Latest News

ശിവസേനയില്‍ വീണ്ടും പ്രതിസന്ധി: എന്‍ഡിഎയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കണമെന്ന് ഉദ്ദവിനോട് എംപിമാര്‍

ശിവസേനയില്‍ വീണ്ടും പ്രതിസന്ധി: എന്‍ഡിഎയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കണമെന്ന് ഉദ്ദവിനോട് എംപിമാര്‍
X

ന്യൂഡല്‍ഹി: മഹാരാഷ്ട്ര ശിവസേനയിലെ രാഷ്ട്രീയപ്രതിസന്ധി ദേശീയതലത്തിലേക്ക്. ഇന്ന് മുംബൈയില്‍ ഉദ്ദവ് താക്കറെ വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗത്തോടെയാണ് പ്രതിസന്ധി പൂര്‍ണരൂപത്തില്‍ പുറത്തുവന്നത്.

അടുത്തു നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കണമെന്ന് ഉദ്ദവിനോട് എംപിമാര്‍ ആവശ്യപ്പെട്ടു. ദ്രൗപതി മുര്‍മുവാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി. പ്രതിപക്ഷസ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ പിന്തുണക്കണമെന്നാണ് ശിവസനേയുടെ ഔദ്യോഗിക നിലപാട്.

ദ്രൗപതി മുര്‍മു ആദിവാസിവനിതയാണെന്നും അവര്‍ക്ക് വോട്ട് ചെയ്യണമെന്നും 16എംപിമാര്‍ ആവശ്യപ്പെട്ടതായി അവരിലൊരാളായ ഗജാനന്‍ കീര്‍ത്തികര്‍ പറഞ്ഞു. മുര്‍മുവിന് വോട്ട് ചെയ്യണമെന്ന് കഴിഞ്ഞ ആഴ്ചയിലും ശിവസേന എംപി ഗജാനന്‍ മറ്റ് പാര്‍ട്ടികളോട് ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it