Latest News

പാസ്‌പോര്‍ട്ടുകള്‍ക്ക് സൗജന്യമായി കാലാവധി നീട്ടാന്‍ സൗകര്യമൊരുക്കി ഇന്ത്യന്‍ എംബസി

പാസ്‌പോര്‍ട്ടുകള്‍ക്ക് സൗജന്യമായി കാലാവധി നീട്ടാന്‍ സൗകര്യമൊരുക്കി ഇന്ത്യന്‍ എംബസി
X

മനാമ: ആറുമാസത്തില്‍ താഴെ കാലാവധി ശേഷിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ക്ക് സൗജന്യമായി കാലാവധി നീട്ടി നല്‍കുന്ന പ്രത്യേക സംവിധാനവുമായി ഇന്ത്യന്‍ എംബസി. അപേക്ഷകരുടെ പാസ്‌പോര്‍ട്ടിന് അധികമായി ആറുമാസം കാലാവധി നീട്ടി നല്‍കുന്നതാണ് പദ്ധതി.

നിലവിലെ സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്കുള്ള വിസിറ്റ് വിസയ്ക്കും ഉംറ വിസയ്ക്കും അപേക്ഷിക്കാനായി പാസ്‌പോര്‍ട്ടിന് കുറഞ്ഞത് ആറുമാസത്തെ കാലാവധി നിര്‍ബന്ധമാണ്. അതിനാല്‍ ഈ സേവനം നിരവധി ഇന്ത്യന്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് അധികൃതര്‍ അറിയിച്ചു. സൗദിയിലേക്കുള്ള യാത്രയും വിസ നടപടികളും തടസ്സപ്പെട്ടിരിക്കുന്ന പ്രവാസികള്‍ക്ക് സഹായകരമായ രീതിയിലാണ് ഈ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. അപേക്ഷ നല്‍കിയ ശേഷം ഏകദേശം 24 മണിക്കൂറിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നും എംബസി അറിയിച്ചു.

സേവനം ലഭിക്കാനായി ഒറിജിനല്‍ പാസ്‌പോര്‍ട്ടും ബഹ്‌റയ്ന്‍ സിപിആറിന്റെ പകര്‍പ്പും സമര്‍പ്പിക്കണം. കുട്ടികളുടെ അപേക്ഷയോടൊപ്പം മാതാപിതാക്കളുടെ രേഖകളും നല്‍കേണ്ടതുണ്ട്. എന്നാല്‍ നിലവില്‍ കാലാവധിയുള്ളതും ആറുമാസത്തില്‍ താഴെ മാത്രം കാലാവധി ശേഷിക്കുന്നതുമായ പാസ്‌പോര്‍ട്ടുകള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. പാസ്‌പോര്‍ട്ട് കാലാവധി പൂര്‍ണമായും കഴിഞ്ഞവര്‍ക്കു ഈ സേവനം ലഭ്യമാകില്ല. അവര്‍ പുതിയ പാസ്‌പോര്‍ട്ടിന് തന്നെ അപേക്ഷിക്കേണ്ടതായിരിക്കും.

Next Story

RELATED STORIES

Share it