Sub Lead

പരവൂര്‍ പൊഴിക്കരയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി

പരവൂര്‍ പൊഴിക്കരയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി
X

പരവൂര്‍(കൊല്ലം): പൊഴിക്കരയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി. അയത്തില്‍ സ്വദേശികളായ കണ്ണന്‍, വിപിന്‍ എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കൊപ്പം ഇറങ്ങിയ അബു താഹിര്‍ എന്ന വിദ്യാര്‍ഥിയെ പരവൂര്‍ അഗ്നിരക്ഷാസേന രക്ഷിച്ചു.

ശനിയാഴ്ച മൂന്നുമണിയോടെയാണ് സംഭവം. അഞ്ചംഗംസംഘമാണ് ഇവിടേക്ക് എത്തിയത്. കണ്ണനും വിപിനും അബുവുമാണ് കടലില്‍ ഇറങ്ങിയത്. പൊഴിക്കര ദേവീക്ഷേത്രത്തിനുസമീപം കടലും കായലും ചേരുന്ന പൊഴിമുഖത്താണ് അപകടം ഉണ്ടായത്. കാണാതായവര്‍ക്കുവേണ്ടി കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ തുടരുകയാണ്.




Next Story

RELATED STORIES

Share it