Latest News

അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 106 ഡോളറിലെത്തി

അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 106 ഡോളറിലെത്തി
X

ന്യൂഡല്‍ഹി: തിങ്കളാഴ്ച, ആഗോള എണ്ണവിലയുടെ മാനദണ്ഡമായ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 106 ഡോളറിലെത്തി. ദിവസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിനടുത്താണ് വില നിലവാരം.

ആഗോള വിപണിയിലെ എണ്ണവില വര്‍ധനവ് ഇന്ത്യന്‍ ഓഹരി വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ മാത്രം ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് 33.68 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. നിഫ്റ്റി 23,000 പോയിന്റിന് താഴേക്ക് പോകാനുള്ള സാധ്യത നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്. ഇന്ധനവില വര്‍ധിക്കുന്നത് രാജ്യത്ത് പണപ്പെരുപ്പത്തിന് കാരണമാകുമെന്ന ഭീതിയും നിലനില്‍ക്കുന്നു.

Next Story

RELATED STORIES

Share it