Latest News

ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാൻ

ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാൻ
X

ന്യൂഡൽഹി: ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാൻ. ആ മുഖത്തിൽ ഉള്ള മത തരത്വവും സോഷ്യലിസവും ആവശ്യമുള്ളതാണോ എന്ന് പരിശോധിക്കണമെന്നാണ് പരാമർശം. കഴിഞ്ഞ ദിവസം ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലെ ഉയർത്തിയ വിവാദ പരാമർശത്തിനു പിന്നാലെയാണ് പ്രതികരണം. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ചൗഹാൻ.

അടിയന്തിരാവസ്ഥ കാലത്ത് കോണ്‍ഗ്രസ്, ഭരണഘടനയില്‍ കൂട്ടിചേര്‍ത്ത വാക്കുകളാണ് സോഷ്യലിസവും മതോതരത്വവും എന്നായിരുന്നു ഹൊസബലെ കഴിഞ്ഞ ദിവസം പറഞ്ഞത്. അടിയന്തിരാാവസ്ഥയുടെ 50ാം വാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ വച്ചു നടന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാായിരുന്നു വിവാദ പരാമർശം.

ഈ രണ്ടു വാക്കുകളും ഭരണഘടനയില്‍ നിന്നു നീക്കണമെന്നാമാണ് ആര്‍എസ്എസിന്റെ ആവശ്യം. മുമ്പും ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആര്‍എസ്എസ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നിരവധി ഹരജികളാണ് ഈ ആവശ്യവുമായി ബന്ധപ്പെട്ട് സുപ്രിംകോടതികളില്‍ എത്തിയത്. എന്നാല്‍ ആവശ്യം സുപ്രിംകോടതി തള്ളുകയായിരുന്നു.

Next Story

RELATED STORIES

Share it