Latest News

വേടനെതിരേ എന്‍ഐഎയ്ക്ക് പരാതി നല്‍കി ബിജെപി

വേടനെതിരേ എന്‍ഐഎയ്ക്ക് പരാതി നല്‍കി ബിജെപി
X

പാലക്കാട്: റാപ്പര്‍ വേടനെതിരേ എന്‍ഐഎയ്ക്കും ആഭ്യന്തരവകുപ്പിനും പരാതി നല്‍കി ബിജെപി. നാലു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ വേടന്റെ 'വോയ്സ് ഓഫ് വോയ്സ് ലെസ്' എന്ന പാട്ടില്‍ മോദിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നുമാണാവശ്യം. പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറാണ് പരാതി നല്‍കിയത്.

പ്രധാനമന്ത്രി കപട ദേശീയ വാദിയാണെന്നും ഊരുചുറ്റുന്നവനാണെന്നും പറയുന്നത് എവിടുത്തെ ന്യായമാണെന്നും ഇത് ഇന്ത്യയാണെന്നും ഇവിടെ ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ നിക്കണമെന്നും വേറെ എവിടെയെങ്കിലുമാണെങ്കില്‍ ഇപ്പോള്‍ എന്തായിരിക്കും അവസ്ഥ എന്നും മിനി കൃഷ്ണകുമാര്‍ പറഞ്ഞു. ഇൗ പാട്ട് താന്‍ ഇപ്പോഴാണ് ശ്രദ്ധിക്കുന്നതെന്നും അതുകൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും മിനി കൃഷ്ണകുമാര്‍ പറഞ്ഞു.

അധിക്ഷേപം, വിദ്വേഷം വളര്‍ത്തല്‍, അക്രമവും വിദ്വേഷവും വളര്‍ത്തുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം തുടങ്ങിയവ ആരോപിച്ചാണ് നിലവില്‍ വേടനെതിരേ പരാതി നല്‍കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it