Top

You Searched For "police custody"

ബ്ലാക്ക് മെയില്‍ കേസ്: സ്വര്‍ണം പണയം വെച്ചയാള്‍ പിടിയില്‍

2 July 2020 5:20 AM GMT
മോഡലുകളില്‍ നിന്നും തട്ടിയെടുത്ത സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ച എറണാകുളം സ്വദേശി ഷമീല്‍ ആണ് അറസ്റ്റിലായത്.ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തിലെ മുഖ്യ ആസൂത്രകന്‍ റഫീഖിന്റെ ഭാര്യാ സഹോദരനാണ് അറസ്റ്റിലായ ഷമീല്‍ എന്നാണ് വിവരം.ഇയാള്‍ പണയം വെച്ച ഒമ്പതു പവനോളം സ്വര്‍ണവും പോലിസ് കണ്ടെടുത്തു

നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്: ഒരാള്‍ കൂടി പോലിസ് പിടിയില്‍

1 July 2020 11:35 AM GMT
വാടാനപ്പള്ളി സ്വദേശി റഹിമിനെയാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ നേരത്തെ അറസ്റ്റിലായ റഫീഖിന്റെ ബന്ധുവാണ് ഇയാളെന്നാണ് വിവരം.തട്ടിപ്പ് സംഘത്തിനെതിരെ ഷംന പരാതി നല്‍കിയതിനു പിന്നാലെ ഈ സംഘത്തിനെതിരെ എതാനും മോഡലുകളും പരാതിയുമായി രംഗത്തുവന്നിരുന്നു

മഞ്ചേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് പരിശോധനക്ക് എത്തിച്ച പ്രതികള്‍ പോലിസിനെ വെട്ടിച്ച് കടന്നു

8 Jun 2020 1:29 PM GMT
വാഴക്കാട് പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ എടവണ്ണപ്പാറ ഓമാനൂര്‍ സ്വദേശി മെഹബൂബ്(22), കോഴിക്കോട് കല്ലായി സ്വദേശി റംഷാദ്(19) എന്നിവരാണ് രക്ഷപ്പെട്ടത് .

ഡല്‍ഹി കലാപം: ജാമിഅ പൂര്‍വവിദ്യാര്‍ഥി സംഘടന അധ്യക്ഷനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു

27 April 2020 5:32 PM GMT
ലോക്ക് ഡൗണില്‍ പ്രതിഷേധങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തപ്പെട്ടതിന്റെ മറവില്‍ ഡല്‍ഹി പോലിസ് സിഎഎ വിരുദ്ധ സമരക്കാരെ വേട്ടയാടുന്നത് തുടരുകയാണ്

ലോക്ക് ഡൗണ്‍ ലംഘിച്ചതിന് പോലിസ് ബൈക്ക് പിടികൂടി; യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

19 April 2020 8:48 AM GMT
ഇയാള്‍ പെട്രോളൊഴിച്ച് സ്വയം തീക്കൊളുത്തുകയായിരുന്നു.

വിമാനത്താവളത്തിൽ ആൾക്കൂട്ടത്തിന്റെ സ്വീകരണം; ഡോ.രജിത് കുമാർ കസ്റ്റഡിയില്‍

17 March 2020 7:45 AM GMT
രജിത്തിനെ ഇന്നുതന്നെ നെടുമ്പാശേരി പോലിസിന് കൈമാറും. ഇന്ന് വൈകുന്നേരം നെടുമ്പാശ്ശേരിയിൽ എത്തുമെന്നാണ് വിവരം ലഭിക്കുന്നത്.

ഐബി ഉദ്യോഗസ്ഥന്റെ മരണം: താഹിര്‍ ഹുസൈനെ നാലുദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

16 March 2020 4:05 PM GMT
കലാപത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്തുന്നതിന് താഹില്‍ ഹുസൈനെ കസ്റ്റഡിയില്‍ വിട്ടുകിട്ടേണ്ടത് ആവശ്യമാണെന്ന് പോലിസ് കോടതിയില്‍ ആവശ്യപ്പെട്ടു.

