ഇറാഖില്‍ പ്രക്ഷോഭകാരികള്‍ക്കു നേരെ സൈന്യം വെടിവച്ചു; 14 പേര്‍ കൊല്ലപ്പെട്ടു
അതേ സമയം, പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത കര്‍ബല പോലിസ് നിഷേധിച്ചു. പ്രക്ഷോഭവുമായി ബന്ധമില്ലാത്ത ക്രിമനല്‍ സംഭവത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. സുരക്ഷാ സൈനികര്‍ പ്രക്ഷോഭകരെ വെടിവയ്ക്കുന്ന ദൃശ്യം കലാപമിളക്കി വിടാന്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്നം പോലിസ് ആരോപിച്ചു.
ബഗ്ദാദ്: ഇറാഖിലെ കര്‍ബലയില്‍ പ്രക്ഷോഭകാരികള്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 865 പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍, 122 പേര്‍ക്കാണ് പരിക്കേറ്റതെന്നും ഇതില്‍ 66 പേര്‍ സുരക്ഷാ സൈനികരാണെന്നും കര്‍ബല ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
അതേ സമയം, പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത കര്‍ബല പോലിസ് നിഷേധിച്ചു. പ്രക്ഷോഭവുമായി ബന്ധമില്ലാത്ത ക്രിമനല്‍ സംഭവത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. സുരക്ഷാ സൈനികര്‍ പ്രക്ഷോഭകരെ വെടിവയ്ക്കുന്ന ദൃശ്യം കലാപമിളക്കി വിടാന്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്നം പോലിസ് ആരോപിച്ചു.
അഴിമതിയില്‍ മുങ്ങിക്കുളിച്ച ആദില്‍ അബ്ദുല്‍ മഹ്ദി സര്‍ക്കാരിനെതിരേ ആയിരക്കണക്കിന് ജനങ്ങളാണ് കഴിഞ്ഞ ഒരാഴ്ച്ചയായി പ്രക്ഷോഭ രംഗത്തുള്ളത്. സര്‍ക്കാരിനെതിരേ ഈ മാസം നടക്കുന്ന രണ്ടാമത്തെ പ്രക്ഷോഭമാണിത്. ഇതുവരെയായി സുരക്ഷാസേനയുമായുണ്ടായ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 251 ആയി.
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്‍ജനി' കേസില്‍ വി ഡി സതീശന്-ആര്‍എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMT