സോളോ സൈക്കിള്‍ യാത്ര; കുവൈത്തിലെത്തിയ ഫായിസ് അഷ്‌റഫ് അലിയെ ആദരിച്ചു

കുവൈത്ത് സിറ്റി: തിരുവനന്തപുരത്തു നിന്നും ലണ്ടനിലേക്ക് സോളോ സൈക്കിള്‍ യാത്രയുടെ ഭാഗമായി കുവൈത്തിലെത്തിയ ഫായിസ് അഷ്‌റഫ് അലിയെ കുവൈത്ത് എലത്തൂര്‍ അസോസിയേഷന്‍ ബദര്‍ അല്‍സമ ക്ലിനിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ആദരിച്ചു. ജോയിന്റ് സെക്രട്ടറി ആലികുഞ്ഞിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ടി ടി ഇബ്രാഹിം സ്വാഗതം പറഞ്ഞു. കുവൈത്ത് എലത്തൂര്‍ അസോസിയേഷന്റെ ഫായിസിനുള്ള സ്‌നേഹോപഹാരം ട്രഷറര്‍ സബീബ് കൈമാറി. അബ്ദുല്‍ ഖാദര്‍ എന്‍ ഫായിസിനെ പൊന്നാട അണിയിച്ചു.
കുവൈത്ത് എലത്തൂര്‍ അസോസിയേഷന്‍ മാര്‍ച്ച് 10 നു ഫഹാഹീല്‍ സൂഖ് സബാ ഗ്രൗണ്ടില്‍ നടത്തുന്ന മൂന്നാമത് എഡിഷന്‍ സൗത്ത് ഏഷ്യന്‍ സെവന്‍ എ സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ പ്രകാശനം ചടങ്ങില്‍ ഫായിസ് നിര്‍വഹിച്ചു. ചടങ്ങില്‍ ഉപദേശക സമിതി അംഗങ്ങളായ എന്‍ അര്‍ഷദ്, എന്‍ റഫീഖ്, വൈസ് ട്രഷറര്‍ എന്‍ റിഹാബ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം അബ്ദുല്‍ അസീസ്, എന്‍ ആര്‍ ആരിഫ്, വി കെ ഷിഹാബ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഫായിസ് അലി തന്റെ യാത്രയുടെ അനുഭവങ്ങള്‍ സദസ്സിലുള്ളവരുമായി പങ്കുവച്ചു. കുവൈത്ത് എലത്തൂര്‍ അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തിന് നന്ദിയറിയിച്ച ഫായിസ്, എലത്തൂരുമായിട്ടുള്ള ബന്ധത്തെക്കുറിച്ചും അനുസ്മരിച്ചു. ട്രഷറര്‍ സബീബ് പങ്കെടുത്തു.
RELATED STORIES
വര്‍ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്‍
6 Jun 2023 6:02 AM GMTവില്ലന്‍ മഴയെയും ഗുജറാത്തിനെയും തകര്‍ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്‍...
30 May 2023 1:23 AM GMTമുംബൈ ആധിപത്യം; ഐപിഎല്ലില്‍ നിന്ന് ലഖ്നൗ പുറത്ത്
24 May 2023 6:18 PM GMTഐപിഎല്‍ ഫൈനലില്‍ പ്രവേശിച്ച് സിഎസ്കെ; ഗുജറാത്ത് പതറി
23 May 2023 6:28 PM GMTഐപിഎല്‍; ഒന്നില്‍ ഗുജറാത്ത് തന്നെ; എല്‍എസ്ജിയെ വീഴ്ത്തി
7 May 2023 3:13 PM GMTരാജസ്ഥാന് റോയല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി; ജിടിക്ക്...
5 May 2023 5:49 PM GMT