കേളകത്ത് ആദിവാസി സ്ത്രീ കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

15 March 2020 5:59 AM GMT
കണ്ണൂര്‍: കേളകത്ത് ആദിവാസി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കേളകം ഐടിസി കോളനിയിലെ തങ്കയുടെ മൃതദേഹമാണ് ബാവലി പുഴയുടെ തീരത്ത് വില്ലേജ് ഓഫിസിന് സമീപം ക...

സിഎഎ വിരുദ്ധ സമരത്തിനിടെ സംഘപരിവാര അതിക്രമം; ബിന്ദു അമ്മിണിയെ പോലിസ് കസ്റ്റഡിയിലെടുത്തു(വീഡിയോ)

29 Feb 2020 7:17 PM GMT
യുവാക്കളാണ് പ്രശ്‌നമുണ്ടാക്കിയതെന്നും അവരെയും കസ്റ്റഡിയിലെടുക്കണമെന്നും ബിന്ദു അമ്മിണി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്

ജെഎന്‍യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെ അഞ്ച് ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

30 Jan 2020 6:01 AM GMT
ഷര്‍ജീല്‍ ഇമാമിനെ പട്യാല ഹൗസ് കോടതിയിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റാണ് ഇമാമിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടത്.

മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വച്ച സംഭവം; പ്രതിയെ 10 ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

23 Jan 2020 1:31 PM GMT
ഇയാള്‍ക്ക് മാനസിക രോഗമുണ്ടെന്ന തരത്തിലുള്ള റിപോര്‍ട്ടുകള്‍ ഇയാളുടെ കുടുംബം നിഷേധിച്ചിരുന്നു. പ്രതി രണ്ടു വര്‍ഷമായി കുടുംബവുമായി അകന്നു കഴിയുകയാണെന്നും ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു.

നഗ്‌നരാക്കി ലാത്തി കൊണ്ടടിച്ചു, നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചു; പോലിസ് കസ്റ്റഡിയില്‍ നിന്ന് മോചിതരായ വിദ്യാര്‍ഥികള്‍

18 Dec 2019 10:50 AM GMT
ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍വച്ച് പോലിസ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും സ്‌റ്റേഷനുള്ളില്‍ നഗ്‌നരാക്കിയശേഷം പോലിസ് ലാത്തികൊണ്ട് അടിക്കുകയും ചെയ്തതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.

നെടുമ്പാശേരി കൊലപാതകം : അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ്; ആറു പേര്‍ കസ്റ്റഡിയില്‍

18 Nov 2019 4:47 PM GMT
കൊലപാതകം നടന്ന സ്ഥലത്തെ സിസി ടിവികളില്‍ നിന്നുമാണ് പ്രതികളെ സംബന്ധിച്ച തെളിവ് ശേഖരിച്ചത്. നെടുമ്പാശേരി തുരുത്തിശേരി വല്ലത്തുകാരന്‍ ഗില്ലാപ്പി എന്ന് വിളിക്കുന്ന ബിനോയി (40)യെയാണ് ഗുണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.മൂന്നംഗ സംഘം ബിനോയിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി വെട്ടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മൂന്നുപേരാണ് ആക്രമത്തില്‍ നേരിട്ട് പങ്കെടുത്തത്. കൊലപാതകത്തിനു ശേഷം പ്രതികള്‍ എറണാകുളം ജില്ല വിട്ടെന്ന് സൂചനയെ തുടര്‍ന്ന് അന്വേഷണം ഇതര ജില്ലകളിലേക്കും വ്യാപിപ്പിച്ചു.

പന്തീരാങ്കാവ് യുഎപിഎ കേസ്: അലന്‍ 15 വരെ പോലിസ് കസ്റ്റഡിയില്‍

13 Nov 2019 2:10 PM GMT
കുറ്റം സമ്മതിച്ചെന്ന റിപോര്‍ട്ടുകള്‍ തെറ്റാണെന്ന് ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിച്ചപ്പോള്‍ താഹ ഫസല്‍ പറഞ്ഞു

കരമനയിലെ ദുരൂഹമരണങ്ങൾ: കാര്യസ്ഥൻ രവീന്ദ്രൻ നായർ കസ്റ്റഡിയിൽ

2 Nov 2019 1:15 PM GMT
കരമന കൂടത്തില്‍ തറവാട്ടിൽ അവസാനം മരിച്ച ജയമാധവന്റെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി. ഫോറൻസിക് സയൻസ് ലാബിലെ റിപോർട്ടിൽ ജയമാധവന്റെ മരണം തലക്കേറ്റ ക്ഷതം മൂലമാണെന്ന് തെളിഞ്ഞതായി അന്വേഷണ സംഘത്തിന്റെ തലവൻ ഡിസിപി മുഹമ്മദ് ആരിഫ് പറഞ്ഞു.

