You Searched For "Shiv Sena"

മഹാരാഷ്ട്രയില്‍ നാടകം തുടരുന്നു; മഹാസഖ്യത്തിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

24 Nov 2019 2:16 AM GMT
അടിയന്തര സാഹചര്യം കണക്കിലെടുത്താണ് അവധി ദിനമായ ഇന്ന് തന്നെ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

മഹാരാഷ്ട്രാ സര്‍ക്കാര്‍ രൂപീകരണം: ഹര്‍ജി ഞായറാഴ്ച രാവിലെ 11.30ന് പരിഗണിക്കും

23 Nov 2019 5:06 PM GMT
ഞായറാഴ്ച രാവിലെ 11.30 ന് ഹര്‍ജി പരിഗണിക്കുമെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ അറിയിച്ചു.

മഹാരാഷ്ട്രയിലും റിസോര്‍ട്ട് നാടകം: എന്‍സിപി വിമത എംഎല്‍എമാര്‍ ഡല്‍ഹിയിലേക്ക്; സേന, കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്

23 Nov 2019 1:06 PM GMT
ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍ എന്‍സിപി എംപി സുനില്‍ തത്കരെയുമായി ചര്‍ച്ച നടത്തി. സഹോദരന്‍ ശ്രീനിവാസ് പവാറിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ എന്‍സിപി എംഎല്‍എമാരായ ദിലീപ് വാല്‍സെ പാട്ടീലും ഹഷന്‍ മുഷ്‌റഫും പങ്കെടുത്തു. കനത്ത സുരക്ഷാ വലയത്തിലാണ് ചര്‍ച്ച നടന്നത്.

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: കോണ്‍ഗ്രസ്- എന്‍സിപി- ശിവസേന ചര്‍ച്ച ഇന്ന്; അന്തിമതീരുമാനമുണ്ടായേക്കും

22 Nov 2019 2:06 AM GMT
സര്‍ക്കാര്‍ രൂപീകരണത്തില്‍ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക ചര്‍ച്ചയാണിത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഖെ, അഹമ്മദ് പട്ടേല്‍, കെ സി വേണുഗോപാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

രാജ്യസഭയില്‍ ഇനി പ്രതിപക്ഷ നിരയില്‍; എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കില്ലെന്നും ശിവസേന

16 Nov 2019 3:55 PM GMT
കഴിഞ്ഞ ദിവസം മോദി സര്‍ക്കാരില്‍നിന്ന് പുറത്തുവന്ന ശിവസേനാ രാജ്യസഭയില്‍ ഇനി മുതല്‍ പ്രതിപക്ഷ നിരയില്‍ ഇരിക്കുമെന്ന് പാര്‍ട്ടി വക്താവ് സന്‍ജയ് റാവത്ത് അറിയിച്ചു.

കോണ്‍ഗ്രസിന്റെ ഹിന്ദുത്വ നിലപാടില്‍ ശിവസേന മാറ്റം വരുത്തുമെന്ന് സവര്‍ക്കറുടെ പൗത്രന്‍

15 Nov 2019 6:12 PM GMT
സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണമെന്ന ആവശ്യത്തില്‍ നിന്ന് ഉദ്ദവ് ഒരിക്കലും പിന്‍മാറില്ലെന്നും അദ്ദേഹം പറഞ്ഞു

കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് അരവിന്ദ് സാവന്ത്; മഹാരാഷ്ട്രയില്‍ തിരക്കിട്ട നീക്കവുമായി ശിവസേന, ഇന്ന് ഗവര്‍ണറെ കാണും

11 Nov 2019 4:27 AM GMT
കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കുന്നുവെന്ന് ട്വിറ്ററിലൂടെ അരവിന്ദ് സാവന്ത് അറിയിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുമെന്നും അരവിന്ദ് സാവന്ത് വ്യക്തമാക്കി.

