Home > MTP
നടന് വിജയിയുടെ വീട്ടിന് ബോംബ് ഭീഷണി
31 Oct 2019 5:33 AM GMTസാലിഗ്രാമിലെ വിജയിയുടെ വസതിയില്‍ ബോംബ് ഉണ്ടെന്നും അത് അല്പ സമയത്തിനുള്ളില്‍ പൊട്ടിത്തെറിക്കുമെന്നും സംസ്ഥാന പോലിസ് കണ്ട്രോള് റൂമിലേക്കാണ് ഫോണ്‍ സന്ദേശം വന്നത്.
ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും വാട്ട്സാപ്പില്‍ നുഴഞ്ഞുകയറി ഇസ്രായേല്‍ ചാര പ്രോഗ്രാം
31 Oct 2019 4:41 AM GMTന്യൂഡല്‍ഹി: ഇസ്രായേലി ചാരപ്രവര്‍ത്തന പ്രോഗ്രാമായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും മൊബൈല്‍ ഫോണ്‍...
സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു
31 Oct 2019 3:18 AM GMTകൊല്‍ക്കത്തയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായും കിഡ്നി സംബന്ധമായുമുള്ള അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.
മലബാറിലെ റെയില്‍വേ യാത്രാ പ്രശ്നം പരിഹരിക്കാന്‍ മെമു വരുന്നു
31 Oct 2019 3:03 AM GMTഅടുത്ത മാര്‍ച്ച മാസത്തോടെ പാലക്കാട്ടു നിന്നു മലബാറിലേക്ക് മെമു സര്‍വീസ് തുടങ്ങാന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.
മക്കള്‍ക്ക് നീതി തേടി വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും
31 Oct 2019 2:42 AM GMTപ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും അടക്കം വീഴ്ച പറ്റിയ കേസില്‍ തങ്ങള്‍ക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നത്. ഇതിനായി ഇവര്‍ പാലക്കാട് നിന്ന് പുറപ്പെട്ടു.
ഗൂഗിള്‍ പേ ഓതന്റിക്കേഷന് ഇനി വിരലടയാളവും
31 Oct 2019 2:40 AM GMTപിന് നമ്പര്‍ കൊടുക്കുന്നതിന് പകരം വിരല്‍ അടയാളമോ ഫേസ് റെകഗ്നിഷനോ ഉപയോഗിച്ച് പണകൈമാറ്റം സാധ്യമാക്കുന്ന സംവിധാനമാണ് വരുന്നത്.
13 ലക്ഷം ഇന്ത്യക്കാരുടെ ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ വില്‍പ്പനയ്ക്ക്
31 Oct 2019 2:30 AM GMTഇന്റര്‍നെറ്റിലെ അധോലോകം എന്നറിയപ്പെടുന്ന ഡാര്‍ക്ക് വെബ്ബിലാണ് സൈബര്‍ ക്രിമിനലുകള്‍ ബാങ്ക് വിവരങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതെന്ന് ഇസഡ്ഡിനെറ്റിന്റെ റിപോര്‍ട്ടില്‍ പറയുന്നു.
മഴ കനക്കുന്നു; 'മഹാ' ചുഴലിക്കാറ്റ് ഉച്ചയ്ക്ക് മുമ്പ് ശക്തിപ്രാപിക്കും
31 Oct 2019 1:15 AM GMT'മഹാ' എന്ന് പേരുള്ള ചുഴലിക്കാറ്റ് ഉച്ചയ്ക്കു മുമ്പ് ശക്തിപ്രാപിക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു ഇതോടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 90 കിലോമീറ്റര്‍ മുതല്‍ 140 കിലോമീറ്റര്‍വരെയാവും.
ടിപ്പുസുല്‍ത്താനെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ നീക്കം ചെയ്യുമെന്ന് കര്‍ണാടക മുഖ്യമന്ത്രി
30 Oct 2019 9:24 AM GMTസ്കൂളിലെ ചരിത്ര പാഠപുസ്തകങ്ങളില്‍ നിന്ന് ടിപ്പു സുല്‍ത്താനെ കുറിച്ച് പരാമര്‍ശിക്കുന്ന പാഠഭാഗങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ.
അട്ടപ്പാടിയില്‍ മാവോവാദികളെ വെടിവച്ചുകൊന്നതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
30 Oct 2019 5:59 AM GMTമാവോവാദികള്‍ കൊല്ലപ്പെട്ട വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു മറുപടിയായാണ് മുഖ്യമന്ത്രി പോലിസ് നടപടിയെ ന്യായീകരിച്ചത്.