ബാങ്ക് മാനേജരെ മര്‍ദിച്ചകേസ്: പോലിസുകാര്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യം ഇപ്പോള്‍ അനുവദിക്കാനാവില്ലന്ന് ഹൈക്കോടതി

29 Oct 2019 2:38 AM GMT
കേസ് റദ്ദാക്കാന്‍ രണ്ടും മൂന്നുംപ്രതികള്‍ പ്രത്യേക ഹരജി നല്‍കിയിട്ടില്ലന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കാന്‍ കോടതി വിസമ്മതിച്ചത് .പ്രത്യേക ഹരജി സമര്‍പ്പിക്കാന്‍ കോടതി പ്രതികള്‍ക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ചു.കേസ് ഒത്തുതീര്‍ന്നതായി ഒന്നാം പ്രതിയും ഐ പി എസ്ഉദ്യോഗസ്ഥയുമായ ആര്‍ നിശാന്തിനി കോടതിയെഅറിയിച്ചു .ആര്‍ക്കും എതിരെ പരാതിയില്ലന്നും തൊടുപുഴ കോടതിയിലെ കേസ് റദ്ദാക്കുന്നതില്‍ എതിര്‍പ്പില്ലന്ന് ബാങ്ക് മാനേജര്‍ പെഴ്‌സി ജോസഫും കോടതിയെ അറിയിച്ചു

കൂടത്തായി കൊലപാതക പരമ്പര; പ്രതികളുടെ കസ്റ്റഡി കാലാവധി രണ്ടുദിവസത്തേക്ക് നീട്ടി

16 Oct 2019 2:09 PM GMT
ജോളി, കൂട്ടുപ്രതികളായ പ്രജികുമാര്‍, എം എസ് മാത്യു എന്നിവരുടെ കസ്റ്റഡിയാണ് നീട്ടിനല്‍കിയത്. താമരശ്ശേരി കോടതിയാണ് വെള്ളിയാഴ്ച വൈകീട്ട് നാലുവരെ പ്രതികളുടെ പോലിസ് കസ്റ്റഡി അനുവദിച്ചത്. മൂന്നുദിവസത്തേക്കായിരുന്നു പ്രതികളെ പോലിസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.

കൂടത്തായി കൊലക്കേസ് പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

10 Oct 2019 6:46 AM GMT
ജോളിയെ കൈയേറ്റം ചെയ്യാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വന്‍ സുരക്ഷ ഒരുക്കണമെന്നും ജയില്‍ അധികൃതര്‍ പോലിസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കര്‍ശന സുരക്ഷയോടെയാണ് ജോളിയെ കോടതി വളപ്പിലെത്തിച്ചത്.

പോലിസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍

24 Aug 2019 1:34 AM GMT
നാസര്‍ അന്‍സാരി(23) എന്ന യുവാവാണ് റാഞ്ചി പോലിസ് സ്‌റ്റേഷനിലെ ലോക്കപ്പില്‍ മരിച്ചത്. യുവാവിനെ പോലിസ് ലോക്കപ്പില്‍ കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

സിഒടി നസീര്‍ വധശ്രമക്കേസ്: ഷംസീര്‍ എംഎല്‍എയുടെ കാര്‍ പോലിസ് കസ്റ്റഡിയില്‍

3 Aug 2019 9:16 AM GMT
ഷംസീറിന്റെ സഹോദരന്‍ എ എന്‍ ഷാഹിറിന്റെ പേരില്‍ എറണാകുളം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കെഎല്‍ 07 സിഡി 6887 നമ്പരിലുള്ള കാറാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നസീറിനെ വധിക്കാനുള്ള ഗൂഢാലോചന നടന്നത് ഈ കാറിലാണെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. എംഎല്‍എ ബോര്‍ഡ് വച്ച് ഷംസീര്‍ കാലങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന വാഹനമാണിത്.

