Latest News

'ആറായാലും പതിനൊന്നായാലും എഴുപതിനായിരം വോട്ടിന്റെ അത്രയും വരില്ലല്ലോ'; വ്യാജവോട്ടില്‍ ഉരുണ്ടുകളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍

തൃശ്ശൂരിലെ വ്യാജവോട്ട് വിഷയത്തില്‍ ഉരുണ്ടുകളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

ആറായാലും പതിനൊന്നായാലും എഴുപതിനായിരം വോട്ടിന്റെ അത്രയും വരില്ലല്ലോ; വ്യാജവോട്ടില്‍ ഉരുണ്ടുകളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍
X

തൃശ്ശൂര്‍: ആറ് വോട്ടിന്റെ കാര്യമായാലും 11 വോട്ടിന്റെ കാര്യമായാലും എഴുപതിനായിരം വോട്ടിന്റെ അത്രയും വരില്ലല്ലോ എന്ന് രാജീവ് ചന്ദ്രശേഖര്‍. സുരേഷ് ഗോപി പ്രതികരിക്കാത്തതെന്തെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും, വിഷയത്തില്‍ രാഷ്ട്രീയപരമായി മറുപടി പറയേണ്ട കാര്യമില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തീരുമാനമെടുക്കേണ്ടത് കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ്. ജനങ്ങളെ വിഡ്ഡിയാക്കാന്‍ ശ്രമിക്കുകയാണിത്, പരാതിയുള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയും സമീപിക്കാമെന്നും ജനങ്ങളെ പ്രകോപിപ്പിക്കുകയാണ് ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വിഷയത്തിന്റെ മെറിറ്റിലേക്ക് താന്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it