നുണയന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാവില്ല; ബിജെപിക്കെതിരേ പൊട്ടിത്തെറിച്ച് ശിവസേന നേതാവ് ഉദ്ദവ് താക്കെറെ

8 Nov 2019 3:18 PM GMT
ബിജെപി തങ്ങളുടെ എംഎല്‍എമാരെ വാങ്ങാന്‍ ശ്രമിക്കുകയാണെന്ന ഗുരുതരമായ ആരോപണവും ശിവസേന നേതാവ് ഉന്നയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പദം നല്‍കാമെങ്കില്‍ എന്നെ വിളിക്കാം, അല്ലെങ്കില്‍ വിട്ടേക്കൂ- നിലപാട് പ്രഖ്യാപിച്ച് ഉദ്ദവ് താക്കറെ

7 Nov 2019 10:18 AM GMT
ബിജെപി എംഎല്‍എമാര്‍ ഗവര്‍ണറെ കാണുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഉദ്ദവിന്റെ പ്രതികരണം.

മഹാരാഷ്ട്ര: ശിവസേനയെ പിന്തുണയ്ക്കില്ലെന്ന് സോണിയാ ഗാന്ധി

5 Nov 2019 7:18 AM GMT
ശിവസേന- എന്‍സിപി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സഖ്യത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നും വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തിലാണ് ശിവസേനയെ പിന്തുണയ്ക്കില്ലെന്ന നിലപാട് സോണിയാ ഗാന്ധി പ്രഖ്യാപിച്ചത്.

മഹാരാഷ്ട്രയില്‍ അടിമുറുകുന്നു; ചര്‍ച്ച റദ്ദാക്കി ശിവസേന

30 Oct 2019 2:02 AM GMT
ബിജെപിയുമായി ചൊവ്വാഴ്ച നടത്താനിരുന്ന ചര്‍ച്ചയില്‍നിന്ന് ശിവസേന പിന്മാറിയതോടെ മഹാരാഷ്ട്രയിലെ മന്ത്രിസഭാ രൂപവല്‍ക്കരണനീക്കങ്ങള്‍ അനിശ്ചിതത്വത്തിലായി.

ശിവസേനയുമായി മുഖ്യമന്ത്രി പദവി പങ്കുവയ്ക്കാമെന്ന് വാഗ്ദാനമില്ല: ഫഡ്‌നാവിസ്

29 Oct 2019 10:14 AM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന ചര്‍ച്ചയില്‍ പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായും ശിവസേനാ തലവന്‍ ഉദ്ദവ് താക്കറെയും അങ്ങിനെ എന്തെങ്കിലും ധാരണ ഉണ്ടാക്കിയതായി അറിവില്ല.

മുഖ്യമന്ത്രി ആര്? മഹാരാഷ്ട്ര ബിജെപി സഖ്യത്തിൽ പൊട്ടിത്തെറി

27 Oct 2019 9:21 AM GMT
മുഖ്യമന്ത്രി പദം രണ്ടരവർഷം വീതം പങ്കുവയക്കാമെന്ന് ബിജെപിയും അമിത്ഷായും രേഖാമൂലം ഉറപ്പുനൽകിയാൽ മാത്രമെ സഹകരിക്കൂ എന്നു ശിവസേന. ശിവസേനയെ...

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം: മുഖ്യമന്ത്രി പദത്തിന് ചരട് വലിച്ച് ശിവസേന; ശിവസേനയെ പാട്ടിലാക്കാന്‍ കോണ്‍ഗ്രസ്

26 Oct 2019 1:47 PM GMT
രണ്ടര വര്‍ഷം വീതം ഇരു പാര്‍ട്ടികളും മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന 50: 50 ഫോര്‍മുലയില്‍ ഉറച്ചുനില്‍ക്കുകയാണ് ശിവസേന. രണ്ടര വര്‍ഷത്തിനു ശേഷം മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്കു നല്‍കാമെന്ന് ബിജെപി എഴുതി നല്‍കണമന്ന നിര്‍ദേശം സേന മുന്നോട്ടുവച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ബിജെപിക്ക് ശിവസേനയുടെ അന്ത്യശാസന; മുഖ്യമന്ത്രിപദം പങ്കുവയ്ക്കാമെന്ന് രേഖാമൂലം ഉറപ്പു നല്‍കാതെ സര്‍ക്കാര്‍ രൂപീകരണത്തിനില്ല

26 Oct 2019 10:37 AM GMT
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടുദിവസത്തിനകം തന്നെ ബിജെപി സഖ്യത്തില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രിപദവി രണ്ടര വര്‍ഷം വീതം പങ്കുവയ്ക്കാമെന്ന് ബിജെപിയും അമിത് ഷായും രേഖാമൂലം ഉറപ്പ് നല്‍കാതെ സര്‍ക്കാര്‍ രൂപീകരണവുമായി സഹകരിക്കില്ലെന്ന പരസ്യപ്രസ്താവനയുമായി സഖ്യകക്ഷിയായ ശിവസേന രംഗത്തെത്തി.