എസ്എഫ്ഐ നേതാവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍നിന്നു ബലമായി മോചിപ്പിച്ചത് വിവാദത്തിൽ

30 July 2019 6:33 AM GMT
എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി വാക്കേറ്റം നടത്തുകയും സച്ചിന്‍ദാസിനെ മോചിപ്പിച്ചു കൊണ്ടുപോകുകയും ചെയ്തുവെന്നാണ് ആരോപണം. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനു 8 പേര്‍ക്കെതിരെ ഇരവിപുരം പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിന്റെ റീ പോസ്റ്റ് മോര്‍ടം റിപോര്‍ട് ഹാജരാക്കണമെന്ന് ഹൈക്കോടതി

29 July 2019 2:34 PM GMT
പോലിസുകാര്‍ പ്രതിയായ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് റീ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. റീ പോസ്റ്റുമോര്‍ട്ടം നടത്തുന്നുവെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. പോസ്റ്റുമോര്‍ട്ടം സംബന്ധിച്ചു വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. രാജ്കുമാര്‍ കസ്റ്റഡിയില്‍ മരിച്ച കേസിലെ ഒന്നാം പ്രതിയായ നെടുങ്കണ്ടം പോലിസ് സബ് ഇന്‍സ്പെക്ടറായിരുന്ന സാബു ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

അമ്പൂരി കൊലക്കേസ്: തെളിവെടുപ്പ് തുടരുന്നു; അഖിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

29 July 2019 5:52 AM GMT
പ്രതികള്‍ക്കായി ഇന്നുതന്നെ അന്വേഷണസംഘം കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. മൂന്നു പ്രതികള്‍ക്കും വേണ്ടി കസ്റ്റഡി അപേക്ഷ നല്‍കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. മൂന്നുപേരെയും ഒരുമിച്ച് ചോദ്യം ചെയ്താല്‍ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലിസിന്റെ നിഗമനം.

ഉത്തരക്കടലാസുകൾ മോഷ്ടിച്ചതാണെന്ന് ശിവരഞ്ജിത്ത് സമ്മതിച്ചു

27 July 2019 6:48 AM GMT
പോലിസ് കസ്റ്റഡിയിലുള്ള ശിവരഞ്ജിത്ത് ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചത്. ഉത്തരക്കടലാസിന്റെ കെട്ടുകൾ കോളജിൽ ഇറക്കി വച്ചപ്പോഴാണ് മോഷ്ടിച്ചത്. തെളിവെടുപ്പിനിടെ ഈ സ്ഥലം അന്വേഷണ സംഘത്തിന് കാട്ടിക്കൊടുത്തിരുന്നു.

യൂണിവേഴ്സിറ്റി കോളജ് വധശ്രമം; മുഖ്യപ്രതി ശിവരഞ്ജിത്തിനെ പോലിസ് കസ്റ്റഡിയിൽ വിട്ടു

26 July 2019 9:30 AM GMT
യൂണിവേഴ്സിറ്റി ഉത്തരക്കടലാസുകളും ഫിസിക്കല്‍ എജുക്കേഷന്‍ ‍ഡയറക്ടറുടെ സീലും ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് വേണ്ടിയാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയത്.

യുവാവിനെ കൊന്ന് ചതുപ്പില്‍ താഴ്ത്തിയ സംഭവം: പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

