Sub Lead

മലയാളി ദമ്പതികള്‍ കുവൈത്തില്‍ മരിച്ച നിലയില്‍; ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതെന്ന് സൂചന

മലയാളി ദമ്പതികള്‍ കുവൈത്തില്‍ മരിച്ച നിലയില്‍; ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതെന്ന് സൂചന
X

കുവൈത്ത് സിറ്റി: മലയാളി ദമ്പതികളെ കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമണ്‍, ഭാര്യ ജീന എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സൈജു കെട്ടിടത്തില്‍നിന്നു വീണുമരിച്ച നിലയിലും ജീനയെ വീട്ടിനുള്ളില്‍ കുത്തേറ്റ് മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. ജീനയെ കൊലപ്പെടുത്തിയതാണെന്നാണ് പോലിസ് നിഗമനം. സാല്‍മിയയിലെ താമസസ്ഥലത്തെ കെട്ടിടത്തില്‍നിന്നു വീണു മരിച്ചനിലയില്‍ സൈജുവിനെയാണ് ആദ്യം കണ്ടത്. പിന്നീട് പോലിസെത്തി ഫ്‌ലാറ്റിന്റെ പൂട്ടു തകര്‍ത്ത് അകത്തു കയറിപ്പോഴാണ് ജീനയെ കുത്തേറ്റുമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ആരോഗ്യ വകുപ്പില്‍ ആംബുലന്‍സ് ഡ്രൈവറായിരുന്നു സൈജുവിന്റെയും സാല്‍മിയ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ ഐടി ജീവനക്കാരിയായ ജീനയുടെയും പുനര്‍വിവാഹമായിരുന്നു.

Next Story

RELATED STORIES

Share it