ഉമര്‍ ഖാലിദിനെ വെടിവെച്ച കേസിലെ പ്രതി നവീന്‍ ദലാല്‍ ശിവസേന സ്ഥാനാര്‍ഥി

9 Oct 2019 3:00 PM GMT
ഹരിയാനയിലെ ബഹാദുര്‍ഗഡ് മണ്ഡലത്തില്‍ നിന്നാണ് ശിവസേനാ ടിക്കറ്റില്‍ നവീന് ദലാല്‍ മല്‍സരിക്കുന്നത്.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദിത്യ താക്കറെ ശിവസേനയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

30 Sep 2019 4:18 AM GMT
ജൂലൈയില്‍ ആദിത്യ താക്കറെ സംസ്ഥാനത്ത് 'ജന്‍ ആശിര്‍വാദ് യാത്ര' സംഘടിപ്പിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചായിരുന്നു യാത്ര. ഇതിന് പിന്നാലെയാണ് ആദിത്യയെ മുഖ്യമന്ത്രിയാക്കാനുള്ള ശിവസേനയുടെ നീക്കം.

ശിവസേനയിലേക്കില്ലെന്ന് വ്യക്തമാക്കി ഊര്‍മിള മതോണ്ഡ്കര്‍

17 Sep 2019 10:53 AM GMT
കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ഊര്‍മിള, ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയായ മിലിന്ദ് നര്‍വേകറുമായി ചര്‍ച്ച നടത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

അഴിമതിക്കേസില്‍ ശിവസേന നേതാവിന് 100 കോടി പിഴയും ഏഴുവര്‍ഷം തടവും

31 Aug 2019 3:20 PM GMT
എന്‍സിപി നേതാവും മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ ഗുലബ്രാഓ ദിയോകര്‍ക്ക് അഞ്ചുവര്‍ഷമാണ് തടവ്

സവര്‍ക്കറെ വിമര്‍ശിക്കുന്നവരെ പരസ്യമായി മര്‍ദിക്കണമെന്ന് ഉദ്ധവ് താക്കറെ

23 Aug 2019 3:23 PM GMT
സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ സവര്‍ക്കറുടെ പ്രാധാന്യവും പ്രയത്‌നവും മറക്കരുത്. സവര്‍ക്കറുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ വിസ്മരിക്കുന്നവര്‍ക്കേ അദ്ദേഹത്തെ അപമാനിക്കനാവൂ. ഇത്തരത്തില്‍ സവര്‍ക്കറെ ബഹുമാനിക്കാതിരിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരെ തെരുവുകളില്‍ പരസ്യമായി മര്‍ദിക്കണം-ഉദ്ദവ് പറഞ്ഞു

താജ് മഹലില്‍ പൂജ നടത്തുമെന്ന് ശിവസേന; സുരക്ഷ ശക്തമാക്കി ജില്ലാ ഭരണകൂടം

20 July 2019 4:32 PM GMT
ആഗ്രയിലെ ശിവസേനാ പ്രസിഡന്റ് ലീനു ലവ്‌നി താജ്മഹലില്‍ പൂജ നടത്തുമെന്ന് ഈ മാസം 17നാണ് പ്രഖ്യാപിച്ചത്. താനും അനുയായികളും പൂജ നടത്തുമെന്നും തടയാന്‍ പറ്റുമെങ്കില്‍ തടയൂ എന്നുമായിരുന്നു ഇയാളുടെ ഭീഷണി.

കോഴിയിറച്ചിയും മുട്ടയും സസ്യാഹാരമായി പ്രഖ്യാപിക്കണമെന്ന് ശിവസേന എംപി

17 July 2019 11:26 AM GMT
മുംബൈ: കോഴിറച്ചിയും മുട്ടയും സസ്യാഹാരമായി പ്രഖ്യാപിക്കാന്‍ ആയുഷ് മന്ത്രാലയം തയ്യാറാവണമെന്ന് ശിവസേനയുടെ രാജ്യസഭാ എംപി സഞ്ജയ് റാവത്ത്....

