയൂർക്കാവിലെ സിപിഎം- ബിജെപി സംഘർഷം: 15 കേസുകളിലായി 1,155 പേർ പ്രതികൾ

10 Nov 2019 1:57 PM GMT
ക്രമസമാധാനം തകർക്കുക, സംഘർഷം സൃഷ്ടിക്കുക, മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുക, കൊലപ്പെടുത്താനെന്നവിധം പരിക്കേൽപ്പിക്കുക, അനുവാദമില്ലാതെ സംഘംചേരുക, പൊതുനിരത്തിലെ ഗതാഗതം തടസ്സപ്പെടുത്തുക, ക്രമസമാധാനപാലകരുടെ ജോലി തടസ്സപ്പെടുത്തുക തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

നേതാക്കൾക്കിടയിൽ ഭിന്നത; ബിജെപി കോർ കമ്മിറ്റി യോഗം മാറ്റിവച്ചു

10 Nov 2019 7:15 AM GMT
വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ ആർഎസ്എസ് നിർദേശിച്ച കുമ്മനം രാജശേഖരനെ ഒഴിവാക്കിയതാണ് എതിർപ്പിന്റെ പ്രധാന കാരണം. സ്ഥാനാർഥി നിർണയത്തിന്റെ അന്തിമഘട്ടത്തിൽ കുമ്മനത്തെ വെട്ടി എസ് സുരേഷിനെ സ്ഥാനാർഥിയായി നിശ്ചയിക്കുകയായിരുന്നു.

നോട്ട്‌നിരോധനം: മോദിയുടെ തുക്ലക് പരീക്ഷണം രാജ്യം മറക്കില്ലെന്ന് സോണിയാ ഗാന്ധി

8 Nov 2019 12:42 PM GMT
ന്യൂഡല്‍ഹി: നോട്ട്‌നിരോധനത്തെ കനത്ത ഭാഷയില്‍ പരിഹസിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി. നോട്ട്‌നിരോധനത്തെ തുക്ലക് പരിഷ്‌കാരത്തോടാണ് കോണ്‍ഗ്രസ്...

മുഖ്യമന്ത്രി ദേവേന്ദ്ര ഫെഡ്‌നാവിസ് രാജിവച്ചു: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം ഇപ്പോഴും തൃശങ്കുവില്‍

8 Nov 2019 12:10 PM GMT
സര്‍ക്കാര്‍ രൂപീകരണം തീരുമാനമാവാത്ത സാഹചര്യത്തില്‍ ബിജെപി കുതിരക്കച്ചവടം തുടങ്ങിക്കഴിഞ്ഞുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

മുഖ്യമന്ത്രി പദം നല്‍കാമെങ്കില്‍ എന്നെ വിളിക്കാം, അല്ലെങ്കില്‍ വിട്ടേക്കൂ- നിലപാട് പ്രഖ്യാപിച്ച് ഉദ്ദവ് താക്കറെ

7 Nov 2019 10:18 AM GMT
ബിജെപി എംഎല്‍എമാര്‍ ഗവര്‍ണറെ കാണുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഉദ്ദവിന്റെ പ്രതികരണം.

മഹാരാഷ്ട്ര: സര്‍ക്കാര്‍ രൂപീകരണവുമായി ബിജെപി; ഇന്ന് ഗവര്‍ണറെ കാണും

7 Nov 2019 5:25 AM GMT
സംസ്ഥാനത്തെ രാഷ്ട്രപതി ഭരണത്തിലേക്ക് വിടില്ലെന്ന നിലപാടിലാണ് ബിജെപി നേതൃത്വം. ശിവസേനയുമായി മാത്രം മതി സഖ്യമെന്നാണ് ആര്‍എസ്എസ് നിര്‍ദേശം. നിതിന്‍ ഗഡ്കരിയെ മധ്യസ്ഥനാക്കിക്കൊണ്ടുള്ള നീക്കങ്ങളാണ് ബിജെപി ഇപ്പോള്‍ പയറ്റുന്നത്. സേനാ നേതാക്കളാണ് താക്കറെ കുടുംബത്തോട് അടുപ്പമുള്ള ഗഡ്കരിയെ മധ്യസ്ഥനാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം; ബിജെപി എംഎല്‍എമാര്‍ നാളെ ഗവര്‍ണറെ കാണും