യാത്രയ്ക്കിടെ നേത്രാവതിയുടെ ബോഗികള്‍ വേര്‍പ്പെട്ടു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
30 Oct 2019 5:50 AM GMTതിരുവനന്തപുരത്തു നിന്ന് ലോകമാന്യ തിലകിലേക്ക് പുറപ്പെട്ട നേത്രാവതി എക്സ്പ്രസിന്റെ ബോഗികള്‍ യാത്രയ്ക്കിടെ വേര്‍പ്പെട്ടു. തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടനെയായിരുന്നു അപകടം.
ബിജെപി നേതൃപദവിയിലേക്ക് സുരേഷ് ഗോപിയെയും പരിഗണിക്കുന്നു
30 Oct 2019 5:31 AM GMTതന്റെ തിരക്കുകള്‍ പരിഗണിച്ച് പി പി മുകുന്ദനെ സംഘടനയുടെ ഓര്‍ഗനൈസിങ് സെക്രട്ടറി പദമേല്‍പ്പിച്ചാല്‍ ചുമതല ഏറ്റെടുക്കാമെന്ന് സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതൃത്വത്തിന് സൂചന നല്കി. ചര്‍ച്ചകള്‍ക്കായി സുരേഷ് ഗോപിയെ അമിത് ഷാ ഡല്‍ഹിക്കു വിളിപ്പിച്ചിതായും അറിയുന്നു.
ഇളയ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍; വാളയാര്‍ കേസില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്
30 Oct 2019 4:41 AM GMTവലതുകക്ഷത്തിന്റെ ചുറ്റുമായാണു മുറിപ്പാടുകളുണ്ടായിരുന്നതെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് പ്രമുഖ ചാനല്‍ റിപോര്‍ട്ട് ചെയ്തു. സംഭവസമയം മുറിയില്‍ ഒന്നും അലങ്കോലപ്പെട്ടു കിടന്നിരുന്നില്ലെന്നും അസ്വാഭാവികമായി മുറിയില്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും സംഭവസ്ഥല മഹസറിലുള്ളതായി റിപോര്‍ട്ടില്‍ പറയുന്നു.
ബോറിസ് ജോണ്‍സന്റെ നിര്‍ദേശത്തിന് അംഗീകാരം; ഡിസംബര്‍ 12ന് ബ്രിട്ടനില്‍ പൊതുതിരഞ്ഞെടുപ്പ്
30 Oct 2019 4:27 AM GMTജോണ്സണ് അവതരിപ്പിച്ച പ്രമേയത്തെ 438 പേര് പിന്തുണച്ചു. 'നമ്മുടെ രാജ്യത്തെ രൂപാന്തരപ്പെടുത്തുന്നതിന് ഈ തലമുറക്ക് ലഭിച്ച അവസരമാണിതെന്ന്' പൊതുതിരഞ്ഞെടുപ്പെന്ന ആശയത്തെ അംഗീകരിച്ചുകൊണ്ട് ലേബര്‍ നേതാവ് ജറമി കോര്ബിന് പറഞ്ഞു.
അട്ടപ്പാടിയിലെ മാവോവാദി വേട്ട: അടിയന്തരപ്രമേയത്തിന് നോട്ടീസ്
30 Oct 2019 4:17 AM GMTഅട്ടപ്പാടിയിലെ മഞ്ചക്കണ്ടി വനത്തില്‍ തണ്ടര്‍ബോള്‍ട്ട് നാലു മാവോവാദികളെ വെടിവച്ചുകൊന്നത് സംബന്ധിച്ച് സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ശംസുദ്ദീന്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്കി.
ഡല്‍ഹിയില്‍ 17കാരനെ വെടിവച്ചുകൊന്നു; നാല് പേര് അറസ്റ്റില്‍
30 Oct 2019 2:54 AM GMTഡല്‍ഹിയില്‍ പതിനേഴുകാരനെ വെടിവച്ചുകൊന്ന കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയടക്കം നാലു പേര് അറസ്റ്റിലായി. രഞ്ജിത്, ലളിത് കുമാര്‍, നരേഷ്, വിശാല്‍ ഗിരി എന്നിവരാണ് അറസ്റ്റിലായത്.
ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവം; അറസ്റ്റിനൊരുങ്ങി പോലിസ്
30 Oct 2019 2:38 AM GMTജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് അഫീലിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിയിരുന്നു. പോലിസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് അന്വേഷണ സംഘം അറസ്റ്റിലേക്ക് നീങ്ങുന്നത്.
