- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീടുകളില്‍ സുരക്ഷാ ഉപകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കി കുവൈത്ത് ഫയര്‍ ഫോഴ്‌സ്

കുവൈത്ത് സിറ്റി: നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് അടിയന്തര സംഭവങ്ങള്‍ നേരിടാന്‍ വീടുകളില്‍ അടിസ്ഥാന സുരക്ഷാ ഉപകരണങ്ങള്‍ ഒരുക്കണമെന്ന് കുവൈത്ത് ഫയര്‍ ഫോഴ്‌സ് നിര്‍ദേശിച്ചു. ഫയര്‍ എക്സ്റ്റിംഗ്വിഷര്‍, സ്‌മോക്ക് ഡിറ്റക്ടര്‍, ഫയര്‍ ബ്ലാങ്കറ്റ്, ഫസ്റ്റ് എയ്ഡ് കിറ്റ് തുടങ്ങിയ ഉപകരണങ്ങള്‍ വീടുകളില്‍ സൂക്ഷിക്കുന്നത് അപകടസാധ്യത കുറയ്ക്കാനും അടിയന്തര സാഹചര്യങ്ങളില്‍ ആദ്യഘട്ട ഇടപെടലിന് സഹായകരമാകുമെന്നും അധികൃതര്‍ അറിയിച്ചു.
ഫയര്‍ ഫോഴ്‌സിന്റെ പിആര്‍ ആന്‍ഡ് മീഡിയ വിഭാഗത്തിലെ ലഫ്റ്റനന്റ് കേണല്‍ അബ്ദുള്ള അല്‍ഹജ്ജിയാണ് ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയത്. ഇത്തരം സുരക്ഷാ ഉപകരണങ്ങള്‍ വിപണിയില്‍ എളുപ്പത്തില്‍ ലഭ്യമാണെന്നും കുറഞ്ഞ ചെലവില്‍ തന്നെ വീടുകളില്‍ ഒരുക്കാന്‍ കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം, ഉപകരണങ്ങള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള അടിസ്ഥാന അറിവും കുടുംബാംഗങ്ങള്‍ക്ക് ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിവിധ തരത്തിലുള്ള തീപിടിത്തങ്ങള്‍ നിയന്ത്രിക്കാന്‍ കഴിവുള്ള പൗഡര്‍ ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ വീടുകളില്‍ കരുതുന്നത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ സഹായകരമാണെന്നും വ്യക്തമാക്കി. കുവൈത്തില്‍ തീപിടിക്കാനുള്ള പ്രധാന കാരണങ്ങളായി വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടുകളാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