16 July 2019 1:55 AM GMT
പ്രതികളായ നിബിന്‍, റോണി, അനന്തു , അജിത് കുമാര്‍ എന്നിവരെയാണ് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. നെട്ടൂര്‍ റെയില്‍വേ ട്രാക്കിനരികെ അര്‍ജുനെ വിളിച്ചു വരുത്തിയ ശേഷം ഒന്നാം പ്രതി പട്ടിക കൊണ്ട് തലക്കടിച്ച് നിലത്തു വീഴ്ത്തി. തുടര്‍ന്ന് അര്‍ജുനെ കരിങ്കല്ല് കൊണ്ട് തലക്കടിച്ചു. മൂന്നും നാലും പ്രതികള്‍ ചേര്‍ന്ന്് അര്‍ജുനെ എഴുനേല്‍പ്പിച്ു നിര്‍ത്തി.തുടര്‍ന്ന് രണ്ടാം പ്രതി പട്ടിക കൊണ്ട് തലക്കടിച്ചുവെന്നും പോലീസ് കോടതിയില്‍ നല്‍കിയ കസ്റ്റഡി ആപേക്ഷയില്‍ പറയുന്നു

നെടുങ്കണ്ടം കസ്റ്റഡി മരണം: റീ പോസ്റ്റുമോര്‍ടം ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തു നല്‍കിയെന്ന് ജൂഡീഷ്യല്‍ കമ്മീഷന്‍

15 July 2019 12:04 PM GMT
പോലിസ് സ്‌റ്റേഷനിലേക്ക് നടന്നു വന്നയാളാണ് രാജ്കുമാര്‍ എന്നാല്‍ മൂന്നാം ദിവസം തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചത് സ്ട്രക്ചറിലാണ്.ഇത് സംബന്ധിച്ച് കൃത്യമായ മൊഴി ശേഖരിച്ചതായും ജസ്റ്റിസ് നാരായണകുറുപ്പ് വ്യക്തമാക്കി.പീരുമേട് ജയിലില്‍ രാജ്കുമാറിനെ എത്തിച്ചപ്പോഴത്തെ സ്ഥിതിയെന്തായിരുന്നുവെന്നത് സംബന്ധിച്ച് ഈ ആഴ്ച ജയിലിലെത്തി പരിശോധിക്കും

യുപിയില്‍ രേഖകളില്ലാതെ പിടിയിലായ 60 വിദേശികളില്‍ 17 പേര്‍ രക്ഷപ്പെട്ടു

13 July 2019 6:49 PM GMT
നാടുകടത്തുന്നതിനു മുന്നോടിയായി പാര്‍പ്പിച്ച സര്‍ജാപൂരിലെ പോലിസ് കെട്ടിടത്തില്‍ നിന്ന് വ്യാഴാഴ്ച രാത്രിയാണ് ഇവര്‍ രക്ഷപ്പെട്ടത്.

കര്‍ദിനാളിനെതിരെ വ്യാജ രേഖ : ഒരാള്‍ കൂടി പോലിസ് കസ്റ്റഡിയില്‍

12 July 2019 6:22 AM GMT
തൃക്കാക്കര സ്വദേശി വിഷ്ണുവിനെയാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.കേസില്‍ നേരത്തെ അറസ്റ്റിലായ മൂന്നാം പ്രതി ആദിത്യയുടെ സുഹൃത്താണ് വിഷ്ണുവെന്നാണ് ലഭിക്കുന്ന വിവരം. ബാംഗ്ലൂരില്‍ ഐടി മേഖലയിലാണ് വിഷ്ണു പ്രവര്‍ത്തിക്കുന്നത്.കര്‍ദിനാളിനെതിരെ വ്യാജ രേഖ നിര്‍മിക്കാന്‍ ആദിത്യനെ വിഷ്ണു സഹായിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് വിവരം

ശിവകുമാറും ഗുലാംനബി ആസാദും പോലിസ് കസ്റ്റഡിയില്‍; യെദ്യൂരപ്പ കര്‍ണാടക ഗവര്‍ണറെ കണ്ടു

10 July 2019 10:26 AM GMT
അതിനിടെ, വിമത എംഎല്‍എമാരുടെ രാജിക്കത്ത് തള്ളിയ സ്പീക്കര്‍ രമേശ് കുമാറിനെ ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ ഉള്‍പ്പെടുന്ന സംഘം സന്ദര്‍ശിച്ചു

'എല്ലാ ദിവസവും ആളെ കൊല്ലുന്നതാണോ ഒറ്റപ്പെട്ട സംഭവം'; ലോക്കപ്പ് കൊലകള്‍ക്കെതിരേ ഷാഫി പറമ്പില്‍

4 July 2019 12:37 PM GMT
എല്ലാ ദിവസവും ആളെ കൊല്ലുന്നതിനെയാണോ ഒറ്റപ്പെട്ട സംഭവം എന്ന് പറയുന്നതെന്ന് ഷാഫി നിയമസഭയില്‍ ചോദിച്ചു. പോലിസിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടല്‍ കാരണം 38 പേരാണ് കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ കൊല്ലപ്പെട്ടത്.

