കുവൈത്തില്‍ പള്ളികളിലെ പെരുന്നാള്‍ നമസ്‌കാരത്തിന് പുറമെ ഈദ് ഗാഹുകള്‍ക്കും അനുമതി
BY NSH24 April 2022 6:27 PM GMT
X
NSH24 April 2022 6:27 PM GMT
കുവൈത്ത് സിറ്റി: പള്ളികളിലെ പെരുന്നാള്‍ നമസ്‌കാരത്തിനു പുറമെ കുവൈത്തില്‍ ഈദ് ഗാഹുകള്‍ക്കും അനുമതി നല്‍കി ഔകാഫ് മന്ത്രാലയം. ഈ വര്‍ഷം, യുവജന കേന്ദ്രങ്ങളിലും ചത്വരങ്ങളിലും പ്രത്യേക ഈദ് മുസല്ലകള്‍ അനുവദിക്കുമെന്നും ഔകാഫ് മന്ത്രി ഈസാ അല്‍ കന്ദരി അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഈദ് ഗാഹുകള്‍ക്കും ഇക്കുറി അനുമതി ഉണ്ടാവുമെന്ന് പറഞ്ഞ മന്ത്രി, പ്രവാചകചര്യ പിന്തുടരുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും വ്യക്തമാക്കി. ഔകാഫ് മന്ത്രാലയം നിശ്ചയിക്കുന്ന യുവജന കേന്ദ്രങ്ങളിലും, സ്‌പോര്‍ട്‌സ് സെന്ററുകളിലും മൈതാനങ്ങളിലുമായിരിക്കും ഈദ് ഗാഹുകള്‍ നടക്കുക. ഇതുസംബന്ധിച്ച വിശദമായ ഷെഡ്യൂള്‍ ഔകാഫ് മന്ത്രാലയം പിന്നീട് പുറത്തിറക്കും. കഴിഞ്ഞ വര്‍ഷം ആറ് ഗവര്‍ണറേറ്റുകളിലായി 30 കേന്ദ്രങ്ങളിലാണ് ഈദ് ഗാഹിന് ഔകാഫ് സൗകര്യമൊരുക്കിയിരുന്നത്.
Next Story
RELATED STORIES
ഷിംല മസ്ജിദിലേക്ക് ഹിന്ദുത്വര് ഇരച്ചുകയറി; സംഘര്ഷം, നിരോധനാജ്ഞ
11 Sep 2024 6:36 PM GMT'മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥന്'; സ്ഥലംമാറ്റിയ മലപ്പുറം എസ് ...
11 Sep 2024 5:31 PM GMTഉരുള്പൊട്ടലില് ഏവരെയും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി ജിന്സണും...
11 Sep 2024 5:22 PM GMTആശ്രമം കത്തിച്ച കേസില് കാരായി രാജനെ കുടുക്കാന് നോക്കി; പൂഴ്ത്തിയ...
11 Sep 2024 3:10 PM GMTകോളജ് യൂനിയന് തിരഞ്ഞെടുപ്പ്; കണ്ണൂര് ഗവ. വനിതാ കോളജില് സംഘര്ഷം
11 Sep 2024 2:25 PM GMTസ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ചത്...
11 Sep 2024 2:18 PM GMT