You Searched For "kuwait"

കൊറോണ: കുവൈത്തില്‍ കത്തോലിക്ക ദേവാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു

29 Feb 2020 5:02 AM GMT
വിശ്വാസികള്‍ ടിവി ചാനലുകളിലെ വിശുദ്ധ കുര്‍ബ്ബാനകള്‍ വീക്ഷിക്കുവാനും വലിയ നോമ്പുകാലത്തെ കുരിശിന്റെ വഴി പ്രാര്‍ത്ഥനകള്‍ സ്വന്തം വീടുകളില്‍ വെച്ച് നടത്തുവാനും വികാരി ജനറല്‍ പുറപ്പെടുവിച്ച അറിയിപ്പില്‍ നിര്‍ദ്ദേശിക്കുന്നു.

കുവൈത്തിലെ വ്യവസായ പ്രമുഖനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സല്‍മാന്‍ അബ്ദുല്ല അല്‍ ദബ്ബൂസ് അന്തരിച്ചു

28 Feb 2020 12:44 AM GMT
ഫഹാഹീലിലെ ദബ്ബൂസ് കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ഇദ്ദേഹം പ്രദേശത്തെ നിരവധി കെട്ടിടങ്ങളുടെയും വാണിജ്യ സമുച്ചയങ്ങളുടെയും ഉടമയാണ്.

കുവൈറ്റില്‍ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 9 ആയി; നിരീക്ഷണത്തില്‍ ഉള്ളവരെ പാര്‍പ്പിക്കാന്‍ റിസോര്‍ട്ട് ഒഴിപ്പിച്ചു

26 Feb 2020 3:17 AM GMT
കൊറോണ വൈറസ് ബാധിച്ചതായി സംശയിക്കപ്പെടുന്ന അഞ്ഞൂറിലധികം പേരെ നിരീക്ഷണത്തിനായി രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഖൈറാന്‍ റിസോര്‍ട്ടിലേക്ക് മാറ്റിപാര്‍പ്പിക്കുവാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

കുവൈറ്റില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം എട്ടായി

25 Feb 2020 5:16 PM GMT
ഇറാനില്‍ കുടുങ്ങി കിടന്ന കുവൈറ്റികളെ എത്തിക്കുന്നതിന് കുവൈത്ത് എയര്‍വേയ്‌സിന്റെ 6 വിമാനങ്ങളാണു കഴിഞ്ഞ ശനിയാഴ്ച ഇറാനിലേക്ക് പുറപ്പെട്ടത്.

കുവൈത്തില്‍ ഈ വര്‍ഷം പൊതുമാപ്പുണ്ടായിരിക്കില്ലെന്ന് ആഭ്യന്തരമന്ത്രാലയം

20 Feb 2020 7:43 AM GMT
പൊതുമാപ്പ് പ്രതീക്ഷിച്ച് താമസ നിയമലംഘനം നടത്തുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണു ഇത്തരമൊരു തീരുമാനം.

കുവൈത്തില്‍ മണ്ണിടിഞ്ഞ് അപകടം: ആറ് പ്രവാസികള്‍ മരിച്ചു

15 Feb 2020 7:56 AM GMT
അകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷിക്കാന്‍ പൊതുമരാമത്ത് മന്ത്രി ഡോ. റാണ അല്‍ ഫാരിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുവൈത്തില്‍ 1,100 കോടിയുടെ വിസ കച്ചവടം; മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ക്കെതിരേ അന്വേഷണം തുടങ്ങി

12 Feb 2020 9:13 AM GMT
ഓരോ തൊഴിലാളിയില്‍നിന്നും സാധാരണ വിസയ്ക്ക് 1,800 മുതല്‍ 2,500 ദിനാര്‍ വരെയും ഡ്രൈവര്‍ വിസയ്ക്ക് 2,500 മുതല്‍ 3,000 ദിനാര്‍ വരെയുമാണു ഈടാക്കിയത്. കഴിഞ്ഞ അഞ്ചുമാസമായി ശമ്പളം ലഭിക്കാതായതോടെ തൊഴിലാളികള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് തട്ടിപ്പ് പുറത്താവുന്നത്.

തങ്ങള്‍ക്ക് നീതിയാണു ആവശ്യം, പണമല്ല: കുവൈത്തില്‍ കൊല്ലപ്പെട്ട ഫിലിപ്പിനോ യുവതിയുടെ മാതാവ്

27 Jan 2020 11:09 AM GMT
യുവതിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന കുവൈറ്റ് പൗരനായ വ്യാപാരിയാണു കേസ് ഒത്തു തീര്‍പ്പാക്കുന്നതിനു വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ വഴി ഇവരുടെ കുടുംബത്തിനു 5 കോടി പെസോ (ഏകദേശം പത്തു ലക്ഷം യുഎസ് ഡോളര്‍) വാഗ്ദാനം ചെയ്തതെന്ന് യുവതിയുടെ അമ്മയെ ഉദ്ധരിച്ച് ഫിലിപ്പീന്‍സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കുവൈത്തില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

26 Jan 2020 5:48 AM GMT
കണ്ണൂര്‍ അഞ്ചരക്കണ്ടി കണ്ണമ്മൂല സ്വദേശി ബഷീര്‍ നൂര്‍മഹലാ(49) ണ് ഇന്ന് പുലര്‍ച്ചെ താമസസ്ഥലത്തുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്.