രാജ്കുമാറിന്റെ മരണം: സത്യം പുറത്തുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമെന്ന് രമേശ് ചെന്നിത്തല

30 Jun 2019 7:16 AM GMT
മരിച്ച രാജ്കുമാറിനെ കുറ്റവാളിയാക്കാനാണ് മന്ത്രിമാരും പോലിസ് ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്.ഒരു കാരണവശാലും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. ഒരിക്കലും നടത്താന്‍ പാടില്ലാത്ത പരാമര്‍ശമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും രമേശ് ചെന്നിത്ത്‌ല പറഞ്ഞു.നാട്ടുകാരുടെ പേരില്‍ കേസെടുക്കാനുള്ള നീക്കത്തില്‍ നിന്നും പോലിസും സര്‍ക്കാരും പിന്മാറണം. അത്തരത്തില്‍ കേസെടുത്താല്‍ അതിനെതിരെ ശക്തമായ നിലപാടുമായി തങ്ങള്‍ രംഗത്തുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

ബിപ്ലബ് ദേബിനെതിരേ ഫേസ് ബുക്ക് പോസ്റ്റ്: യുവാവിനെ പോലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി

17 Jun 2019 6:54 AM GMT
രേഖകള്‍ കെട്ടിച്ചമയ്ക്കല്‍, വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് അനുപം പോളിതിരേ ചുമത്തിയത്. ഒളിവിലായിരുന്ന അനുപം പോളിനെ ജൂണ്‍ 12ന് ഡല്‍ഹിയില്‍ നിന്നാണ് ത്രിപുര ക്രൈംബ്രാഞ്ച് പോലിസ് അറസ്റ്റ് ചെയ്തത്.

ആറു കോടിയുടെ സ്വര്‍ണ കവര്‍ച്ച : സ്വര്‍ണ ശുദ്ധീകരണ ശാലയിലെ മുന്‍ ഡ്രൈവറടക്കം നാലു പേര്‍ കസ്റ്റഡിയില്‍

25 May 2019 2:46 AM GMT
എടയാറിലെ സ്വര്‍ണ ശുദ്ധീകരണ ശാലയിലെ മുന്‍ ജീവനക്കാരനായ ഇടുക്കി സ്വദേശി ബിബിന്‍ നെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്ത് റിമാന്റു ചെയ്തിരുന്നു. ഇയാള്‍ സ്വര്‍ണം കവര്‍ച്ച ചെയ്യാനുള്ള ഗൂഡാലോചനയില്‍ പങ്കെടുത്തതായിട്ടാണ് പോലിസ് പറയുന്നത്.ഇയാളില്‍ നിന്നും ലഭിച്ച മൊഴിയനുസരിച്ച് സ്വര്‍ണം കവര്‍ച്ച ചെയ്ത സംഘത്തിലുള്ള മറ്റുള്ളവരെക്കുറിച്ച് പോലിസിന് വിവരം ലഭിച്ചിരുന്നു.കസ്റ്റഡിയിലുള്ളവരെ മൂന്നാറില്‍ നിന്നാണ് പിടികൂടിയിരിക്കുന്നതെന്നാണ് വിവരം

മണർകാട് കസ്റ്റഡി മരണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

22 May 2019 9:01 AM GMT
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം ജില്ലാ പോലിസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

കര്‍ദിനാളിനെതിരെ വ്യാജ രേഖ:മൂന്നാം പ്രതി ആദിത്യയെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

22 May 2019 6:37 AM GMT
നാളെ ഉച്ചയ്ക്ക് 12 വരെയാണ് പോലിസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.മൂന്നു ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പോലിസിന്റെ ആവശ്യത്തെ പ്രതിഭാഗം അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തു
Share it