6 Nov 2019 6:48 PM GMT
പ്രതിപക്ഷം സഹായിക്കില്ലെന്ന് ഉറപ്പായതോടെ ശിവസേനയ്ക്ക് ഇനി ബിജെപിയുമായുള്ള ചര്‍ച്ചകളോട് സഹകരിക്കേണ്ടിവരും. ആര്‍എസ്എസിന്റെ നിര്‍ദ്ദേശപ്രകാരം സേനാ നേതൃത്വവുമായി അടുപ്പമുള്ള കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ബിജെപി നിയമിച്ചു.

ബിജെപി-സിപിഎം സംഘർഷത്തിന് അയവില്ല; വട്ടിയൂർക്കാവിൽ നിരോധനാജ്ഞ

6 Nov 2019 8:32 AM GMT
മാ​മ്പ​ഴക്കു​ന്ന് ചെ​റു​പാ​ലോ​ട് ഭാ​ഗ​ത്ത് സിപി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടാണ് ഒടുവിലായി ആ​ക്ര​മി​ക്ക​പ്പെ​ട്ടത്. അ​യോ​ധ്യ ന​ഗ​ർ ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന യു ശ​ശി​യു​ടെ വീ​ടി​ന് നേ​രെ​യാ​യി​രു​ന്നു ഇന്ന് പുലർച്ചെ ഒന്നോടെ ​ആക്ര​മ​ണമുണ്ടായത്.

കമല്‍ഹാസന് തിരിച്ചടി; മക്കള്‍ നീതി മയ്യത്തിന്റെ മൂന്ന് നേതാക്കള്‍ ബിജെപിയില്‍

6 Nov 2019 4:38 AM GMT
മക്കള്‍ നീതി മയത്തിന്റെ ആരക്കോണം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന രാജേന്ദ്രന്‍, കൃഷ്ണഗിരി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ശ്രീകാരുണ്യ, ചിദംബരത്ത് നിന്ന് ജനവിധി തേടിയ രവി എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.

'നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണമുണ്ട്'; വിചിത്ര വാദവുമായി ബിജെപി നേതാവ്

5 Nov 2019 6:09 AM GMT
നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം കലര്‍ന്നിട്ടുണ്ട്. അതുകൊണ്ടാണ് പാലിന് മഞ്ഞ നിറമുള്ളത്. പശുവിന്റെ പാല്‍ കുടിക്കുന്നതുകൊണ്ടാണ് നാം ജീവനോടെ ഇരിക്കുന്നത്. അവയെ കൊല്ലുന്നത് മഹാപരാധമാണ്. പശുക്കള്‍ നമ്മുടെ അമ്മയാണ്. നാടന്‍ ഇനം പശുക്കള്‍ മാത്രമാണ് നമ്മുടെ മാതാവ്, വിദേശി പശുക്കളല്ല.

യുവതിയുമൊത്തുള്ള അശ്ശീല വീഡിയോ പുറത്ത്: ബിജെപി നേതാവ് രാജിവച്ചു

4 Nov 2019 5:21 AM GMT
ബിജെപി ദേശിയ അധിക്ഷന്‍ അമിത് ഷായ്ക്ക് ഗോപാല്‍ രാജികത്തു സമര്‍പ്പിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. 36 മിനിട്ട് ദൈര്‍ഘ്യമുള്ള വിഡിയോ ക്ലിപ്പാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.