കുവൈത്തില്‍ നഴ്‌സിംഗ് മേഖലയില്‍ സ്വദേശിവല്‍ക്കരണം ആലോചനയില്‍

26 Jan 2020 1:22 AM GMT
കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍ നിലവില്‍ 23,602 നര്‍സുമാരാണു ജോലി ചെയ്യുന്നത്. ഇവരില്‍ ആകെ 1058 സ്വദേശി നര്‍സുമാര്‍ മാത്രമാണുള്ളത്. ആകെ നര്‍സുമാരുടെ എണ്ണത്തില്‍ ഭൂരിഭാഗവും മലയാളികളാണു ജോലി ചെയ്യുന്നത്.

കൊറോണ വൈറസ്: വിമാനത്താവളത്തിലും മറ്റു അതിര്‍ത്തി കവാടങ്ങളിലും നിരീക്ഷണം ശക്തമാക്കി

24 Jan 2020 12:47 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിലും മറ്റു അതിര്‍ത്തി കവാടങ്ങളിലും നിരീക്ഷണം ശക്തമാക്കി. ഇതിന്റെ...

കുവൈത്ത് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

8 Jan 2020 5:33 PM GMT
കുവൈത്തില്‍ നിന്നും അമേരിക്കന്‍ സേന പിന്മാറുന്നുവെന്ന കുവൈത്ത് പ്രതിരോധ മന്ത്രിയുടെ പേരില്‍ വ്യാജ പ്രസ്താവന പ്രസിദ്ധീകരിച്ചതോടെയാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട കാര്യം മനസ്സിലായത്

യുഎസ്-ഇറാന്‍ സംഘര്‍ഷം: ആഭ്യന്തര സുരക്ഷ ശക്തമാക്കി കുവൈത്ത്

5 Jan 2020 12:54 AM GMT
കര, വ്യോമ അതിര്‍ത്തികളിലും കടലിലും കുവൈത്ത് നിരീക്ഷണം ശക്തമാക്കി. അടിയന്തിര സാഹചര്യം നേരിടാന്‍ തയാറായിരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി.

കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നതിന് ഭാഗിക നിരോധനവുമായി ഫിലിപ്പീന്‍സ്

2 Jan 2020 4:58 PM GMT
കഴിഞ്ഞയാഴ്ച കുവൈത്തില്‍ ഒരു ഫിലിപ്പീനി വീട്ടു ജോലിക്കാരി കൊല്ലപ്പെട്ട സാഹചര്യത്തിലാണു ഇത്തരമൊരു തീരുമാനമെന്ന് ഫിലിപ്പീന്‍ തൊഴില്‍ മന്ത്രി സില്‍വെസ്‌ട്രെ ബെല്ലോ വ്യക്തമാക്കി.

മെഡിക്കല്‍ ലീവെടുത്ത് വിദേശത്ത് പോകുന്നതിന് നിയന്ത്രണം

27 Dec 2019 1:54 AM GMT
പൊതു അവധി ദിനങ്ങളോട് അനുബന്ധിച്ച് വരുന്ന പ്രവര്‍ത്തി ദിനങ്ങളില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേടി സര്‍ക്കാര്‍ ജീവനക്കാര്‍ വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണു പുതിയ നടപടി.

കെകെഐസിയുടെ അഞ്ചാമത് ഇസ്‌ലാമിക് സെമിനാര്‍ ഫെബ്രുവരിയില്‍

24 Dec 2019 5:45 AM GMT
കുവൈത്ത് സിറ്റി: കുവൈത്ത് കേരളാ ഇസ്‌ലാഹി സെന്റര്‍ 'മതം ദേശീയത മാനവികത' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 25 മുതല്‍ 28 വരെ നടത്തുന്ന അഞ്ചാമത് ഇസ്‌ലാമിക്...

പൗരത്വഭേദഗതി നിയമം: പ്രതിഷേധം കുവൈത്തിലും അലയടിക്കുന്നു

22 Dec 2019 1:23 PM GMT
ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരേ പ്രതിരോധം തീര്‍ക്കുന്ന മുഴുവന്‍ പോരാളികള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് മലയാളികള്‍ ഒന്നിച്ചുള്ള പ്രതിഷേധസമ്മേളനം ഈമാസം 26ന് കുവൈത്തില്‍ നടക്കും.