സാമ്പത്തിക മാന്ദ്യം; ബംഗാളിലെ ഏറ്റവും വലിയ കോഴി ഫാം പൂട്ടി
30 Oct 2019 2:29 AM GMTസാധാരണഗതിയില്‍ ജൂണില്‍ കോഴി വില ഇടിയുക പതിവാണെങ്കിലും ഉത്സവ സീസണ് എത്തുന്നതോടെ വീണ്ടും ഉയരും. എന്നാല്‍, കഴിഞ്ഞ ജൂണില്‍ കിലോയ്ക്ക് 65 രൂപയിലേക്ക് ഇടിഞ്ഞ കോഴിവില ഈ ഉത്സവ സീസണില്‍ കൂടിയില്ല. ഗ്രാമീണ മേഖലയില്‍ നിന്ന് കോഴിയിറച്ചിക്കുള്ള ആവശ്യകത കുറഞ്ഞതാണ് അതിനു കാരണം
സംസ്ഥാന ശമ്പളകമ്മീഷനെ ഇന്ന് തീരുമാനിച്ചേക്കും; കെ മോഹന്‍ദാസിന് അധ്യക്ഷപദവി
30 Oct 2019 2:17 AM GMTകേന്ദ്ര ഷിപ്പിങ് മന്ത്രാലയം മുന്‍ സെക്രട്ടറി കെ മോഹന്‍ദാസിനെ കമ്മിഷന് അധ്യക്ഷനായി പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കും.
മഹാരാഷ്ട്രയില്‍ അടിമുറുകുന്നു; ചര്‍ച്ച റദ്ദാക്കി ശിവസേന
30 Oct 2019 2:02 AM GMTബിജെപിയുമായി ചൊവ്വാഴ്ച നടത്താനിരുന്ന ചര്‍ച്ചയില്‍നിന്ന് ശിവസേന പിന്മാറിയതോടെ മഹാരാഷ്ട്രയിലെ മന്ത്രിസഭാ രൂപവല്‍ക്കരണനീക്കങ്ങള്‍ അനിശ്ചിതത്വത്തിലായി.
അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്; കൊല്ലപ്പെട്ടത് ആരൊക്കെയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം
30 Oct 2019 1:31 AM GMTകൊല്ലപ്പെട്ടവര്‍ ശ്രീമതിയും സുരേഷും ആണെന്ന് ആദ്യദിവസം പറഞ്ഞിരുന്നു. എന്നാല്‍, കേരള, തമിഴ്നാട്, കര്‍ണാടക ഉദ്യോഗസ്ഥര്‍ ഒരുമിച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ രമയും അരവിന്ദുമാണെന്ന് സ്ഥിരീകരിച്ചത്.
കശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനം തുടരുന്നു: യുഎന്‍
29 Oct 2019 4:14 PM GMTകശ്മീര്‍ പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും യുഎന്‍ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള ഹൈക്കമ്മീഷണര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഇറാഖില്‍ പ്രക്ഷോഭകാരികള്‍ക്കു നേരെ സൈന്യം വെടിവച്ചു; 14 പേര് കൊല്ലപ്പെട്ടു
29 Oct 2019 12:26 PM GMTഅതേ സമയം, പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത കര്‍ബല പോലിസ് നിഷേധിച്ചു. പ്രക്ഷോഭവുമായി ബന്ധമില്ലാത്ത ക്രിമനല്‍ സംഭവത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. സുരക്ഷാ സൈനികര്‍ പ്രക്ഷോഭകരെ വെടിവയ്ക്കുന്ന ദൃശ്യം കലാപമിളക്കി വിടാന്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്നം പോലിസ് ആരോപിച്ചു.
കൂടംകുളം ആണവനിലയത്തിന് നേരെ സൈബര്‍ ആക്രമണം നടന്നതായി റിപോര്‍ട്ട്
29 Oct 2019 12:22 PM GMTനാഷനല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്ഗനൈസേഷന് മുന്‍ ഉദ്യോഗസ്ഥന് ഉള്‍പ്പെടെ നിരവധി പേര് ഇങ്ങിനെ ഒരു ആക്രമണം നടന്നതായി ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു. ഇതേ തുടര്‍ന്ന് ആണവ നിലയ നിയന്ത്രണ സംവിധാനത്തിന് നേരെ സൈബര്‍ ആക്രമണം സാധ്യമല്ലെന്ന് ഔദ്യോഗിക വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി.
ശിവസേനയുമായി മുഖ്യമന്ത്രി പദവി പങ്കുവയ്ക്കാമെന്ന് വാഗ്ദാനമില്ല: ഫഡ്നാവിസ്
29 Oct 2019 10:14 AM GMTലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന ചര്‍ച്ചയില്‍ പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായും ശിവസേനാ തലവന്‍ ഉദ്ദവ് താക്കറെയും അങ്ങിനെ എന്തെങ്കിലും ധാരണ ഉണ്ടാക്കിയതായി അറിവില്ല.