'പുതിയ 50-50 ബിസ്‌കറ്റ് ഉണ്ടോ ?' ബിജെപി- ശിവസേന തര്‍ക്കത്തെ പരിഹസിച്ച് ഉവൈസി

3 Nov 2019 11:08 AM GMT
മുഖ്യമന്ത്രിപദം പങ്കുവയ്ക്കാനുള്ള 50- 50 ഫോര്‍മുലയെ പരിഹസിച്ചാണ് വിപണിയില്‍ പുതിയ 50-50 ബിസ്‌കറ്റ് ഇറങ്ങിയിട്ടുണ്ടോ എന്ന ചോദ്യം ഉവൈസി ഉന്നയിച്ചത്.

വിമത എംഎല്‍എമാരെ 'തടവിലാക്കിയത്' അമിത് ഷാ; ബിജെപിക്ക് തലവേദനയായി യദ്യൂരപ്പയുടെ വെളിപ്പെടുത്തല്‍, സുപ്രിംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്

2 Nov 2019 3:49 PM GMT
'നിങ്ങളില്‍ ചിലരെങ്കിലും വിചാരിക്കുന്നുണ്ടാവും, യദ്യൂരപ്പ മുഖ്യമന്ത്രിയാവാന്‍ കളിച്ചതാണെന്ന്. ഈ കസേരയില്‍ നേരത്തെയും ഇരുന്ന തനിക്ക് അങ്ങിനെ ഒരു മോഹം ഇല്ലായിരുന്നു. തന്നെ കുറ്റവാളിയായി കാണുന്നവര്‍ അറിയണം, താന്‍ കുറ്റബോധത്തോടെയാണ് മുഖ്യമന്ത്രിയായി തുടരുന്നത്. പാര്‍ട്ടിക്ക് അധികാരം ലഭിക്കുകയായിരുന്നു ലക്ഷ്യം. വിമത എംഎല്‍എമാര്‍ രണ്ടര, മൂന്ന് മാസം അവരുടെ മണ്ഡലം സന്ദര്‍ശിക്കാനോ ഭാര്യ, മക്കളെ കാണാന്‍ പോലുമോ കഴിയാതെ തടവിലായിരുന്നു. അമിത് ഷായാണ് അത് ചെയ്തത്. അത് ശരിയായോ? നിങ്ങളുടെ ബോധ്യത്തിന് വിടുന്നു' എന്നിങ്ങനെയായിരുന്നു യദ്യൂരപ്പയുടെ പ്രസംഗം.

രാഷ്ട്രപതി, ബിജെപിയുടെ പോക്കറ്റിലാണോ? മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന ബിജെപി പ്രഖ്യാപനത്തിനെതിരേ ശിവസേന

2 Nov 2019 11:13 AM GMT
നവംബര്‍ 7 നകം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമെന്ന് ബിജെപി നേതാവും ധനകാര്യമന്ത്രിയുമായ സുധീര്‍ മുംഗത്തിവാര്‍ പ്രഖ്യാപിച്ചിരുന്നു.

ബിജെപി അധ്യക്ഷ പദവി: പ്രഖ്യാപനത്തിന് കാതോർത്ത് സംസ്ഥാന നേതൃത്വം

2 Nov 2019 7:53 AM GMT
ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനായിരുന്നു അധ്യക്ഷ സ്ഥാനത്തേയ്ക്ക് മുന്‍തൂക്കമുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ദേശീയ നേതൃത്വത്തിന്റെ പരിഗണനയില്‍ നടനും എംപിയുമായ സുരേഷ് ഗോപിയും ഇടം നേടിയിട്ടുണ്ട്.

മുഗള്‍, ബ്രിട്ടീഷ് ചരിത്രം വിദ്യാര്‍ഥികളെ പഠിപ്പിക്കരുത്; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

1 Nov 2019 6:53 AM GMT
ലഖ്‌നോ: മുഗള്‍, ബ്രിട്ടീഷ് ചരിത്രം ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസ തലങ്ങളില്‍ പഠിപ്പിക്കരുതെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്്....

