Football

കൊറിന്ത്യന്‍സിനോട് സമനില; സാന്റോയ്ക്കായി നിറംമങ്ങി നെയ്മര്‍, താരത്തിന്റെ ബ്രസീല്‍ സ്‌ക്വാഡിലെ സ്ഥാനം സംശയത്തില്‍

കൊറിന്ത്യന്‍സിനോട് സമനില; സാന്റോയ്ക്കായി  നിറംമങ്ങി നെയ്മര്‍, താരത്തിന്റെ ബ്രസീല്‍ സ്‌ക്വാഡിലെ സ്ഥാനം സംശയത്തില്‍
X

സാവോ പൗളോ: ബ്രസീല്‍ ലീഗില്‍ കൊറിന്ത്യന്‍സിനെതിരേ സാന്റോയ്ക്ക് സമനില. 1-1ന്റെ സമനിലയിലാണ് മല്‍സരം അവസാനിച്ചത്. ലോകകപ്പിന് മുന്നോടിയായുള്ള ബ്രസീല്‍ ടീമിന്റെ അന്താരാഷ്ട്ര സൗഹൃദമല്‍സരങ്ങള്‍ക്ക് ഉടന്‍ സ്‌ക്വാഡ് പ്രഖ്യാപിക്കാനിരിക്കെയാണ് മല്‍സരത്തില്‍ സൂപ്പര്‍ താരം നെയ്മര്‍ നിറംമങ്ങിയ പ്രകടനം നടത്തിയത്.

മല്‍സരത്തെ ബ്രസീല്‍ ഫുട്‌ബോള്‍ മാനേജ്‌മെന്റ് ഏറെ ശ്രദ്ധയോടെയാണ് വിലയിരുത്തിയത്. എന്നാല്‍ നെയ്മറിന് വേണ്ടത്ര പ്രകടനം നടത്താന്‍ ആയില്ല. സാധാരണ നിലവാരത്തിലായിരുന്നു താരത്തിന്റെ പ്രകടനം. ബ്രസീല്‍ ടീമിന്റെ പരിശീലകന്‍ കാര്‍ലോ ആന്‍സിലോട്ടി ഇന്ന് ബ്രസീല്‍ സ്‌ക്വാഡ് പ്രഖ്യാപിക്കും. ''ദേശീയ ടീമിലേക്ക് തിരികെ എത്തി ലോകകപ്പില്‍ കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ അത് എന്റെ കൈയില്‍ ഇല്ല,'' എന്ന് നിരാശയോടെ നെയ്്മര്‍ മാധ്യമങ്ങളോട് പറഞ്ഞു. ''ഞാന്‍ ടീമില്‍ ഉണ്ടാകുകയോ ഇല്ലാതിരിക്കുകയോ ചെയ്താലും ബ്രസീലിനെ ഞാന്‍ പിന്തുണക്കും.''79 ഗോളുകളോടെ നെയ്മര്‍ ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ്.

സൗഹൃദ മല്‍സരങ്ങള്‍ക്ക് ശേഷം മേയില്‍ ലോകകപ്പിനുള്ള അന്തിമ ടീം പ്രഖ്യാപിക്കും. ലോകകപ്പ് ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കും. 34-കാരനായ നെയ്മര്‍ക്ക് അടുത്തിടെ പരിക്കിനെ തുടര്‍ന്ന് നിരവധി മല്‍സരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. 2023 ഒക്ടോബറില്‍ അദ്ദേഹത്തിന് ACL ഇഞ്ചുറി സംഭവിക്കുകയും പിന്നീട് ഡിസംബറില്‍ വീണ്ടും മുട്ട ശസ്ത്രക്രിയ ചെയ്യുകയും ചെയ്തു. ഈ വര്‍ഷം സാന്റോസിനായി 10-ല്‍ താഴെ മല്‍സരങ്ങള്‍ മാത്രമാണ് അദ്ദേഹം കളിച്ചത്.




Next Story

RELATED STORIES

Share it