India

നടന്‍ വിജയിയുടെ വീട്ടിന് ബോംബ് ഭീഷണി

സാലിഗ്രാമിലെ വിജയിയുടെ വസതിയില്‍ ബോംബ് ഉണ്ടെന്നും അത് അല്‍പ സമയത്തിനുള്ളില്‍ പൊട്ടിത്തെറിക്കുമെന്നും സംസ്ഥാന പോലിസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണ്‍ സന്ദേശം വന്നത്.

നടന്‍ വിജയിയുടെ വീട്ടിന് ബോംബ് ഭീഷണി
X

ചെന്നൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് നടന്‍ വിജയിയുടെ വീടിന്റെ സുരക്ഷ ശക്തമാക്കി. സാലിഗ്രാമിലെ വിജയിയുടെ വസതിയില്‍ ബോംബ് ഉണ്ടെന്നും അത് അല്‍പ സമയത്തിനുള്ളില്‍ പൊട്ടിത്തെറിക്കുമെന്നും സംസ്ഥാന പോലിസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണ്‍ സന്ദേശം വന്നത്.

ബോംബ് ഭീഷണിയെത്തുടര്‍ന്ന് പോലിസ് സാലിഗ്രാമിലെ വീട്ടിലെത്തി. വിജയിയുടെ മാതാപിതാക്കളായ എസ് എ ചന്ദ്രശേഖര്‍, ശോഭ എന്നിവര്‍ വീട്ടിലുണ്ടായിരുന്നു. ഫോണ്‍ വന്ന കാര്യം ചന്ദ്രശേഖറെ അറിയിച്ച പോലിസ് സുരക്ഷക്കായി ഏതാനും പോലിസുകാരെ നിയമിച്ചു. വിജയ്, ഭാര്യ സംഗീതക്കും കുട്ടികള്‍ക്കും ഒപ്പം ഈസ്റ്റ് കോസ്റ്റ് റോഡിലെ പനയ്യൂരിലെ വസതിയിലാണ് താമസിക്കുന്നത്. പനയ്യൂരിലെ വസതിയിലും കര്‍ശന സുരക്ഷ ഏര്‍പെടുത്തി.

ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പോറൂരിനടുത്തുള്ള അലപാക്കം സ്വദേശിയായ ഒരു ചെറുപ്പക്കാരനാണ് സന്ദേശത്തിന് പിന്നിലെന്നാണൂ സുചന. പോലിസ് ഇയാളില്‍ നിന്നു മൊഴിയെടുക്കുകയാണ്. ദളപതി 64 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് വിജയ്. അടുത്തിടെ പുറത്തിറങ്ങിയ അറ്റ്‌ലി സംവിധാനം ചെയ്ത ബിഗില്‍ എന്ന ചിത്രം തിയേറ്ററുകളില്‍ വന്‍കുതിപ്പ് തുടരുകയാണ്.

Next Story

RELATED STORIES

Share it