ആര്‍ടി ഓഫിസില്‍ സംഘര്‍ഷാവസ്ഥ; വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ കസ്റ്റഡിയിലെടുത്തു

കണ്ണൂര്‍: വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പോലിസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കലക്ടറേറ്റിലെ ആര്‍ടിഒ ഓഫിസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയിലാണ് നടപടി. കഴിഞ്ഞദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ആള്‍ട്ടറേഷനുമായി ബന്ധപ്പെട്ടാണ് വാഹനം കസ്റ്റഡിയിലെടുത്തത്. തുടര്‍നടപടികള്‍ക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫിസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്ന് രാവിലെ ഇരുവരുമെത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. തങ്ങളുടെ വാന്‍ ആര്‍ടിഒ കസ്റ്റഡിയിലെടുത്ത കാര്യം ഇവര്‍ സോഷ്യല്‍ മീഡയയിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇവരുടെ ആരാധകരായ ആള്‍ക്കാര്‍ കണ്ണൂര്‍ ആര്‍ടിഒ ഓഫിസിലേക്കെത്തി. വ്‌ളോഗര്‍മാരും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും കണ്ണൂര്‍ ടൗണ്‍ പോലിസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
RELATED STORIES
'വഴിയില്‍ കുഴിയുണ്ട്' സിനിമ പോസ്റ്ററിനെച്ചൊല്ലി വിവാദം; പാര്‍ട്ടി...
11 Aug 2022 7:45 AM GMTമാനദണ്ഡങ്ങളില്‍ ഇളവ്; ഭൂമിയില്ലാത്ത പട്ടികജാതിക്കാര്‍ക്ക് 70 വയസ്സ്...
11 Aug 2022 7:15 AM GMTറോഡില്‍ കുഴിയെന്ന് സമ്മതിക്കാതെ പൊതുമരാമത്ത് മന്ത്രി, ആശുപത്രിയില്‍...
11 Aug 2022 7:08 AM GMTഗല്‍വാന്‍ ഏറ്റുമുട്ടല്‍: തട്ടിക്കൊണ്ടുപോയി സൈനികരെ ചികില്‍സിപ്പിച്ചു,...
11 Aug 2022 6:59 AM GMTപൊതുസ്ഥലങ്ങളില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍;...
11 Aug 2022 6:34 AM GMTഇഡിയുടെ സമന്‍സ് നിയമ വിരുദ്ധമെന്ന് തോമസ് ഐസക്ക് ; ഹരജി വീണ്ടും...
11 Aug 2022 6:32 AM GMT