കുവൈത്തില്‍ അള്‍ട്രാ പെട്രോള്‍ വിലയില്‍ 35 ഫില്‍സ് വര്‍ധിപ്പിച്ചു
ലിറ്ററിന് 200 ഫില്‍സുണ്ടായിരുന്ന അള്‍ട്രാ / 98 ഓക്റ്റയിന്‍ പെട്രോളിന് 235 ഫില്‍സ് ആയാണ് വില വര്‍ധിപ്പിച്ചത്.
BY SRF4 April 2022 4:16 PM GMT

X
SRF4 April 2022 4:16 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ അള്‍ട്രാ പെട്രോള്‍ വില വര്‍ധിപ്പിച്ചതായി കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്പനി അറിയിച്ചു. ലിറ്ററിന് 200 ഫില്‍സുണ്ടായിരുന്ന അള്‍ട്രാ / 98 ഓക്റ്റയിന്‍ പെട്രോളിന് 235 ഫില്‍സ് ആയാണ് വില വര്‍ധിപ്പിച്ചത്. മൂന്നു മാസം കഴിഞ്ഞാല്‍ വില അവലോകനം ചെയ്ത് പരിഷ്‌കരിക്കും. 2021 ജൂലൈയില്‍ 165 ഫില്‍സ് ഉണ്ടായിരുന്ന അള്‍ട്ര പെട്രോള്‍ മൂന്നുമാസം കൂടുമ്പോള്‍ പരിഷ്‌കരിച്ചാണ് ഇപ്പോഴത്തെ നിലയില്‍ എത്തിയത്. ഗുണനിലവാരം കൂടിയ അള്‍ട്ര 98 കുവൈത്തികളും ഉയര്‍ന്ന സാമ്പത്തിക നിലയുള്ളവരുമാണ് പൊതുവെ ഉപയോഗിക്കാറുള്ളത്. മറ്റു പെട്രോള്‍ ഇനങ്ങളുടെ വിലയില്‍ മാറ്റമില്ലെന്നും കെഎന്‍പിസി അറിയിച്ചു.
Next Story
RELATED STORIES
മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ...
2 Jun 2023 6:45 AM GMTആന്മരിയയുടെ നില ഗുരുതരമായി തുടരുന്നു
2 Jun 2023 6:12 AM GMTകോട്ടയത്ത് ഭൂമിക്കടിയില്‍ നിന്ന് ഉഗ്രസ്ഫോടന ശബ്ദം
2 Jun 2023 5:26 AM GMTഅഗതിമന്ദിരത്തിലെ അന്തേവാസികള്‍ നടുറോഡില്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക്...
2 Jun 2023 5:16 AM GMTഗുസ്തി താരങ്ങളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് വിമന്‍ ഇന്ത്യ...
1 Jun 2023 3:53 PM GMTകണ്ണൂരില്‍ ട്രെയിനിന് തീയിട്ടത് ബംഗാള്‍ സ്വദേശിയെന്ന് സൂചന;...
1 Jun 2023 1:27 PM GMT