ശിവസേന നേതാവിന്റെ നേതൃത്വത്തില്‍ ലോറി ജീവനക്കാര്‍ക്കുനേരെ ആക്രമണം

6 July 2019 1:19 AM GMT
ശിവസേന നേതാവും മുംബൈ മുന്‍ മേയറുമായ മിലിന്ദ് വൈദ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചരക്ക് ലോറി ജീവനക്കാരെ മര്‍ദിച്ചത്.

ആദിത്യ താക്കറെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കാനുള്ള നീക്കവുമായി ശിവസേന

14 Jun 2019 11:15 AM GMT
മുംബൈ: ഉദ്ധവ് താക്കറെയുടെ മകനും യുവസേനാ നേതാവുമായ ആദിത്യ താക്കറയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി നിയമിക്കാനുള്ള നീക്കവുമായി ശിവസേന. ശിവസേനാ എംപി സഞ്ജ...

പാര്‍ട്ടി വിട്ട കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു

19 April 2019 9:17 AM GMT
പത്ത് വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് എന്‍ഡിഎ ഘടകക്ഷിയായ ശിവസേനയില്‍ പ്രിയങ്ക ചതുര്‍വേദി ചേര്‍ന്നത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ ശിവസേന തലവന്‍ ഉദ്ദവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും പ്രിയങ്ക ചതുര്‍വേദിയെ പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു.

ഭരണഘടനയോട് പോകാന്‍ പറ; മാതൃക പെരുമാറ്റ ചട്ടത്തെ പരസ്യമായി വെല്ലുവിളിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്

15 April 2019 10:00 AM GMT
ഭരണഘടനയോട് പോവാന്‍ പറ. തങ്ങളുടെ മനസ്സില്‍ തോന്നുന്നതെന്തോ അത് തങ്ങള്‍ പറയും. ഇത് തിരഞ്ഞെടുപ്പ് കാലമാണ്. അത് കൊണ്ടു തന്നെ നമ്മളെ നിരന്തരം മാതൃകാ പെരുമാറ്റ ചട്ടത്തെക്കുറിച്ച് ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കും. അതിനാല്‍ മാതൃകാ പൊരുമാറ്റ ചട്ടത്തെക്കുറിച്ച് നമ്മളില്‍ എല്ലായ്‌പ്പോഴു ഭയമുണ്ടാവും. ആദ്യം തന്നെ പറയട്ടെ നമ്മള്‍ നിയമത്തില്‍ വിശ്വസിക്കുന്ന ആളുകളല്ലെന്നും റാവത്ത് തുറന്നടിച്ചു.

പഞ്ചാബില്‍ ശിവസേന യുവനേതാവ് വെടിയേറ്റു മരിച്ചു

6 April 2019 1:01 AM GMT
പ്രതികളുമായി നേരത്തേ തര്‍ക്കമുണ്ടായിരുന്നുവെന്നും ജീവന് ഭീഷണിയുള്ളതായി കുടുംബം നടപടിയെടുക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടെന്നും താക്കൂറിന്റെ കുടുംബം ആരോപിച്ചു

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമത്വം കാണിച്ചിട്ടാണെങ്കിലും കനയ്യ കുമാറിനെ പരാജയപ്പെടുത്തണമെന്ന് ശിവസേനാ എംപി

2 April 2019 11:12 AM GMT
കനയ്യകുമാര്‍ കുപ്പിയില്‍ നിറച്ച വിഷമാണ്. അയാള്‍ ഒരിക്കലും പാര്‍ലമെന്റില്‍ എത്താന്‍ പാടില്ലെന്നും ലേഖനത്തില്‍ പറയുന്നു. കനയ്യയുടെ ജയം ബെഗുസരയില്‍ ഉണ്ടായാല്‍ അത് ഭരണഘടനയുടെ പരാജയമായിരിക്കുമെന്നും റാവത്ത് പറയുന്നു.

മഹാരാഷ്ട്ര: ബിജെപി-ശിവസേനാ സഖ്യം തകര്‍ന്നടിയും; 54 പാര്‍ട്ടികളുടെ മഹാ സഖ്യവുമായി കോണ്‍ഗ്രസും എന്‍സിപിയും

24 March 2019 2:33 PM GMT
ബിജെപി സഖ്യത്തിനെതിരേ വമ്പന്‍ പോരാട്ടത്തിന് കോപ്പു കൂട്ടൂന്ന കോണ്‍ഗ്രസും എന്‍സിപിയും യുപിഎയ്ക്ക് ബദലായി 56 പാര്‍ട്ടികളുള്ള മറ്റൊരു മുന്നണി രൂപീകരിച്ചാണ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്.

