Kerala

അട്ടപ്പാടിയില്‍ മാവോവാദികളെ വെടിവച്ചുകൊന്നതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

മാവോവാദികള്‍ കൊല്ലപ്പെട്ട വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു മറുപടിയായാണ് മുഖ്യമന്ത്രി പോലിസ് നടപടിയെ ന്യായീകരിച്ചത്.

അട്ടപ്പാടിയില്‍ മാവോവാദികളെ വെടിവച്ചുകൊന്നതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
X

തിരുവനന്തപുരം: അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ട് മാവോവാദികള്‍ക്കു നേരെ വടിവച്ചത് സ്വയരക്ഷയ്‌ക്കെന്ന് മുഖ്യമന്ത്രി. മാവോവാദികള്‍ കൊല്ലപ്പെട്ട വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു മറുപടിയായാണ് മുഖ്യമന്ത്രി പോലിസ് നടപടിയെ ന്യായീകരിച്ചത്. മാവോവാദികളെ കൊലപ്പെടുത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനമെന്നാണ് പ്രതിപക്ഷ നിലപാട്. വാളയാര്‍, താനൂരിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം തുടങ്ങിയ വിഷയങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലും സഭാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.

അതിനിടെ കൊല്ലപ്പെട്ട മാവോവാദികളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ആരംഭിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഉള്‍വനത്തിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് മഞ്ചിക്കണ്ടി ആദിവാസി ഊരിലെത്തിച്ചത്. പ്രത്യേക സുരക്ഷയൊരുക്കിയാണ് മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന തൃശൂര്‍ മെഡിക്കല്‍ കോളജിലെ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ചിലരുടെ ബന്ധുക്കള്‍ ഇവിടെ എത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it