കുവൈത്തില്‍ പുതുവല്‍സരദിനത്തോട് അനുബന്ധിച്ച് 4 ദിവസം പൊതു അവധി

22 Dec 2019 12:07 PM GMT
ജനുവരി 1 മുതല്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങള്‍ പൊതു അവധി ആയിരിക്കുകയും. ജനുവരി 5 (ഞായറാഴ്ച) മുതല്‍ പ്രവൃത്തിദിനം ആരംഭിക്കുകയും ചെയ്യും.

കുവൈത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു

17 Dec 2019 12:21 PM GMT
ചരിത്രത്തില്‍ ആദ്യമായി ആഭ്യന്തര മന്ത്രിയുടെ ചുമതല രാജ കുടുംബത്തിനു പുറത്തുള്ള മറ്റൊരാളാകും വഹിക്കുക എന്നതും പുതിയ മന്ത്രിസഭയുടെ പ്രത്യേകതയാണ്.

നോര്‍ക്ക റുട്ട്സ് മുഖേന കുവൈറ്റിലേക്ക് വനിത നേഴ്സുമാര്‍ക്ക് അവസരം

16 Dec 2019 12:18 PM GMT
കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള വനിത ബിഎസ്‌സി/ജിഎന്‍എം നേഴ്സുമാര്‍ക്കാണ് അവസരം. മെഡിക്കല്‍/സര്‍ജിക്കല്‍, എന്‍ഐസിയു, മെറ്റേര്‍ണിറ്റി, ജെറിയാട്രിക്സ് തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 75,000 രൂപയാണ് ഏകദേശം ശമ്പളം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ www.norkaroots.org ല്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

കുവൈത്തില്‍ നഴ്‌സിംഗ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി

9 Dec 2019 5:14 PM GMT
നിലവില്‍ നഴ്‌സിംഗ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 35 വയസ്സായിരുന്നു.

കോഴിക്കോട് സ്വദേശി കുവൈത്തില്‍ മരിച്ചു

29 Nov 2019 6:54 PM GMT
കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശി കുവൈത്തില്‍ അന്തരിച്ചു. കോഴിക്കോട് കോടഞ്ചേരി മീന്മുട്ടി സ്വദേശി ഇല്ലിമുള്ളില്‍ വീട്ടില്‍ സന്തോഷ് ഫിലിപ്പാ(49)ണ്...

കുവൈത്തിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ ഈ വര്‍ഷവും ഫീസ് വര്‍ധനയില്ല

26 Nov 2019 7:04 PM GMT
അമിത ഫീസ് ഈടാക്കുന്നുവെന്ന് പരാതി ലഭിച്ചാല്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

അനധികൃത താമസക്കാരെ കണ്ടെത്താന്‍ 'ക്ലീന്‍ ജലീബ്';കുവൈത്തില്‍ നിരവധി പേര്‍ പിടിയില്‍

19 Nov 2019 7:38 PM GMT
സിവില്‍ ഐഡി ഉള്‍പ്പെടെ മതിയായ രേഖകള്‍ കൈവശമില്ലാതെ യാത്ര ചെയ്യുന്നവരെയും പുറത്തു കാണുന്നവരെയും സൂഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

അതിരുമ്പുഴ സ്വദേശിനി കുവൈത്തില്‍ മരിച്ചു

5 Nov 2019 2:37 PM GMT
കുവൈത്ത്: അതിരുമ്പുഴ കിഴക്കേക്കര കുടുംബാംഗം മേരി ടോം(62) കുവൈത്തില്‍ മരിച്ചു. 1981 മുതല്‍ ടൊയാട്ടോ അല്‍ സായര്‍ ഗ്രൂപ്പില്‍ സീനിയര്‍ എക്കൗണ്ടന്റായി...

സന്ദര്‍ശ്ശക വിസയില്‍ എത്തുന്നവര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിസ മാറ്റം അനുവദിക്കില്ലെന്ന് കുവൈത്ത്

28 Oct 2019 4:03 PM GMT
സന്ദര്‍ശ്ശക വിസയില്‍ എത്തുന്നവര്‍ക്ക് വിവിധ മേഖലകളിലേക്ക് വിസ മാറ്റം അനുവദിച്ച് കൊണ്ട് കഴിഞ്ഞ ആഴ്ച ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്നും മാനവ വിഭവ ശേഷി സമിതി ഡെപ്യൂട്ടി ഡയരക്റ്റര്‍ ജനറല്‍ മുബാറക് അല്‍ ജഅഫര്‍ വ്യക്തമാക്കി.

