Latest News

ശിവജി പാര്‍ക്കിലെ ദസറ റാലി: ശിവസേന താക്കറെ പക്ഷത്തിന് ബോംബെ കോടതിയുടെ അനുമതി

ശിവജി പാര്‍ക്കിലെ ദസറ റാലി: ശിവസേന താക്കറെ പക്ഷത്തിന് ബോംബെ കോടതിയുടെ അനുമതി
X

മുംബൈ: ശിവജി പാര്‍ക്കില്‍ ദസറ റാലി സംഘടിപ്പിക്കാനുള്ള അനുമതി ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന് ബോംബെ ഹൈക്കോടതി അനുമതി നല്‍കി. ഇതേ സ്ഥലത്ത് റാലി നടത്താന്‍ അനുമതി തേടി ഷിന്‍ഡെ പക്ഷം നല്‍കിയ ഹരജി കോടതി തള്ളി.

മുംബൈ പോലിസ് റിപോര്‍ട്ടിനെത്തുടര്‍ന്ന് ശിവസേന ഉദ്ധവ് പക്ഷത്തിനും ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിനും ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ദസറ റാലി നടത്താനുളള അനുമതി നിഷേധിച്ചിരുന്നു.

ഈ നടപടി താക്കറെ പക്ഷം ഹൈക്കോടതിയില്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് റാലി നടത്താന്‍ കോടതി അനുവദിച്ചത്. പാര്‍ട്ടിക്കുമുകളില്‍ അവകാശവാദം ഉന്നയിക്കാനാണ് ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ശ്രമമെന്ന് ആരോപിച്ച ഷിന്‍ഡെ പക്ഷക്കാരനായ ദാദര്‍ എംഎല്‍എ സദ സര്‍വന്‍കറുടെ വാദം കോടതി തള്ളി.

ഇതേ സ്ഥലത്ത് പരിപാടി നടത്താന്‍ താന്‍ അനുമതി തേടിയിരുന്നെന്ന് സര്‍വന്‍കര്‍ പറഞ്ഞു.

1966 മുതല്‍ എല്ലാ വര്‍ഷവും ശിവസേന ദസറ റാലി നടത്താറുണ്ട്. കൊവിഡ് മൂലം 2020ലും 2021ലും റാലി നടന്നില്ല. പാര്‍ട്ടി ഷിന്‍ഡെ പക്ഷമെന്നും ഉദ്ധവ് താക്കറെ പക്ഷമെന്നും രണ്ടായി പിളര്‍ന്നതോടെ ആര്‍ക്കാണ് ശിവജി പാര്‍ക്കിലെ ദസറ റാലി നടത്താന്‍ അനുമതി ലഭിക്കുന്നതെന്നത് നിര്‍ണായകമായി മാറി.

ഒക്ടോബര്‍ 5നാണ് റാലി നടക്കുക. ഈ ദിവസം ശിവസേന നേതാവ് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര സര്‍ക്കാരുമായി ബന്ധപ്പെട്ട നിരവധി വെളിപ്പെടുത്തലും ഭാവി പരിപാടികളും പുറത്തുവിടുമെന്നാണ് കരുതുന്നത്.

ബാന്ദ്രയിലെ കുര്‍ള കോംപ്ലക്‌സിലാണ് ഷിന്‍ഡെ പക്ഷത്തിന് അനുമതിയുള്ളത്.

Next Story

RELATED STORIES

Share it