രാജ്യസ്‌നേഹം ഒരു പാര്‍ട്ടിയുടെ കുത്തകയല്ല; ബിജെപിയെ കടന്നാക്രമിച്ച് ശിവസേന

11 March 2019 9:15 AM GMT
മുഖപത്രമായ സാമ്‌നയില്‍ ഉദ്ധവ് താക്കറെ എഴുതിയ എഡിറ്റോറിയലിലാണ് സൈനികരുടെ ജീവത്യാഗത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്ന ബിജെപി നിലപാടിനെതിരേ ശിവസേന ആഞ്ഞടിച്ചത്.

മഹാരാഷ്ട്രയില്‍ കശ്മീരി വിദ്യാര്‍ഥികള്‍ക്കുനേരെ ശിവസേനയുടെ ആക്രമണം

21 Feb 2019 2:47 PM GMT
ദയാബായി പട്ടേല്‍ ഫിസിക്കല്‍ എജ്യുക്കേഷനില്‍ പഠിക്കുന്ന കശ്മീരി വിദ്യാര്‍ഥികളെയാണ് ശിവസേനയുടെ യുവ വിഭാഗമായ യുവസേനാ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് പോലിസ് പറഞ്ഞു.

ശിവസേന, എഐഎഡിഎംകെ എന്നിവയുമായുള്ള ബിജെപിയുടെ സഖ്യം ഗതികേട് കൊണ്ടെന്ന് മായാവതി

20 Feb 2019 12:54 PM GMT
ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്ന ബിജെപിയെ അധികാരത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്യും. കര്‍ഷക വിരുദ്ധതൊഴിലാളി വിരുദ്ധ ബിജെപി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തിലെത്താന്‍ ജനങ്ങള്‍ സമ്മതിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

ആന്ധ്രപ്രദേശിന് പ്രത്യേക പദവി ഡല്‍ഹിയില്‍ ചന്ദ്രബാബു നായിഡുവിന്റെ നിരാഹാര സമരം; പിന്തുണയുമായി ശിവസേന

11 Feb 2019 3:50 PM GMT
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരുള്‍പ്പെടെ സമരപന്തലിലെത്തിയതിന് പിന്നാലെയാണ് ശിവസേനാന നേതാവ് സഞ്ജയ് റാവത്തിന്റെ അപ്രതീക്ഷിത സന്ദര്‍ശനം.

ബിജെപിയെ കളിയാക്കി ശിവസേന; വോട്ടിങ് മെഷീനുണ്ടെങ്കില്‍ ലണ്ടനിലും യുഎസിലും വരെ താമര വിരിയും

11 Feb 2019 8:51 AM GMT
ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് പകരം ധാര്‍ഷ്ട്യമാണ് ബിജെപി നേതാക്കളെ ഭരിക്കുന്നതെന്നും സാമ്‌ന കുറ്റപ്പെടുത്തി.

ഞങ്ങള്‍ സഹോദരന്‍മാര്‍; ബിജെപിയുമായി സഖ്യമുറപ്പിച്ച് ശിവസേന

28 Jan 2019 12:40 PM GMT
മുംബൈ: ശിവസേനയും ബിജെപിയും എന്‍ഡിഎയിലെ സഹോദരന്‍മാരാണെന്ന് പ്രഖ്യാപിച്ച് ശിവസേന. തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യമാണെങ്കിലും മഹാരാഷ്ട്രയില്‍...

മഹാരാഷ്ട്ര: ഗോരക്ഷാ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പോലിസുകാര്‍ക്കു പരിക്ക്

28 Jan 2019 10:05 AM GMT
ഡിവൈഎസ്പി വിശ്വേശ്വര്‍ നന്ദേകര്‍ അടക്കമുള്ള ആറു പോലിസുകാര്‍ക്കാണു ഗുരുതര പരിക്കേറ്റത്. 2018ലെ റിപ്പബ്ലിക് ദിനത്തില്‍ പോലിസ് മെഡല്‍ നേടിയ ഉദ്യോഗസ്ഥനാണ് വിശ്വേശ്വര്‍ നന്ദേകര്‍
Share it
Top