കുവൈത്തില്‍ ഹൃദയാഘാതം മൂലം മലയാളി മരണമടഞ്ഞു

27 Oct 2019 6:19 AM GMT
മലപ്പുറം ചങ്ങരം കുളം ഉപ്പുങ്ങല്‍ സ്വദേശി പൊന്നമ്പത്തയില്‍ ഷംസുദ്ധീന്‍ (62) ആണു ഇന്നലെ ഉച്ചയോടെ ഖൈത്താനിലെ ജോലി സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചത്.

കുവൈത്ത്: ഇന്ത്യന്‍ വ്യവസായിയെ കൊള്ളയടിച്ച പോലിസുകാരന്‍ അറസ്റ്റില്‍

23 Oct 2019 1:42 PM GMT
ഔദ്യോഗിക പദവിയും സര്‍വ്വീസ് റിവോള്‍വറും ദുരുപയോഗം ചെയ്ത് ആയുധധാരിയായ മറ്റൊരു സ്വദേശിയുടെ സഹായത്തോടെയാണ് പോലിസുകാരന്‍ കവര്‍ച്ച നടത്തിയത്.

കുവൈത്തില്‍ മലയാളി വ്യവസായി സ്വന്തം സ്ഥാപനത്തില്‍ മരിച്ച നിലയില്‍

23 Oct 2019 1:06 PM GMT
പാലക്കാട് തൃത്താല സ്വദേശി മാടപ്പാട്ട് ഉമ്മര്‍(47) നെയാണു ഇന്ന് രാവിലെ ഷുവൈഖിലെ പ്രിന്റിങ് പ്രസ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവേചന നിലപാടുകള്‍ക്കെതിരേ മതേതര കക്ഷികള്‍ ഒന്നിക്കണം: കെകെഐസി

22 Oct 2019 9:13 AM GMT
ആള്‍ക്കൂട്ടകൊലപാതകങ്ങള്‍, അന്യായമായ വിചാരണത്തടവ്, ദേശീയ പൗരത്വപ്പട്ടികയുടെ പേരിലുള്ള അപരവത്കരണം, വ്യക്തിനിയമങ്ങളിലെ അന്യായ ഇടപെടല്‍, ദേശസുരക്ഷാ നിയമങ്ങളുടെ ദുരുപയോഗം തുടങ്ങി ഒട്ടേറെ അവകാശധ്വംസനങ്ങളാണ് രാജ്യത്ത് നിരന്തരം അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

കുവൈത്തില്‍ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

21 Oct 2019 2:57 PM GMT
തിരുവല്ല പൊടിയാടി മുണ്ടപ്ലാവ് സ്വദേശിയാണ് മാധവ് മജു

ഹൃദയാഘാതം മൂലം പൊന്നാനി സ്വദേശി കുവൈത്തില്‍ മരിച്ചു

14 Oct 2019 1:01 AM GMT
മലപ്പുറം പൊന്നാനി സ്വദേശി അബ്ദുല്‍ റഹ്മാന്‍ മഠത്തില്‍(36)ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ജോലി സ്ഥലത്ത് വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.

കുവൈറ്റില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

11 Oct 2019 4:41 AM GMT
ഫസ്റ്റ് കുവൈറ്റ് ജനറല്‍ ട്രെയിനിങ് കമ്പനിയില്‍ സ്‌റ്റോര്‍ കീപ്പറായ ഇടുക്കി അറക്കുളം സ്വദേശി വേലംകുന്നേല്‍ അനില്‍ ജോസഫ് (37) ആണ് മരിച്ചത്.

കുവൈത്തില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

10 Oct 2019 9:43 AM GMT
വൈകിട്ട് ബാഡ്മിന്റണ്‍ കളി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം അസ്വസ്ഥത തോന്നുകയും പിന്നീട് ബോധരഹിതനവുകയായിരുന്നു.

മലയാളി യുവാവിനെ അര്‍ദ്ധരാത്രി കുവൈറ്റില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

9 Oct 2019 12:45 PM GMT
ഏറെ വൈകിയിട്ടും താമസ സ്ഥലത്ത് എത്താത്തതിനാല്‍ ഇദ്ധേഹത്തിന്റെ ഭാര്യ സുഹൃത്തുക്കളെ വിളിച്ച് വിവരം തിരക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തെരച്ചിലിലാണു കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.

ഒഐസിസി പുരസ്‌കാര സന്ധ്യ 12ന്; രമേശ് ചെന്നിത്തല പങ്കെടുക്കും

8 Oct 2019 12:46 PM GMT
പരിപാടിയില്‍ ഗായകരായ പ്രദീപ് ബാബു, മൃദുല വാര്യര്‍ എന്നിവര്‍ നയിക്കുന്ന ഗാനമേളയും രാജേഷ് അടിമാലിയുടെ നേതൃത്വത്തിലുള്ള കോമഡി ഷോ, നാടന്‍ പാട്ട് ഗായിക ലേഖാ അജി നയിക്കുന്ന കലാവിരുന്നും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Share it
Top