മുസ്‌ലിം കുട്ടികളെ മാലിന്യത്തോടുപമിച്ച ബിജെപി നേതാവ് കപില്‍ മിശ്രക്കെതിരേ കേസെടുത്തു

30 Oct 2019 5:53 PM GMT
സാമൂഹ്യപ്രവര്‍ത്തകനായ സാകേത് ഗോഖലെയാണ് മിശ്രയ്‌ക്കെതിരേ പരാതി കൊടുത്തത്. സമുദായത്തില്‍ സ്പര്‍ധ ഉണ്ടാക്കുന്ന തലത്തില്‍ പ്രവര്‍ത്തിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

ബിജെപി നേതൃപദവിയിലേക്ക് സുരേഷ് ഗോപിയെയും പരിഗണിക്കുന്നു

30 Oct 2019 5:31 AM GMT
തന്റെ തിരക്കുകള്‍ പരിഗണിച്ച് പി പി മുകുന്ദനെ സംഘടനയുടെ ഓര്‍ഗനൈസിങ് സെക്രട്ടറി പദമേല്‍പ്പിച്ചാല്‍ ചുമതല ഏറ്റെടുക്കാമെന്ന് സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതൃത്വത്തിന് സൂചന നല്‍കി. ചര്‍ച്ചകള്‍ക്കായി സുരേഷ് ഗോപിയെ അമിത് ഷാ ഡല്‍ഹിക്കു വിളിപ്പിച്ചിതായും അറിയുന്നു.

മഹാരാഷ്ട്രയില്‍ അടിമുറുകുന്നു; ചര്‍ച്ച റദ്ദാക്കി ശിവസേന

30 Oct 2019 2:02 AM GMT
ബിജെപിയുമായി ചൊവ്വാഴ്ച നടത്താനിരുന്ന ചര്‍ച്ചയില്‍നിന്ന് ശിവസേന പിന്മാറിയതോടെ മഹാരാഷ്ട്രയിലെ മന്ത്രിസഭാ രൂപവല്‍ക്കരണനീക്കങ്ങള്‍ അനിശ്ചിതത്വത്തിലായി.

ഹരിയാനയിലെ ബിജെപി-ദുഷ്യന്ത് ചൗട്ടാല കൂട്ടുകെട്ടിനു പിന്നില്‍ അഴിമതിക്കറ? ആംആദ്മിയും പ്രതിക്കൂട്ടില്‍; വിവാദം പുകയുന്നു

29 Oct 2019 5:11 PM GMT
ഹരിയാനയിലെ പുതിയ രാഷ്ട്രീയ നീക്കം ടീച്ചേഴ്‌സ് റിക്രൂട്ട്‌മെന്റ് കേസില്‍ നിന്ന് ചൗട്ടാല കുടുംബത്തെ കുതന്ത്രങ്ങള്‍ മെനഞ്ഞ് സ്ഥിരമായി പുറത്തെത്തിക്കുന്നതിന്റെ ഭാഗമാണെന്നാണ് പുതിയ വിവാദം.

പ്രതിഷേധങ്ങള്‍ക്കിടയില്‍ ദേശീയ പൗരത്വ ഭേദഗതി ബില്ല് പാസ്സാക്കാന്‍ നീക്കം

28 Oct 2019 1:32 PM GMT
16 ാം ലോക്‌സഭയില്‍ 2016 ജൂലൈ 19 ന് പൗരത്വ ഭേദഗതി ബില്ല് പാസ്സായെങ്കിലും ശക്തമായ എതിര്‍പ്പുയര്‍ന്നതിനാല്‍ രാജ്യസഭയിലേക്കയക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് 30 അംഗ ലോക്‌സഭ സെലക്റ്റ് കമ്മറ്റിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.
Share it
Top