Sub Lead

കുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു

കുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉല്ലാസ യാത്രയ്ക്കിടെ ബോട്ട് മറിഞ്ഞ് ലുലു എക്‌സ്‌ചേഞ്ച് ജിവനക്കാരായ രണ്ടുമലയാളികള്‍ മരിച്ചു. കൊല്ലം അഷ്ടമുടി സ്വദേശി സുകേഷ്(44), പത്തനംതിട്ട മാന്നാര്‍ മോഴിശ്ശേരില്‍ ജോസഫ് മത്തായി (30) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഖൈറാന്‍ റിസോര്‍ട്ട് മേഖലയിലാണ് അപകടം. ഖൈറാനില്‍ സുഹൃത്തുക്കളോടൊപ്പം എത്തിയ ഇരുവരും തുഴയുന്ന ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടം. ഏറെ നേരമായിട്ടും ഇവരെ കാണാതായതോടെ നടത്തിയ തിരച്ചിലില്‍ ബോട്ട്മറിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ നടന്നുവരുന്നുണ്ട്. സുകേഷ് ലുലു എക്‌സ്‌ചേഞ്ച് കോര്‍പ്പറേറ്റ് മാനേജറും ടിജോ അക്കൗണ്ട് അസിസ്റ്റന്റ് മാനേജറുമാണ്.

Next Story

RELATED STORIES

Share it