കശ്മീര്‍ സന്ദര്‍ശിക്കുന്ന ഇയു എംപിമാരില്‍ 22 പേരും ഫാഷിസ്റ്റ് അനുകൂലികള്‍; മുഖംമിനുക്കല്‍ തന്ത്രമെന്ന് നാഷനല്‍ കോണ്‍ഫറന്‍സ്
29 Oct 2019 9:50 AM GMTബിജെപിയുമായി ബന്ധമുള്ള ഫാഷിസ്റ്റ് അനുകൂലികളാണ് കശ്മീരിലെത്തിയ എംപിമാരില്‍ ഭൂരിപക്ഷവുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി പറഞ്ഞു. പൊതുജനങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും കണ്ണില്‍പ്പൊടിയിടാനുള്ള തന്ത്രം മാത്രമാണ് എംപിമാരുടെ സന്ദര്‍ശനമെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് ആരോപിച്ചു.
കാലഫോണിയയില്‍ കാട്ടുതീ പടരുന്നു; അരലക്ഷം കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും
28 Oct 2019 2:19 AM GMTദുരന്തമൊഴിവാക്കാന്‍ 50,000 കുടുംബങ്ങളെ കൂടി മാറ്റിപാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിന്റ്സോര്‍, ഹെറാള്‍ഡ്ബര്‍ഗ്, വടക്കന്‍ സാന്‍ഫ്രാന്‍സിസ്കോ എന്നീ പട്ടണങ്ങളില്‍ നിന്നാണ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നത്.
ഇടുക്കിയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍; എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
28 Oct 2019 2:12 AM GMTസര്‍ക്കാര്‍ പുറത്തിറക്കിയ ഭൂവിനിയോഗ നിര്‍മാണ നിയന്ത്രണ ഉത്തരവുകള്‍ പിന്‍വലിക്കുക, ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
പ്രധാനമന്ത്രി ഇന്ന് സൗദിയിലേക്ക്; ആഗോള നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കും
28 Oct 2019 2:07 AM GMTചൊവ്വാഴ്ച ആരംഭിക്കുന്ന ആഗോള നിക്ഷേപ സമ്മേളനമായ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവില്‍ മോദി പങ്കെടുക്കും. സല്മാന് രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ചര്‍ച്ച നടത്തും.
ലീഗ് പ്രവര്‍ത്തകന്റെ കൊല: പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കും
28 Oct 2019 1:58 AM GMTപരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്േ്രടറ്റ് കോടതിയിലാണ് അപേക്ഷ നല്‍കുക. ഒന്നാം പ്രതി അഞ്ചുടി സ്വദേശി മുഫീസ്, നാലാം പ്രതി മഷ്ഹൂദ്, അഞ്ചാം പ്രതി താഹ എന്നിവരാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റിലുള്ളത്.
ഉപതിരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഇന്ന്
28 Oct 2019 1:52 AM GMTഅഞ്ച് മണ്ഡലങ്ങളിലെക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാനായി യുഡിഎഫ് യോഗം ഇന്ന് വൈകീട്ട് ചേരും.
കുഴല്‍കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം; സമാന്തര കിണര്‍ നിര്‍മാണം തല്ക്കാലം നിര്‍ത്തി
28 Oct 2019 1:18 AM GMTകുഴിക്കുന്തോറും കൂടുതല്‍ കടുത്ത പാറക്കെട്ടുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെയാണ് ശ്രമം തല്ക്കാലം നിര്‍ത്തിയത്.
വാളയാറിലെ സഹോദരിമാര്‍ക്ക് നീതി വേണം; നിയമവകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് പ്രതിഷേധം
28 Oct 2019 1:15 AM GMTവാളയാറില്‍ പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തു.
ഇറാഖ്: പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത് 190 പേർ
27 Oct 2019 10:29 AM GMTഇറാഖിൽ സർക്കാരിനെതിരായ പ്രക്ഷോഭം കത്തിക്കാളുന്നു. രണ്ടുദിവസത്തനുള്ളൽ പോലിസ് വെടിവച്ചുകൊന്നത് 36 പേരെ. ഇതോടെ മരണം 190 കഴിഞ്ഞു. മരിച്ചുവീണിട്ടും...
രാജീവ് വധക്കേസിലെ പ്രതി നളിനി ജയിലില്‍ നിരാഹാരത്തില്‍
27 Oct 2019 10:27 AM GMTരാജീവ് ഗാന്ധി വധക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ശ്രീഹരന് ജയിലില്‍ നിരാഹാര സമരം ആരംഭിച്ചു.
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു; ഓഖിക്ക് സമാനമാവുമോ എന്ന് ആശങ്ക
27 Oct 2019 9:42 AM GMTന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തെയും തീവ്രതയെയുംപറ്റി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇപ്പോള്‍ പ്രവചിച്ചിട്ടില്ല. എന്നാല്‍, 2017ലുണ്ടായ ഓഖി ചുഴലിക്കാറ്റിന് ഏകദേശം സമാനമായ പാത ഈ ന്യൂനമര്‍ദം സ്വീകരിക്കാന്‍ സാധ്യതയുണ്ടോ എന്ന ആശങ്കയിലാണ് ദുരന്തനിവാരണ അതോറിറ്റി.