Latest News

കുവൈത്തിലെ ബയോമെട്രിക് രജിസ്‌ട്രേഷന്‍: ജൂണ്‍ ഒന്നിനു മുമ്പ് പൂര്‍ത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

കുവൈത്തിലെ ബയോമെട്രിക് രജിസ്‌ട്രേഷന്‍: ജൂണ്‍ ഒന്നിനു മുമ്പ് പൂര്‍ത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം
X
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഏര്‍പ്പെടുത്തിയ ബയോമെട്രിക് രജിസ്‌ട്രേഷന്‍ ജൂണ്‍ ഒന്നിനു മുമ്പ് പൂര്‍ത്തിയാക്കണമെന്ന് വീണ്ടും ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മാര്‍ച്ച് ഒന്നു മുതല്‍ മൂന്നു മാസത്തിനുള്ളില്‍ ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ നേരത്തേ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ നിരവധി പേര്‍ ഇതിനകം നടപടികള്‍ പൂര്‍ത്തിയാക്കി. ജൂണ്‍ ഒന്നിന് മുമ്പ് എല്ലാവരും രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നല്‍കി. ഈ കാലാവധിക്കുള്ളില്‍ നടപടി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അവരുടെ എല്ലാ സര്‍ക്കാര്‍ ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്ത് ഇതുവരെയായി 17.8 ലക്ഷം പേരാണ് ബയോമെട്രിക്‌സ് പൂര്‍ത്തിയാക്കിയത്. ഇതില്‍ ഒമ്പതു ലക്ഷത്തിലേറെ പേര്‍ സ്വദേശികളാണ്. മെറ്റ വെബ്‌സൈറ്റ്, സഹല്‍ ആപ് എന്നിവ വഴി ബയോമെട്രിക് രജിസ്‌ട്രേഷന് ബുക്ക് ചെയ്ത് ഇതിനായി സജ്ജീകരിച്ച കേന്ദ്രങ്ങളിലെത്തിയാണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. സ്വദേശികളുടെയും വിദേശികളുടെയും ബയോമെട്രിക് ഡേറ്റ പൂര്‍ത്തിയാക്കുന്നതോടെ വിവിധ അറബ് രാജ്യങ്ങളുമായും ഇന്റര്‍പോള്‍ അടക്കമുള്ള സ്ഥാപനങ്ങളുമായും സുരക്ഷ കണക്ടിവിറ്റി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. യാത്ര വിലക്കുള്ളവര്‍ വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതും ബയോമെട്രിക് ഡേറ്റബേസിലൂടെ കണ്ടെത്താന്‍ കഴിയും. നിരവധി രാജ്യങ്ങളില്‍ യാത്രക്കാരുടെ പ്രവേശനത്തിനും പുറത്തുകടക്കലിനും ബയോമെട്രിക് ഫിംഗര്‍പ്രിന്റ് നിര്‍ബന്ധമാണ്.

Next Story

RELATED STORIES

Share it