India

ടിപ്പുസുല്‍ത്താനെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ നീക്കം ചെയ്യുമെന്ന് കര്‍ണാടക മുഖ്യമന്ത്രി

സ്‌കൂളിലെ ചരിത്ര പാഠപുസ്തകങ്ങളില്‍ നിന്ന് ടിപ്പു സുല്‍ത്താനെ കുറിച്ച് പരാമര്‍ശിക്കുന്ന പാഠഭാഗങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ.

ടിപ്പുസുല്‍ത്താനെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ നീക്കം ചെയ്യുമെന്ന് കര്‍ണാടക മുഖ്യമന്ത്രി
X

ബംഗളൂരു: സ്‌കൂളിലെ ചരിത്ര പാഠപുസ്തകങ്ങളില്‍ നിന്ന് ടിപ്പു സുല്‍ത്താനെ കുറിച്ച് പരാമര്‍ശിക്കുന്ന പാഠഭാഗങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ.

'ഞാന്‍ ടിപ്പു സുല്‍ത്താനും ടിപ്പു ജയന്തിക്കും എതിരാണ്. ടിപ്പു ജയന്തി ആഘോഷിക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ അനുവദിക്കില്ല. ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മുഴുവന്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍'- ദി ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തില്‍ യെദ്യൂരപ്പ പറഞ്ഞു.

വിഷയം പരിശോധിക്കുമെന്ന് പ്രൈമറി സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാര്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ചരിത്ര പാഠ പുസ്തകങ്ങളില്‍ നിന്ന് ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മടിക്കേരി എംഎല്‍എ അപ്പാച്ചു രഞ്ജന്‍ മന്ത്രിക്കു കത്തെഴുതിയിരുന്നു.

1782 മുതല്‍ 1799വരെ മൈസൂര്‍ രാജ്യം ഭരിച്ചിരുന്ന ടിപ്പുസുല്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ നിരവധി യുദ്ധങ്ങള്‍ നടത്തിയിരുന്നു. 2015 മുതല്‍ എല്ലാ വര്‍ഷവും നവംബറില്‍ കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷിക്കാറുണ്ട്. എന്നാല്‍, ഇത്തവണ ആഘോഷം റദ്ദാക്കാന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Next Story

RELATED STORIES

Share it